LATEST UPDATES

പാസ്‌വേഡ് പോലീസിനു നൽകി, ഇനി നേതാക്കൾ സുരക്ഷിതരല്ല… നേതാക്കൾ പണം ചോദിക്കുന്ന ശബ്ദ സന്ദേശങ്ങളും രേഖകളുമടങ്ങിയ ഐക്ലൗഡ് പോലീസിനു കൈമാറി, അനന്തുവും കൂട്ടരും കൊടുത്തുതീർക്കേണ്ടത് ഏകദേശം 300 കോടി രൂപ

· · 1 min read
Share: Copied!

തിരുവനന്തപുരം: പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് ആദ്യ ഘട്ടത്തിൽ റജിസ്റ്റർ ചെയ്ത 34 കേസുകൾ ഏറ്റെടുത്ത ക്രൈംബ്രാഞ്ച് മുഴുവൻ ഗുണഭോക്താക്കളുടെയും മൊഴി രേഖപ്പെടുത്തും. ഇതിന്റെ ഭാ​ഗമായി സാധനങ്ങൾ കിട്ടിയവരുടെയും തട്ടിപ്പിന് ഇരയായവരുടെയും മൊഴി എടുക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. എഡിജിപി എച്ച്. വെങ്കിടേഷിന്റെ മേൽനോട്ടത്തിൽ ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ 11 സംഘങ്ങളായാണ് അന്വേഷിക്കുന്നത്.

34 കേസുകളിലായി ഏകദേശം 37 കോടി രൂപയുടെ തട്ടിപ്പാണ് അനന്തു നടത്തിയിരിക്കുന്നത്. കൂടാതെ പ്രധാനപ്രതി അനന്തുകൃഷ്ണനിൽനിന്നു സംഭാവനയായി പണം സ്വീകരിച്ചവരുടെയും മൊഴി എടുക്കും. അതേസമയം നേതാക്കളടക്കമുള്ള ഉന്നതർ പണം ചോദിക്കുന്നതിന്റെ ശബ്ദ സന്ദേശങ്ങളും രേഖകളും സ്വന്തം ഐക്ലൗഡിൽ സൂക്ഷിച്ചതിന്റെ പാസ്‌വേഡ് അനന്തു കൃഷ്ണൻ പോലീസിനു നൽകിയിട്ടുണ്ട്. ഇതു പരിശോധിക്കപ്പെടുന്നതോടെ ഏതൊക്കെ രാഷ്ട്രീയ നേതാക്കൾ തട്ടിപ്പിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന വിവരങ്ങളും പുറത്തുവരുമെന്നാണ് ഉന്നത ഉദ്യോ​ഗസ്ഥർ പറയുന്നത്.

സംസ്ഥാനത്തെ വിവിധ പൊലീസ് സ്‌റ്റേഷനുകളിൽ ചൊവ്വാഴ്ച രാവിലെ വരെ 385 എഫ്‌ഐആറുകളാണ് റജിസ്റ്റർ ചെയ്തിക്കുന്നത്. ഓരോ ദിവസം കഴിയും തോറും കേസുകളിലെ എണ്ണം വർധിക്കുകയാണ്. ഇതോടെ വ്യാപകമായ അന്വേഷണമാകും ക്രൈംബ്രാഞ്ച് സംഘത്തിനു നടത്തേണ്ടിവരിക. കേസിൽ അനന്തുകൃഷ്ണനും ആനന്ദകുമാറുമാണു മുഖ്യ പ്രതികൾ. കൂടാതെ ഓരോ ജില്ലയിലും പദ്ധതിക്കു കളമൊരുക്കിയ സന്നദ്ധസംഘടനകളുടെ പ്രതിനിധികളും പ്രതികളാകും. തിങ്കളാഴ്ച ക്രൈംബ്രാഞ്ചിനു കൈമാറിയ കേസുകളിൽ ഏഴെണ്ണത്തിൽ ആനന്ദകുമാറും പ്രതിയാണ്.

