BREAKING NEWS

വൈദ്യുതി കമ്പി മോഷണം പോയെന്ന് കെഎസ്ഇബി, മഫ്തിയിലെത്തിയ പോലീസ് വീട്ടുകാരുടെ മുന്നിലിട്ടും സ്റ്റേഷനിൽ ചെന്നും ക്രൂരമായി മർദിച്ചു, തലയ്ക്ക് പിന്നിൽ അടക്കം പരുക്കേറ്റ ആദിവാസി യുവാവ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ, ഈരാറ്റുപേട്ട പോലീസിനെതിരെ എസ്പിക്ക് പരാതി നൽകി കെഎസ്ഇബി കരാർ ജീവനക്കാരൻ

· · 1 min read
Share: Copied!

കോട്ടയം: ആദിവാസി യുവാവിനെ പോലീസ് കസ്റ്റഡിയിൽ എടുത്ത് മർദിച്ചതായി പരാതി. പൂഞ്ഞാർ സ്വദേശി അഭിലാഷാണ് ഈരാറ്റുപേട്ട പോലീസിനെതിരെ കോട്ടയം എസ്പിക്ക് പരാതി നൽകിയത്. മോഷണ കേസിലെ പരാതിയിലാണ് അഭിലാഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. എന്നാൽ മർദിച്ചുവെന്ന യുവാവിന്റെ ആരോപണം പോലീസ് നിഷേധിച്ചു.

കെഎസ്ഇബിയിലെ കരാർ ജീവനക്കാരനാണ് പൂഞ്ഞാർ സ്വദേശിയായ അഭിലാഷ്. അടുത്തിടെ വൈദ്യുതി കമ്പി മോഷണം പോയെന്ന് കെഎസ്ഇബി പരാതി നൽകിയിരുന്നു. ഈ കേസ് അന്വേഷണത്തിന്റെ ഭാഗമായാണ് അഭിലാഷിനെ ഈരാറ്റുപേട്ട പോലീസ് കസ്റ്റഡിയിലെടുത്തത്. മഫ്തിയിൽ വീട്ടിലെത്തിയ പോലീസുകാർ വീട്ടിൽ വച്ചും പിന്നീട് സ്റ്റേഷനിൽ വച്ചും ക്രൂരമായി മർദ്ദിചെന്നാണ് അഭിലാഷിന്റെ പരാതി.

തലയ്ക്ക് പിന്നിൽ അടക്കം പരുക്കേറ്റ അഭിലാഷ് നിലവിൽ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. എന്നാൽ അഭിലാഷിന്റെ പരാതി തള്ളുകയാണ് പോലീസ്. ചോദ്യം ചെയ്യാൻ വേണ്ടി മാത്രമാണ് അഭിലാഷിനെ കസ്റ്റഡിയിലെടുത്തതെന്നാണ് പാലാ ഡിവൈഎസ്പിയുടെ വിശദീകരണം. പരാതി ലഭിച്ച പശ്ചാത്തലത്തിൽ അന്വേഷണം നടത്തുമെന്ന് കോട്ടയം എസ്പി വ്യക്തമാക്കി.

വിമർശിച്ചു വിമർശിച്ച് പി ജയരാജന്റെ തട്ടകത്തിൽ പാർട്ടി എവിടെ കിടക്കുന്നു, തോറ്റതിന് ന്യായങ്ങൾ കാണാതെ കയ്യിലിരുപ്പ് ആദ്യം നന്നാക്കണം, എസ്എൻഡിപിക്കാരുടെയും പിന്നോക്കക്കാരുടെയും വോട്ടുണ്ടായത് കൊണ്ടല്ലേ ആകെ കുറച്ചു സീറ്റ് എങ്കിലും കിട്ടിയത്, അയാളുടെ വിമര്‍ശനം അന്ധൻ ആനയെ കണ്ടത് പോലെ- വെള്ളാപ്പള്ളി നടേശന്‍

BREAKING NEWS
എന്നാലും ആ ഐ ഫോണുകൾ ആര് അടിച്ചുമാറ്റി? കോവിഡ് കാലത്ത് 7.16 കോടി രൂപയ്ക്ക് 224 ഐഫോണുകൾ വാങ്ങി, പലതും കാണാനില്ല, മെഡിക്കൽ ഉപകരണങ്ങൾ പലതും ഉപയോഗിക്കാതെ കിടക്കുന്നു, വിവിധ മെഡിക്കൽ കോളേജുകളിൽ 128 വെന്റിലേറ്ററുകൾ ഉപയോഗിക്കാനാവുന്നില്ല!! അഴിമതി അന്വേഷിക്കാൻ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയ്ക്ക് നിർദേ...
26 Oct 2026
BREAKING NEWS
വിമർശിച്ചു വിമർശിച്ച് പി ജയരാജന്റെ തട്ടകത്തിൽ പാർട്ടി എവിടെ കിടക്കുന്നു, തോറ്റതിന് ന്യായങ്ങൾ കാണാതെ കയ്യിലിരുപ്പ് ആദ്യം നന്നാക്കണം, എസ്എൻഡിപിക്കാരുടെയും പിന്നോക്കക്കാരുടെയും വോട്ടുണ്ടായത് കൊണ്ടല്ലേ ആകെ കുറച്ചു സീറ്റ് എങ്കിലും കിട്ടിയത്, അയാളുടെ വിമര്‍ശനം അന്ധൻ ആനയെ കണ്ടത് പോലെ- വെള്ളാപ്പള്ളി നടേശന്‍
26 Oct 2026
BREAKING NEWS
ഒരു ബസിൽ യാത്ര ചെയ്യുമ്പോൾ ബസ് അപകടത്തിൽപ്പെട്ടാൽ അതിലെ യാത്രക്കാർ  ഉത്തരവാദികളാകുമോ? കൂടെയുള്ളവർക്കെതിരെ എങ്ങനെ പ്രേരണാക്കുറ്റം നിലനിൽക്കും?- കോടതി, തെളിവുണ്ടെന്ന് പ്രോസിക്യൂഷൻ!! അപകടം നടന്നയുടൻ സുഹൈൽ വിളിച്ചത് വാപ്പയെ... FIRൽ പേരില്ല, കേസിന്റെ ക്ലൈമാക്‌സ് നേരത്തെ തീരുമാനിച്ചിരുന്നു- പ്രതിഭാഗം.....
26 Oct 2026
BREAKING NEWS
അട്ടപ്പാടി മധുവിന്റെ അമ്മയും സഹോദരിയും മുഖ്യമന്ത്രിയെ കാണാനെത്തി; വീടും ജോലിയും ഉറപ്പുനൽകി വി.ഡി സതീശൻ; ഒരു മാസത്തിനകം വീട് നിർമിച്ചുനൽകും
26 Oct 2026