BREAKING NEWS

പ്രളയം തൂത്തുതുടച്ച് കൊണ്ടുപോയ പുഴ, എഫ്ഐആർ രജിസ്റ്റർ ചെയ്തത് 2 വർഷത്തിനു ശേഷം, പ്രതികളെ കുരുക്കിയത് ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞ ആ മുടിയിഴകൾ…

· · 1 min read
Share: Copied!

മലപ്പുറം: മൃതദേഹം കണ്ടെത്താതെ കൊലക്കേസ് തെളിയിക്കുന്നത് കേരളാ പോലീസിൽ ഒരുപക്ഷെ ഇതാദ്യമായിരിക്കും. ഷാബാ ഷരീഫ് കൊലപാതക കേസ് പഴുതുകളെല്ലാം അടച്ചു തെളിയിച്ചതിൽ കേരളാ പൊലീസിനെയും അന്വേഷണ ഉദ്യോഗസ്ഥരെയും അഭിനന്ദിച്ച് കേസിലെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ഇ.എം. കൃഷ്ണൻ നമ്പൂതിരി. മൃതദേഹം കണ്ടെത്താനാകാത്ത കേസിൽ, കൊലപാതകം നടന്നു 2 വർഷങ്ങൾക്കു ശേഷമാണ് എഫ്ഐആർ പോലും റജിസ്റ്റർ ചെയ്ത്ത. കേരളാ പോലീസിന്റെ അഭിമാനകരമായ നേട്ടം എന്നതിനപ്പുറം, കുറ്റകൃത്യങ്ങൾ കൂടിവരുന്ന കാലത്ത് ഇതുപോലെയുള്ള കേസുകളിലെ വിധി വലിയ സന്ദേശമാണ് ജനങ്ങൾക്ക് നൽകുന്നതെന്നും പബ്ലിക് പ്രോസിക്യൂട്ടർ മാധ്യമങ്ങളോടു പറഞ്ഞു.

പാരമ്പര്യ വൈദ്യനെ കഷ്ണങ്ങളാക്കി ചാക്കിൽ കെട്ടി ചാലിയാറിൽ ഒഴുക്കി; മൃതദേഹമോ അവശിഷ്ടങ്ങളോ കണ്ടെത്താത്ത കേസില്‍ മൂന്നുപേര്‍ കുറ്റക്കാര്‍

കൂട്ടുകാര്‍ക്കൊപ്പം ചായ കുടിക്കാന്‍ പുറത്തുപോകുകയാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങി, ചൊവ്വാഴ്ച രാത്രി കാണാതായ 13 കാരന്‍ മടങ്ങിയെത്തി, പോലീസില്‍ ഹാജരാകാന്‍ നിര്‍ദേശം

സംഭവത്തിൽ പ്രഥമ ദൃഷ്ട്യാ വളരെ നിസാരമായി തോന്നിക്കുന്ന തെളിവുകൾ വരെ ശേഖരിക്കാനും കോടതിയിൽ അവതരിപ്പിക്കാനും സാധിച്ചത് നല്ല പിന്തുണ പോലീസിൽനിന്ന് ലഭിച്ചതിനാലാണ്. മലപ്പുറം മുൻ എസ്പിയായിരുന്ന സുജിത് ദാസ് ഈ കേസിൽ എടുത്ത താൽപര്യവും നടത്തിയ പ്രയത്നങ്ങളും പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥരായ വിഷ്ണു, അനിൽ എന്നിവരെയും പ്രോസിക്യൂട്ടർ പേരെടുത്തു പറഞ്ഞ് അഭിനന്ദിച്ചു.

മകളായിരുന്നു തെറ്റ്!! സൗരഭ് കോടിക്കണക്കിനു വരുന്ന സ്വത്തുക്കൾ ഉപേക്ഷിച്ചത് അവൾക്കു വേണ്ടി, എന്നാൽ അവൾ അവനെ ഇല്ലാതാക്കി.. സ്വന്തം മകളെ തൂക്കിലേറ്റണമെന്ന ആവശ്യവുമായി നേവി ഉദ്യോഗസ്ഥനായ ഭർത്താവിനെ കൊലപ്പെടുത്തിയ മുസ്കാന്റെ മാതാപിതാക്കൾ

‘‘ഷാബാ ഷരീഫിനെ കൊലപ്പെടുത്തി ശരീരം ചെറിയ കഷ്ണങ്ങളാക്കി പുഴയിൽ ഒഴുക്കാൻ കൊണ്ടുപോയെന്നു പറയുന്ന കാറിൽനിന്നു കിട്ടിയ മുടിക്കഷ്ണങ്ങളാണ് കേസിൽ നിർണായകമായത്. 42 മുടിക്കഷ്ണങ്ങൾ ലഭിച്ചിരുന്നു. കാറിൽനിന്ന് 30 മുടിക്കഷ്ണങ്ങളും ശുചിമുറിയിൽനിന്ന് പുറത്തേക്കുള്ള പൈപ്പിൽനിന്നു ബാക്കി കഷ്ണങ്ങളും കണ്ടെത്തി. മുടി കഷ്ണങ്ങളിലൂടെയാണു മൈറ്റോ കോൺട്രിയൽ ഡിഎൻഎയിലൂടെ ഷാബാ ഷരീഫിലേക്കു എത്തുന്നത്. രണ്ടു പ്രളയം കഴിഞ്ഞിട്ട് പുഴയിൽ തപ്പിയാൽ എന്തു കിട്ടാനാണ്?

