BREAKING NEWS

ചൂട് കൂടുന്നു, ഒപ്പം വൈദ്യുതി ഉപഭോ​ഗവും; രാത്രിയിലെ പരമാവധി ആവശ്യകത 6013 മെഗാവാട്ടായി ഉയര്‍ന്നു; സർവ്വകാല റെക്കോർഡ്! 250 മെഗാവാട്ട് വൈദ്യുതി വാങ്ങാനാൻ അനുമതി തേടി KSEB

· · 1 min read
Share: Copied!

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂടിനെ തുടര്‍ന്ന് വൈദ്യുതി ഉപഭോഗം റെക്കോര്‍ഡ് നിരക്കിലേക്ക് ഉയരുന്നു. വെള്ളിയാഴ്ച 11.62 കോടി യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചതായി രേഖപ്പെടുത്തി. രാത്രിയിലെ പരമാവധി ആവശ്യകത 6013 മെഗാവാട്ടായി ഉയര്‍ന്നതും സര്‍വകാല റെക്കോഡാണ്.

ഈ സാഹചര്യത്തില്‍ വൈദ്യുതിലഭ്യത ഉറപ്പാക്കുന്നതിനായി യൂണിറ്റിന് 10 രൂപവരെ നിരക്കില്‍ വൈദ്യുതി വാങ്ങാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് കെ.എസ്.ഇ.ബി. സംസ്ഥാനറെ​ഗുലേറ്ററി കമ്മീഷനെ സമീപിച്ചു. നിലവില്‍ ശരാശരി 7.35 രൂപവരെ മാത്രം നിരക്കില്‍ വൈദ്യുതി വാങ്ങാന്‍ കമ്മിഷന്‍ അനുമതി നല്‍കിയിട്ടുണ്ട്.

ചൂട് ശക്തമായി തുടരുന്നതിനാല്‍ മേയ് 15 വരെ വൈദ്യുതി ആവശ്യകത ഉയര്‍ന്ന നിലയില്‍ തുടരുമെന്നാണ് കെ.എസ്.ഇ.ബി.യുടെ വിലയിരുത്തല്‍. സംസ്ഥാനത്ത് ഉല്‍പാദിപ്പിക്കുന്നതും ദീര്‍ഘകാല കരാറുകളിലൂടെ ലഭിക്കുന്നതുമായ വൈദ്യുതി തികയാത്ത സാഹചര്യത്തില്‍, അടിയന്തര ആവശ്യങ്ങള്‍ക്കായി ഇൻഡ്യൻ എനർജി എക്സ്ചേഞ്ച് പോലുള്ള പവര്‍ എക്‌സ്‌ചേഞ്ചുകളില്‍നിന്ന് വൈദ്യുതി വാങ്ങേണ്ടിവരുമെന്നാണ് വിശദീകരണം.

ഏപ്രില്‍ പകുതിമുതല്‍ മേയ് പകുതിവരെയുള്ള കാലയളവില്‍ 250 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ അനുമതി തേടിയിട്ടുണ്ട്. മുന്‍വര്‍ഷങ്ങളിലും വേനല്‍ക്കാലത്ത് ഉയര്‍ന്ന നിരക്കില്‍ വൈദ്യുതി വാങ്ങേണ്ടിവന്നത് കെ.എസ്.ഇ.ബി.യ്ക്ക് സാമ്പത്തികഭാരം സൃഷ്ടിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കമ്മിഷന്‍ നിരക്കിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

അടിയന്തരമായി വൈദ്യുതി ലഭ്യമാക്കുന്നതിനായി “ഡേ എഹെഡ് മാര്‍ക്കറ്റ്” വഴി മുമ്പ് വാങ്ങല്‍ നടത്തിയിരുന്നെങ്കിലും, നിലവില്‍ അവിടെയും ലഭ്യത കുറവാണ്. അതിനാല്‍ ആവശ്യപ്പെട്ടതിന് പിന്നാലെ 30 ദിവസത്തേക്ക് വൈദ്യുതി ലഭ്യമാക്കുന്ന “ടേം എഹെഡ് മാര്‍ക്കറ്റ്” വഴി വാങ്ങാന്‍ അനുമതി നല്‍കണമെന്ന ആവശ്യവും കെ.എസ്.ഇ.ബി. മുന്നോട്ടുവച്ചിട്ടുണ്ട്. വിഷയത്തില്‍ കമ്മിഷന്‍ 22-ന് തെളിവെടുപ്പ് നടത്തും.

വാങ്ങല്‍ ചെലവ് നിയന്ത്രിക്കാന്‍ ആവശ്യകത കൃത്യമായി വിലയിരുത്തുന്നതിനായി ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ രണ്ട് പ്രത്യേക സമിതികളും രൂപവത്കരിച്ചതായി കെ.എസ്.ഇ.ബി. അറിയിച്ചു.

BREAKING NEWS
സഭയിൽ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും തമ്മിൽ വാക്പോര്; ’ആരെ നോക്കി സംസാരിക്കണം? പ്രതിപക്ഷത്തെയോ?’എന്ന് പിണറായി; മറ്റാരെയും നോക്കേണ്ട, എന്നെ നോക്കി സംസാരിക്കൂ എന്ന് സ്പീക്കർ
26 Oct 2026
BREAKING NEWS
’’ഒരു സെക്കൻഡ് വൈകിയിരുന്നെങ്കിൽ അതൊരു വലിയ ദുരന്തമായേനെ; ആദ്യം എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലായില്ല, പിന്നീടാണ് അപകടത്തിന്റെ വ്യാപ്തി ബോധ്യപ്പെട്ടത്’’; മന്ത്രി മോൻസ് ജോസഫിന്റെ കാറിനു മുന്നിലേക്ക് വൈദ്യുതത്തൂണുകൾ വീണു; തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
26 Oct 2026
BREAKING NEWS
ഇരയ്ക്ക് നീതി ഉറപ്പാക്കേണ്ടവർ തന്നെ വേട്ടക്കാർക്ക് കാവലൊരുക്കുന്നു, ജഡ്ജിയുടെ മകനായതുകൊണ്ട് നിയമം മാറ്റി എഴുതാൻ പോലീസിന് ആരാണ് അധികാരം കൊടുത്തത്? പൊലീസ് അകമ്പടി സേവകരായി അധഃപതിപ്പിക്കരുത്- പിണറായി വിജയന്‍
26 Oct 2026
BREAKING NEWS
ചേരാനല്ലൂർ വാഹനാപകടം; ആദ്യം മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്; കൂടുതൽ തെളിവുകൾ ലഭ്യമായതോടെയാണ് തുടർനടപടികൾ സ്വീകരിച്ചതെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണർ; അന്വേഷണം ക്രൈം ബ്രാഞ്ചിന്
26 Oct 2026