BREAKING NEWS

പേനയ്ക്കും പെൻസിലിനുമൊപ്പം തൂമ്പയും കൂടി എടുക്കാൻ റെഡിയായിക്കോളൂ; ‘കൃഷി ചെയ്യുന്ന വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് നല്കും ; എല്ലാ സ്കൂളുകളിലും കതിർ ക്ലബ്’: കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദിഖ്

· · 1 min read
Share: Copied!

തിരുവനന്തപുരം: കൃഷിയിൽ സജീവമായി പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദിഖ്. വിദ്യാർഥികളിൽ കൃഷിയോടുള്ള താൽപര്യം വർധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നും കൃഷി പ്രവർത്തനങ്ങളിലൂടെ കുട്ടികളെ കാർഷിക മേഖലയുമായി കൂടുതൽ അടുപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

‘കതിർ’ കാർഷിക ക്ലബ്ബിന്റെ പ്രവർത്തനം ഈ വർഷം 500 സ്കൂളുകളിൽ ആരംഭിച്ചിട്ടുണ്ട്. അടുത്ത അധ്യയന വർഷത്തോടെ സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും കതിർ ക്ലബ്ബുകൾ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. കൃഷി പഠനത്തിന്റെ ഭാഗമാക്കുന്നതിനൊപ്പം വിദ്യാർഥികളെ നേരിട്ട് കൃഷിയിലേക്ക് എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

സ്കൂളുകളിൽ മാത്രമല്ല, വിദ്യാർഥികളുടെ വീടുകളിലും കൃഷി ആരംഭിക്കുന്നതിനും പദ്ധതിയുണ്ട്. ഇതിനായി ഓരോ സ്കൂളിനും 10,000 രൂപ വീതം നൽകും. സ്കൂളുകളിൽ കൃഷിക്ക് അനുയോജ്യമായ സ്ഥലമില്ലാത്തിടത്ത് മറ്റ് സ്ഥലങ്ങൾ കണ്ടെത്തി കൃഷി നടത്താനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.

കതിർ പദ്ധതിയുടെ ഭാഗമായി ‘കതിർ സഞ്ചാരം’, ‘കതിർ മാർക്കറ്റ്’ എന്നിവയും ആരംഭിക്കും. സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയുമായി കാർഷിക പ്രവർത്തനങ്ങളെ ബന്ധിപ്പിക്കുന്നതും പരിഗണനയിലുണ്ട്. കൃഷിയിൽനിന്നുള്ള ഉത്പന്നങ്ങൾ വിപണിയിലെത്തിക്കുന്നതിനും കുട്ടികൾക്ക് കാർഷിക പ്രവർത്തനങ്ങളുടെ പ്രായോഗിക പരിചയം നൽകുന്നതിനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

തിരുവനന്തപുരം കുളത്തൂർ ഗ്രാമപ്പഞ്ചായത്തിലെ നെല്ലിക്കോണം ഏലായിലെ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കാർഷിക മേഖലയിലേക്ക് പുതുതലമുറയെ ആകർഷിക്കുന്നതിനുള്ള വിവിധ പദ്ധതികൾ സർക്കാർ നടപ്പാക്കിവരികയാണെന്നും മന്ത്രി പറഞ്ഞു.

‘ചേട്ടാ, പട്ടി വരുന്നു… ഓടിക്കോയെന്ന് വിളിച്ചുപറഞ്ഞ് അനിയൻ ഓടി, പക്ഷെ പേടിച്ചിട്ട് എനിക്ക് ഒരടി പോലും അനങ്ങായില്ല… ചാടി വീണ് ഇടതുതുടയിൽ കടിച്ചു, കരച്ചിൽ കേട്ടെത്തിയ അമ്മാവൻ നായയെ കല്ലെറിഞ്ഞ് ഓടിച്ചു, അൽപദൂരം പോയി വീണ്ടുമെത്തി എന്റെ മോതിര വിരൽ കടിച്ചെടുത്തു…

BREAKING NEWS
‘ഞങ്ങൾ ഒറ്റക്കെട്ടായി ഇവിടെ ഒത്തുകൂടിയിരിക്കുകയാണ്, ഇവിടെ സമാന്തര സമരങ്ങളൊന്നുമില്ല, ഒരേയൊരു സമരമേയുള്ളൂ... ആ സമരത്തിന് ഒരേയൊരു ലക്ഷ്യമേയുള്ളൂ, ഇന്ത്യയിൽ ജനാധിപത്യം പുനഃസ്ഥാപിക്കുക... ഡൽഹിയിൽ ഇന്ത്യാ സംഖ്യത്തിന്റെ സംയുക്ത വാർത്താസമ്മേളനം
13 Oct 2026
BREAKING NEWS
മൂവന്തി കഴിഞ്ഞാൽ സാറ് തത്തറയാ... പബ്ബിൽ അർധരാത്രി പരിശോധനയ്ക്കിടെ ഐഡി കാർഡ് കാണിക്കാൻ ആവശ്യപ്പെട്ട പോലീസുകാർക്ക് നേരെ തെറിയഭിഷേകം, മർദനം!! ഐഎഎസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ നാലുപേർക്കെതിരെ കേസ്, പബ്ബുകളിലും ബാറുകളിലും രാത്രികാല പരിശോധന കർശനമാക്കിയത് സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശപ്രകാരം
13 Oct 2026
BREAKING NEWS
പ്രതിഷേധത്തിനെത്തിയ വിദ്യാർഥികളെയും സ്ത്രീകളെയും സംഘം ചേർന്ന് മർദിച്ചു, രണ്ട് പുരുഷൻമാർ പ്രായപൂർത്തിയാകാത്ത കുട്ടിയെ വേലിയിൽ കെട്ടിയിടുന്നതും ആവർത്തിച്ച് ഇടിക്കുന്ന ദൃശ്യങ്ങളും പുറത്ത്... ജയിൽ മോചിതരായ പ്രതിയെ മാലയിട്ട് സ്വീകരിച്ച് ഹിന്ദുരക്ഷാദൾ
13 Oct 2026
BREAKING NEWS
കടുത്ത നെഞ്ചുവേദനയെ തുടർന്ന് പിതാവ് മകളേയുമെടുത്ത് ആശുപത്രിയിലേക്ക് ഓടി, ഇടയ്ക്കുവച്ച് ഹൃദയമിടിപ്പ് നിന്നു, പൾസ് കിട്ടുന്നില്ല, മകൾ മരിച്ചെന്നു കരുതി കുട്ടിയുമായി തിരിച്ച് വീട്ടിലേക്ക്... ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ മൃതദേഹം പെട്ടിയിൽ കിടത്തി... മണിക്കൂറുകൾക്ക് ശേഷം അനക്കം കണ്ട് നോക്കിയ അമ്മ കണ്...
13 Oct 2026