അതേസമയം പരാതിക്കാർക്കു മുഴുവൻ പണം തിരിച്ചു നൽകണമെങ്കിൽ 300 കോടി രൂപയെങ്കിലും പ്രതികൾ കണ്ടെത്തേണ്ടി വരുമെന്നാണു പോലീസ് പറയുന്നത്. കൂടാതെ രണ്ട് കോടിയിലേറെ രൂപ കിട്ടാനുള്ളതായി ഇലക്ട്രിക് സ്‌കൂട്ടർ വിതരണക്കമ്പനിയും അറിയിച്ചിട്ടുണ്ട്.
ഒന്നിച്ച് നിന്നില്ലെങ്കിൽ ഇന്ത്യാ മുന്നണിക്ക് ബിജെപിയെ തകർക്കാവില്ല, ബം​ഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസിനോട് കൂട്ടുകൂടാനില്ല, ജ​യി​ക്കാ​ൻ ഞ​ങ്ങ​ൾ ഒ​റ്റ​ക്ക് മ​തി, മൂ​ന്നി​ൽ ര​ണ്ട് ഭൂ​രി​പ​ക്ഷ​ത്തി​ൽ തൃ​ണ​മൂ​ൽ വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്തും- മ​മ​ത ബാ​ന​ർ​ജി

ഷാര്‍ജയില്‍ നീന്തല്‍ക്കുളത്തില്‍ വീണ് യുവാവ് മുങ്ങിമരിച്ചു

BREAKING NEWS
തുടർച്ചയായ ഹൂതി ആക്രമണ പശ്ചാത്തലത്തിൽ സൗദിയ്ക്ക് പാക്കിസ്ഥാന്റെ സൈനീക സഹായം;കൂടുതൽ സൈനികരെ അയച്ചു; ഒപ്പം വ്യോമപ്രതിരോധ സംവിധാനങ്ങളും മിസൈലുകളും ഡ്രോണുകളും
26 Oct 2026
BREAKING NEWS
സ്‌ഫോടനത്തിന്റെ പ്രകമ്പനത്തിൽ റോഡിൽ കുഴി രൂപപ്പെട്ടു, റേഞ്ച് ഫോറസ്റ്റ് ഓഫീസിന് സമീപത്തെ കെട്ടിടത്തിന്റെ ചില്ലുകൾ തകർന്നു!! കണ്ണവം മേഖലയിൽ റോഡിൽ രണ്ടിടത്ത് സ്റ്റീൽ ബോംബ് സ്‌ഫോടനം, ആക്രമണത്തിന്റെ ലക്ഷ്യം പ്രദേശത്ത് ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുകയെന്ന് സൂചന, പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
26 Oct 2026
BREAKING NEWS
മന്ത്രിമാർക്കും പഴ്സനൽ സ്റ്റാഫിനും 480 ആപ്പിൾ ഐപാഡുകൾ വാങ്ങാനൊരുങ്ങുന്നു; ചെലവ് 6.71 കോടി, ഒന്നിന് 1.99 ലക്ഷം രൂപ വരെ; ടെൻഡർ വിളിച്ചു
26 Oct 2026
BREAKING NEWS
'വേളാങ്കണ്ണി പള്ളി മുരുകക്ഷേത്രം!! വേലേന്തിയ കന്നിയാണ്, അല്ലാതെ എങ്ങനെയാണ് ഏതോ നാട്ടിൽ ജനിച്ച മേരി കുട്ടിയും പിടിച്ച് ഇവിടെ നിൽക്കുന്നത്? തലയോട്ടി രണ്ട് ഭാഗത്ത് നിന്നും പ്രസ് ചെയ്ത് പൊട്ടിക്കുന്ന യന്ത്രമാണ് അച്ചന്മാർ കൊണ്ടുനടന്നിരുന്നത്!! ഏറ്റവും അപകടകരം ക്രിസ്തുമതം, ക്രിസ്തു എന്നൊരാൾ ജീവിച്ചിട്ട...
26 Oct 2026