BREAKING NEWS

വെടിനിർത്തലില്ല, വ്യോമപാത അടച്ചു, കരമാർ​ഗം രക്ഷപ്പെട്ടോളാൻ ഇന്ത്യൻ വിദ്യാർഥികളോട് ഇറാൻ, 1500ൽ ഏറെ വിദ്യാർഥികൾ അനിശ്ചിതത്വത്തിൽ, വ്യക്തി വിവരങ്ങൾ നൽകാൻ എക്സിൽ ഫോം പങ്കുവച്ച് ഇന്ത്യൻ എംബസി, ഇസ്രയേലിൽ ഇന്ത്യക്കാർ സുരക്ഷിതർ

· · 1 min read
Share: Copied!

ടെഹ്റാൻ: ഇറാൻ– ഇസ്രയേൽ സംഘർഷം അയവില്ലാതെ തുടരുന്നതിനിടെ, ഇന്ത്യൻ വിദ്യാർഥികളെ സുരക്ഷിതമായി തിരിച്ചയയ്ക്കണമെന്ന ഇന്ത്യയുടെ അഭ്യർഥനയിൽ പ്രതികരണവുമായി ഇറാൻ. വ്യോമാതിർത്തി അടച്ച സാഹചര്യത്തിൽ കരമാർഗം ഇവരെ ഒഴിപ്പിക്കാമെന്നാണ് ഇറാൻ മറുപടി നൽകിയിരിക്കുന്നത്. ഇറാൻ– ഇസ്രയേൽ സംഘർഷം നാലാം ദിവസവും യാതൊരു മാറ്റവുമില്ലാതെ തുടരുന്ന സഹചര്യത്തിലാണ് ഇന്ത്യൻ വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യ ഇറാനെ സമീപിച്ചത്.

അതേസമയം ഇറാനിൽ 1500ൽ ഏറെ ഇന്ത്യൻ വിദ്യാർഥികളാണുള്ളത്. ഇറാനും ഇസ്രയേലും താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചാൽ ഇന്ത്യൻ സർക്കാരിന് ഇവരെ വിമാനമാർഗം നാട്ടിലെത്തിക്കാനാകുമെന്നും അറിയിച്ചിരുന്നു. എന്നാൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ കരമാർഗം മടങ്ങാനാണ് വിദ്യാർഥികളോട് ഇറാൻ ആവശ്യപ്പെടുന്നത്. ‌‌മാത്രമല്ല സമാധാന ചർച്ചയ്ക്ക് തയാറല്ലെന്നു നേരത്തെ ഇറാൻ അറിയിക്കുകയും ചെയ്തു.

ഈ സാഹചര്യത്തിൽ ടെഹ്റാനിലെ ഇന്ത്യൻ എംബസി ഞായറാഴ്ച അടിയന്തര സാഹചര്യങ്ങളിൽ വിളിക്കേണ്ട നമ്പറുകളുടെ പുതുക്കിയ പട്ടിക പുറത്തുവിട്ടിരുന്നു. ഇറാന്റെ വിവിധ ഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന വിദ്യാർഥികൾക്ക് ഇന്ത്യൻ അധികൃതരുമായി ബന്ധപ്പെടാനാണ് ഈ നമ്പറുകൾ. ഇന്ത്യൻ പൗരരോട് വ്യക്തിവിവരങ്ങൾ സമർപ്പിക്കാൻ എംബസി അഭ്യർഥിച്ചു. എക്സ് അക്കൗണ്ടിൽ പൂരിപ്പിക്കാനുള്ള ഫോം ഉണ്ട്.

അതുപോലെ, ഇസ്രയേലിലെ എല്ലാ ഇന്ത്യക്കാരും സുരക്ഷിതരാണെന്ന് ടെൽ അവീവിലെ എംബസി അധികൃതർ അറിയിച്ചു. സ്ഥിതി സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. 24 മണിക്കൂർ ഹെൽപ്‌ലൈനും പ്രവർത്തിക്കുന്നു. വിദ്യാർഥികളടക്കം എല്ലാ മേഖലയിലെയും ഇന്ത്യൻ പൗരന്മാരുമായി എംബസി ബന്ധപ്പെടുന്നുണ്ട്. ഇസ്രയേൽ അധികൃതരുടെ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും എംബസി നിർദേശിച്ചു.

ഹെൽപ്‌ലൈൻ നമ്പറുകൾ:

+98 9128109115, +98 9128109109

വാട്സാപ് നമ്പറുകൾ:

+98 9010144557

+98 9015993320

+91 8086871709

ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 224 പേർ, 1277 പേർക്കു പരുക്ക്, ഇസ്രയേലിന്റെ ലക്ഷ്യം തങ്ങളുടെ സ്ത്രീകളും കുട്ടികളുമെന്ന് ഇറാൻ, ആയുധകേന്ദ്രം തകർത്ത് ഇസ്രയേൽ; ഹൈപ്പർസോണിക്ക് മിസൈലുകൾ പ്രയോഗിച്ച് ഇറാൻ, പശ്ചിമേഷ്യയിൽ സങ്കർഷം അതിരൂക്ഷം, ചർച്ചക്കില്ല- ഇറാൻ

BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026
BREAKING NEWS
ന്യൂനമർദം ശക്തമാകുന്നു; പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ചുഴലിക്കാറ്റ് മുന്നറിയിപ്പ്, മണിക്കൂറിൽ 140 കിലോമീറ്റർ വരെ കാറ്റിന് സാധ്യത
25 Oct 2026
BREAKING NEWS
’ഖാർഗെ രാഷ്ട്രീയ മര്യാദയുടെ അതിരുകൾ ലംഘിച്ചു; പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കോൺഗ്രസ് അധിക്ഷേപിക്കുന്നത് ഇതാദ്യമായല്ല; ജനങ്ങൾ തക്ക തിരിച്ചടി നൽകും’ :അമിത് ഷാ
25 Oct 2026
BREAKING NEWS
കിസാൻ പഥ് അണ്ടർപാസിനരികെ 25-കാരിയുടെ മൃതദേഹം; മുഖത്ത് പരിക്കുകൾ, ബാഗിലെ കുറിപ്പിൽ 4 യുവാക്കളുടെ പേരുകൾ, കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് സംശയം; അന്വേഷണം
25 Oct 2026