BREAKING NEWS

‘അമ്മ’ സംഘടനയിലെ ആഭ്യന്തരപ്രശ്‌നങ്ങളിൽ തലകടത്താൻ സർക്കാരില്ല; നിലവിലെ വിഷയം പരിഹരിക്കുമെന്നാണ് ഭാരവാ​ഹികളുടെ ഉറപ്പ്; ​ഗവൺമെന്റ് ഇടപെടേണ്ട ഒരു വിഷയം വരുന്ന സാഹചര്യത്തിൽ ഇടപെടും – മന്ത്രി പി.സി വിഷ്ണുനാഥ്

· · 1 min read
Share: Copied!

തിരുവനന്തപുരം: ആഭ്യന്തര പ്രശ്‌നങ്ങൾ താരസംഘടനയായ അമ്മ (എഎംഎംഎ) തന്നെ പരിഹരിക്കുമെന്ന് ഭാരവാഹികൾ ഉറപ്പ് നൽകിയതായി സാംസ്‌കാരിക മന്ത്രി പി.സി. വിഷ്ണുനാഥ്. കുക്കു പരമേശ്വരൻ അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിച്ചുവെന്നും താരസംഘടനയുടെ ആഭ്യന്തരകാര്യങ്ങളിൽ സർക്കാർ ആഗ്രഹിക്കുന്നില്ല എന്നും മന്ത്രി വ്യക്തമാക്കി.

‘സംഘടനയിലെ ആഭ്യന്തരപ്രശ്‌നങ്ങൾ അവർ തന്നെ പരിഹരിക്കുമെന്ന് ഭാരവാഹികൾ ഉറപ്പുനൽകിയിട്ടുണ്ട്. താരസംഘടനയുടെ ആഭ്യന്തരകാര്യങ്ങളിൽ ഇപ്പോൾ ഇടപെടാൻ സർക്കാർ ആഗ്രഹിക്കുന്നില്ല. അതിനപ്പുറത്തേക്ക് സർക്കാർ ഇടപെടേണ്ട ഒരു വിഷയം വരുന്ന സാഹചര്യത്തിൽ ഇടപെടും.’ മന്ത്രി പറഞ്ഞു.

‘അങ്ങനെ എന്തെങ്കിലും ഒരു വിഷയം ഉണ്ടായാൽ പരാതി ലഭിക്കണം എന്നുപോലും ഇല്ലാ, സർക്കാർ സ്വമേധയാ ആ വിഷയത്തിൽ ഇടപെടും. നിലവിലെ പ്രശ്‌നം, അത് സംഘടനയ്ക്കുള്ളിലെ ആഭ്യന്തരപ്രശ്‌നമാണ്. അത് പരിഹരിക്കേണ്ടത് അവർ തന്നെയാണ്. അവിടെ സർക്കാർ ഇടപെടേണ്ട ആവശ്യമില്ല.’ മന്ത്രി വ്യക്തമാക്കി.

BREAKING NEWS
അടുക്കളയുടെ വാതിൽ അകത്തുനിന്ന് പൂട്ടിയ നിലയിൽ; മകൻ തുറന്നുകയറിയപ്പോൾ മാതാപിതാക്കൾ വെട്ടേറ്റ് മരിച്ചനിലയിൽ; ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കിയെന്ന് പ്രാഥമിക നിഗമനം
27 Nov 2026
BREAKING NEWS
ജ്വല്ലറിയിൽ പട്ടാപ്പകൽ കവർച്ച, തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി സ്വര്‍ണം കവര്‍ന്ന് മോഷ്ടാക്കള്‍
27 Nov 2026
BREAKING NEWS
നിരന്തരം മൊബൈല്‍ ഉപയോഗവും റീല്‍സ് ചിത്രീകരണവും, സഹികെട്ട് 14 കാരിയെ തല്ലിക്കൊന്ന് മാതാപിതാക്കള്‍, മൃതദേഹം ക്വാറിയിൽ തള്ളി
27 Nov 2026
BREAKING NEWS
ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ വച്ച് വിളക്ക് കത്തിച്ച് പൂജ, ശംഖു വിളിച്ച് ആരതി ഉഴിഞ്ഞു, നടപടിയെടുക്കാന്‍ ഉത്തരവിട്ട് റെയിൽവേ
27 Nov 2026