BREAKING NEWS

ഇസ്രയേൽ മിസൈൽ ആക്രമണത്തിൽ ഹിസ്ബുല്ല നേതാവ് ഉൾപ്പെടെ 4 പേർ കൊല്ലപ്പെട്ടു

· · 1 min read
Share: Copied!

ജറുസലം: ലബനനിൽ തെക്കൻ ബെയ്റൂട്ടിലെ ദാഹിയയിൽ ഇസ്രയേൽ സൈന്യം നടത്തിയ മിസൈൽ ആക്രമണത്തിൽ ഹിസ്ബുല്ല നേതാവ് അടക്കം 4 പേർ കൊല്ലപ്പെട്ടു. 7 പേർക്കു പരുക്കേറ്റു. ഹിസ്ബുല്ലയുടെ പലസ്തീൻ കാര്യ ചുമതലയുള്ള ഹസൻ ബദേറിനെയാണു ലക്ഷ്യമിട്ടതെന്നു ലബനൻ അധികൃതർ പറഞ്ഞു. വെടിനിർത്തൽ ലംഘിച്ചു ഒരാഴ്ചയ്ക്കിടെ ബെയ്റൂട്ടിൽ ഇസ്രയേൽ നടത്തുന്ന രണ്ടാമത്തെ ആക്രമണമാണിത്.

ഹമാസിനെ സഹായിക്കുന്ന ഹിസ്ബുല്ല നേതാവിനെയാണു വധിച്ചതെന്ന് ഇസ്രയേൽ പ്രസ്താവിച്ചു. ഇസ്രയേൽ ആക്രമണത്തെ ലബനൻ പ്രസിഡന്റ് ജോസഫ് ഔൻ അപലപിച്ചു. 4 മാസം മുൻപാണ് ഹിസ്ബുല്ല– ഇസ്രയേൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നത്.

BREAKING NEWS
ട്രെയിൻ യാത്രയ്ക്കിടെ വയോധികയുടെ പക്കൽനിന്നും 50 പവൻ കവർന്നു; ചെന്നെയിലെ മകന്റെ വീട്ടിൽനിന്നും വിവാഹാവശ്യത്തിനായി കൂടെകരുതിയ സ്വർണ്ണമാണ് പാലക്കാടിനും തൃശൂരിനും ഇടയിൽവെച്ച് മോഷ്ടിച്ചത്; ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ കോയമ്പത്തൂരിൽ പിടിയിൽ
11 Nov 2026
BREAKING NEWS
കെഎംഎസ്‌സിഎല്ലിൽ ഉദ്യോഗസ്ഥർ വരാത്തത് എന്തുകൊണ്ട്? മാധ്യമങ്ങൾ... ഒരൊറ്റ മരുന്ന് കമ്പനിക്കാരെ തന്റെ അടുത്ത് കൊണ്ട് വരരുതെന്ന് കർശനമായി താൻ പറഞ്ഞിട്ടുണ്ട്, മരുന്നിന്റെ ഗുണമേന്മ പരിശോധിക്കേണ്ടത് ഉദ്യോഗസ്ഥർ!! ഇൻജക്ഷൻ മാറി കുത്തുന്ന നഴ്‌സുമാർ പഠിക്കുന്നത് വേറെ സംസ്ഥാനങ്ങളിൽ നിന്ന്, അവിടങ്ങളിൽ ഇവിടെയുള്...
11 Nov 2026
BREAKING NEWS
പിടിഎ ഫണ്ട് അടച്ചില്ല, പത്താം ക്ലാസ് വിദ്യാര്‍ത്ഥിക്ക് അധ്യാപികയുടെ മര്‍ദനം, പ്രതിഷേധവുമായി കുടുംബം
11 Nov 2026
BREAKING NEWS
ഒന്ന്, രണ്ട്, മൂന്ന്... ഒറ്റ സ്കൂട്ടറിൽ യാത്ര ചെയ്തത് സ്വകാര്യ കോളേജിലെ 5 വിദ്യാർഥികൾ... മുന്നിലും പിറകിലും ഇരിക്കുന്നവർക്ക് മാത്രം ഹെൽമെറ്റ്!! തലയൊന്നിന് 500 രൂപ പിഴ, വാ​ഹനയുടമയ്ക്ക് 1000 രൂപ.... വി​ദ്യാർഥികൾക്കൊപ്പം രക്ഷിതാക്കളും ബോധവൽക്കരണ ക്ലാസിൽ പങ്കെടുത്തിട്ട് പോയാൽ മതിയെന്ന് ആർ ടി ഓഫിസ്, ല...
11 Nov 2026