‘എത്ര IVF ചെയ്താലും ജനിക്കാൻ ഈശ്വര നിശ്ചയമുള്ള കുഞ്ഞുങ്ങൾ മാത്രമേ ഇവിടെ ജനിക്കുകയുള്ളൂ!! സയൻസ് അഥവാ ശാസ്ത്രം മാത്രമായിരുന്നു ശരി എങ്കിൽ എട്ടു ദിവസത്തെ ദൗത്യത്തിന് പോയവർ ഒൻപതാം ദിവസം തിരികെ എത്തിയേനെ’- നടി ലക്ഷ്മിപ്രിയ

കൂടാതെ കൊല്ലപ്പെട്ടയാളുടെ മൃതദേഹം ലഭിച്ചില്ലെങ്കിലും ശിക്ഷിക്കാമെന്ന് ഇന്ത്യൻ തെളിവു നിയമവും ഇന്ത്യൻ ശിക്ഷാ നിയമവുമൊക്കെ പറയുന്നുണ്ടെങ്കിലും അത് വളരെ അപൂർവമാണ്. കാരണം മരണം തെളിയിക്കണമല്ലോ. ഇതിൽ ഷാബാ ഷരീഫിനെ തട്ടിക്കൊണ്ടുവന്നു, അയാളെ തടവിൽ പാർപ്പിച്ചു, കൊലപ്പെടുത്തി, മൃതദേഹം നശിപ്പിച്ചു എന്നതെല്ലാം തെളിഞ്ഞു. പ്രോസിക്യൂഷൻ കോടതിയിൽ തെളിയിക്കാൻ ശ്രമിച്ചതെല്ലാം തെളിഞ്ഞു, മനഃപൂർവമല്ലാത്ത നരഹത്യ, ഗൂഡാലോചന, തെളിവു നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്’’–സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പറഞ്ഞു.

ഒറ്റമൂലി കൂട്ട് അറിയാൽ 2019 ഓഗസ്റ്റിൽ ഷാബാ ഷരീഫിനെ തട്ടിക്കൊണ്ടു വന്നു ഒന്നാം പ്രതി നിലമ്പൂർ മുക്കട്ട ഷൈബിന്റെ വീട്ടിൽ തടവിൽ പാർപ്പിക്കുകയും 2020 ഒക്ടോബറിൽ കൊന്നു കഷ്ണങ്ങളാക്കി ചാലിയാറിൽ ഒഴുക്കിയെന്നുമാണു കേസ്. കേസിൽ മൂന്നുപേർ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. ഒന്നാം പ്രതി ഷൈബിൻ, രണ്ടാംപ്രതി ഷിഹാബുദീൻ, ആറാംപ്രതി നിഷാദ് എന്നിവർ കുറ്റക്കാരെന്ന് കോടതി വിധിച്ചു. മഞ്ചേരി അഡീഷനൽ ജില്ലാ കോടതിയുടേതാണ് വിധി. ഏഴാംപ്രതി നൗഷാദിനെ മാപ്പുസാക്ഷിയാക്കി. 9 പേരെ വെറുതെ വിട്ടുകൊണ്ടും ഉത്തരവായിരുന്നു.

BREAKING NEWS
മുഖ്യമന്ത്രിയുടെ പ്രതികരണം കുറ്റസമ്മതത്തിന് തുല്യം, വൈദ്യുതി വാങ്ങലുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം വൈദ്യുതി ബോർഡിന്റേതാണ്, കരാറിൽ ഒപ്പിടാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനം ഏകപക്ഷീയം, വിമര്‍ശനവുമായി പിണറായി വിജയന്‍
06 Nov 2026
BREAKING NEWS
‘ബോധപൂർവമുള്ള അപകടമല്ല’ വാദം തള്ളി കോടതി; സുഹൈലിന് ഉടൻ ജാമ്യമില്ല; നവംബർ 16- വരെ ബോസ്റ്റൽ സ്കൂളിൽ; കൂട്ടാളികൾ മൂവരും പുറത്തേക്ക്
06 Nov 2026
BREAKING NEWS
"കൃഷ്ണദാസ് അങ്ങനെ പറയില്ല; പി.പി. ദിവ്യ ആരാണ്? അവർ വലിയ അഴിമതിക്കാരിയാണ്. ഇത്തരക്കാർക്ക് വരാനുള്ള വഴിയമ്പലമല്ല ബിജെപി. പി.പി. ദിവ്യയെ പാർട്ടിയിൽ എടുക്കില്ല": കെ. സുരേന്ദ്രൻ; "എനിക്ക് 56 വയസ്സേ ആയിട്ടുള്ളൂ. ജൂനിയറാണ്; ഗവർണർ പദവി ആഗ്രഹിച്ചിട്ടില്ല"
06 Nov 2026
BREAKING NEWS
ആദ്യം ഭാര്യയെ കൊന്നു; പാർട്ടിയുണ്ടെന്ന് പറഞ്ഞ് ബന്ധുക്കളെ വിളിച്ചുവരുത്തി കൂട്ടക്കൊല, അരക്കല്ലുകൊണ്ട് തലയ്ക്കടിച്ച് 7 പേരെ കൊന്നു;മൃതദേഹങ്ങൾ പലിടത്തായി ഉപേക്ഷിച്ചു; ടാക്സി ഡ്രൈവർ പിടിയിൽ
06 Nov 2026