BREAKING NEWS

പരസ്പരം തുപ്പി, വടി ഉപയോഗിച്ച് തമ്മിൽ തല്ലി!! വഴക്ക് തടയാൻ കാലിൽ അടികൊടുത്ത അധ്യാപകനെതിരെ കേസ്, കുട്ടികളെ തിരുത്താൻ അധ്യാപകനു വടിയെടുക്കാം, അധ്യാപകന്റെ നല്ല ഉദ്ദേശ്യത്തെ രക്ഷിതാക്കൾ തിരിച്ചറിയാത്തത് ദൗർഭാഗ്യകരം- കേസ് റദ്ദാക്കി ഹൈക്കോടതി

· · 1 min read
Share: Copied!

കൊച്ചി: സ്കൂളിലെ അച്ചടക്കം ഉറപ്പാക്കാനും കുട്ടിയെ തിരുത്താനുമായി അധ്യാപകൻ നടത്തിയ ചൂരൽ പ്രയോഗം നടത്തിയാൽ അതു കുറ്റമാകില്ലെന്ന് ഹൈക്കോടതി. അച്ചടക്കം ഉറപ്പാക്കാനും കുട്ടിയെ തിരുത്താനും ടീച്ചർക്ക് അധികാരം ഉണ്ട്. കുട്ടിയുടെ ചുമതല അധ്യാപകനെ ഏൽപ്പിക്കുമ്പോൾ അത്തരമൊരു അധികാരവും രക്ഷിതാക്കൾ കൈമാറുന്നുണ്ടെന്നും ജസ്റ്റിസ് സി. പ്രതീപ് കുമാർ പറഞ്ഞു.

തമ്മിൽതല്ലിയ അഞ്ചാം ക്ലാസ് വിദ്യാർഥികളുടെ കാലിൽ ചുരലുകൊണ്ട് അടിച്ചതിന്റെ പേരിൽ അധ്യാപകനെതിരെ പോലീസെടുത്ത കേസ് റദ്ദാക്കിയ ഉത്തരവിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. അടികൂടിയ കുട്ടികളെ തടയുകയല്ലാതെ മറ്റൊരു ഉദ്ദേശ്യവും തനിക്കുണ്ടായിരുന്നില്ലെന്ന് അധ്യാപകൻ കോടതിയിൽ വാദിച്ചു. ശരിയായ ലക്ഷ്യത്തോടെ കുട്ടികളെ അധ്യാപകനൊന്ന് അടിച്ചാൽ തെറ്റില്ലെന്ന് കോടതി നിരീക്ഷിച്ചു. വഴക്കുണ്ടാക്കിയ കുട്ടികളുടെ കാലിനിട്ടാണ് അധ്യാപകൻ അടിച്ചത്. കുട്ടികൾക്ക് പരുക്കൊന്നും ഉണ്ടായില്ല. നല്ല പൗരന്മാരായി വളരാനുള്ള ശിക്ഷയായിട്ടെ അതിനെ കാണാനാകു. എന്നാൽ അധ്യാപകന്റെ നല്ല ഉദ്ദേശ്യത്തെ രക്ഷിതാക്കൾ തിരിച്ചറിയാത്തത് ദൗർഭാഗ്യകരമാണെന്നും കോടതി പറഞ്ഞു. തുടർന്ന് പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയിലെ നടപടികൾ റദ്ദാക്കി.

അതേസമയം 2019 ലാണ് സംഭവം. പരസ്പരം തുപ്പുകയും തുടർന്ന് വടി ഉപയോഗിച്ച് തമ്മിൽ തല്ലുകയുമായിരുന്നു മൂന്ന് കുട്ടികൾ. ഇത് തടഞ്ഞ് അധ്യാപകൻ മൂന്നു പേർക്കും കാലിൽ ചൂരലുകൊണ്ട് അടി കൊടുത്തു. ഇതിനെ തുടർന്ന് ഒരു കുട്ടിയുടെ രക്ഷിതാവ് നല്കിയ പരാതിയിൽ പോലീസ് കേസെടുത്തു. ഇതോടെ വടക്കാഞ്ചേരി പോലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് യുപി സ്കൂൾ അധ്യാപകൻ ഹൈക്കോടതിയെ സമീപിച്ചത്.

 

BREAKING NEWS
വഴിയിൽ കിടക്കുന്നതു കണ്ട മൊബൈൽഫോൺ അതിഥി തൊഴിലാളി സ്റ്റേഷനിൽ ഏൽപ്പിച്ചു; ഉടമയ്ക്ക് കൈമാറാനായി സൂക്ഷിച്ചിരുന്ന ഫോൺ പൊലീസുകാരൻ മോഷ്ടിച്ച് വിറ്റു; കേസെടുത്തു
27 Oct 2026
BREAKING NEWS
‘ആഭ്യന്തരമന്ത്രി ശക്തമായ നിലപാട് സ്വീകരിച്ചിട്ടും പൊലീസിന് മാറ്റമുണ്ടായിട്ടില്ല; സമ്പന്നർക്കും പാവപ്പെട്ടവർക്കും രണ്ട് നീതിയോ? എന്ന് ഒരു മകൾക്ക് ചോദിക്കേണ്ടി വന്നത് സങ്കടകരവും അപമാനകരവും’; പിണറായി വിജയൻ
27 Oct 2026
BREAKING NEWS
’’300 കോഴിമുട്ട പുഴുങ്ങി തിന്നുകയും 3 കിലോ ചെമ്പരത്തി മൊട്ട് ചെവിയിൽവയ്ക്കുകയും നെല്ലിക്കയ്ക്കു പകരം നാരങ്ങാനീരു കൊണ്ട് തളം വയ്ക്കുകയും ചെയ്താൽ സൗന്ദര്യം വർദ്ധിക്കുമോ?’’; വ്യാജ ആരോപണം ഉന്നയിച്ചെന്നാരോപിച്ച് വി.പി. സജീന്ദ്രനെതിരെ പരാതി നൽകുമെന്ന് ശോഭന ജോർജ്
27 Oct 2026
BREAKING NEWS
'മുൻ മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളും പാർട്ടി സെക്രട്ടറിയും കോവിഡ് കാലത്ത് ഭക്ഷണം കഴിച്ചതിന്റെയും ജ്യൂസ് കുടിച്ചതിന്റേയും കടം നാലര ലക്ഷം... ആ കടങ്ങളെല്ലാം ഞങ്ങൾ വീട്ടിക്കോളാം...എസ്എംഎ ബാധിതർക്ക് മരുന്ന് വാങ്ങിയ ഇനത്തിൽ 'റോഷ്' കമ്പനിക്ക് 50 കോടി, കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന് 900 കോടിസ്റ്റേറ്റ...
27 Oct 2026