BREAKING NEWS

‘എത്ര IVF ചെയ്താലും ജനിക്കാൻ ഈശ്വര നിശ്ചയമുള്ള കുഞ്ഞുങ്ങൾ മാത്രമേ ഇവിടെ ജനിക്കുകയുള്ളൂ!! സയൻസ് അഥവാ ശാസ്ത്രം മാത്രമായിരുന്നു ശരി എങ്കിൽ എട്ടു ദിവസത്തെ ദൗത്യത്തിന് പോയവർ ഒൻപതാം ദിവസം തിരികെ എത്തിയേനെ’- നടി ലക്ഷ്മിപ്രിയ

· · 1 min read
Share: Copied!

286 ദിവസത്തെ ബഹിരാകാശ വാസത്തിന് ശേഷം സുനിത വില്യംസും ബുച്ച് വിൽമോരും തിരിച്ചെത്തിയതിന്റെ ആഘോഷമായിരുന്നു കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലും ചാനലുകളിലും. എന്നാൽ ഇതിനിടെ നടി ലക്ഷ്മിപ്രിയ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പും ചർച്ചയും അതേസമയം വിവാദവുമാവുകയാണ്. ശാസ്ത്രം മാത്രമായിരുന്നു ശരി എങ്കിൽ എട്ട് ദിവസത്തെ ദൗത്യത്തിന് പോയവർ ഒൻപതാം ദിവസം തിരികെ എത്തിയേനെ എന്നാണ് ലക്ഷ്മിപ്രിയ പറയുന്നത്.

സ്വന്തം നാട്ടിൽതന്നെ അപമാനിക്കപ്പെട്ടു, അവർ കൂക്കി വിളിച്ചു, ഒരു കളിക്കാരനും നേരിടേണ്ടിവന്നിട്ടില്ല ഇത്രയും അപമാനവും മാനസിക സമ്മർദവും!! പക്ഷെ അവൻ സിംഹത്തെപ്പോലെ പോരാടി വിജയകരമായി തിരിച്ചുവന്നു… ഒരു ബയോപിക് ഇറങ്ങുകയാണെങ്കിൽ ഹാർദിക് പാണ്ഡ്യ ഒരു പാഠം- മുഹമ്മദ് കൈഫ്

ഏത് ശാസ്ത്രത്തിനും അതീന്ദ്രമായ ഒരു ശക്തി വൈഭവമുണ്ട്, ആ ശക്തിയുടെ കൃപയാൽ ഇത്രയധികം കോടി മനുഷ്യരുടെ പ്രാർഥനയാലാണ് അവർക്ക് മടങ്ങിവരാനായത് എന്നാണ് ലക്ഷ്മിപ്രിയ ഫെയ്‌സ്ബുക്കിൽ കുറിച്ചിരിക്കുന്നത്. എന്നാൽ ഇതിനെതിരെ പലരും രം​ഗത്തെത്തിയിട്ടുണ്ട്.

മിനിമം 9,10 ക്ലാസ്സ്‌ ലെ ബേസിക് സയൻസ് അതായത് ഫിസിക്സ്‌ കെമിസ്ട്രി ബയോളജി കുറച്ചു ഹിസ്റ്ററി ജോഗ്രാഫി അറിഞ്ഞിരുന്നെവെങ്കിൽ ഇത് പോലെ ഒരു —- ഇവിടെ എഴുതി വെക്കില്ല, ഇപ്പോഴും നേരം വെളുത്തില്ല എന്ന് തോന്നുന്നു നിങ്ങൾ വിശ്വസിച്ചോ മറ്റുള്ളവരെ ബോധിപ്പിക്കേണ്ട, ഇങ്ങിനെ എഴുതാൻ ( ചിന്തിക്കുവാൻ ) ലജ്ജ തോന്നുന്നില്ലേ….. അവർ എത്രയോ വർഷങ്ങളായി കഠിന അധ്വാനത്തിലൂടെയും അർപ്പണമനോഭാവത്തിലൂടെയും നേടിയെടുത്തഇത്തരം നേട്ടങ്ങൾ ദൈവത്തിന്റെ പേരും പറഞ്ഞു നിഷ് പ്രഭരാക്കുന്നത്….. അവരുടെ കഴിവുകളെ കുറച്ചു കാണുന്നത്……. ഇതിനു അവർക്കൊരു നിയമ പരിഹാരം കിട്ടില്ലേ…. എന്നിങ്ങനെ പോകുന്നു നടിക്കെതിരായ കമന്റുകൾ.

ലക്ഷ്മിപ്രിയയുടെ കുറിപ്പ്:

സയൻസ് അഥവാ ശാസ്ത്രം മാത്രമായിരുന്നു ശരി എങ്കിൽ എട്ടു ദിവസത്തെ ദൗത്യത്തിന് പോയവർ ഒൻപതാം ദിവസം തിരികെ എത്തിയേനെ! അല്ലാതെ ഒൻപതു മാസം എടുക്കില്ലായിരുന്നു.! അപ്പൊ ഏത് ശാസ്ത്രത്തിനും അതീന്ദ്രമായ ഒരു ശക്തി വൈഭവമുണ്ട്. ആ ശക്തിയ്ക്ക് മുൻപിൽ ആണ് സുനിത വില്യംസും ബൂച്ചും ഒക്കെ വണങ്ങുന്നത്. ആ ശക്തിയുടെ കൃപയാൽ ഇത്രയധികം കോടി മനുഷ്യരുടെ പ്രാർത്ഥനയാൽ അവർ ഭൂമിയിലെത്തി.

മുൻ ബഹിരാകാശ യാത്രിക കല്പനാ ചൗളയ്ക്ക് സംഭവിച്ചത് ഓർക്കുക. എല്ലാ പേടകങ്ങളും ലക്ഷ്യത്തിൽ എത്താറില്ല!. അതീവ സുരക്ഷയോടെ എന്ന് പറഞ്ഞ് നിർമ്മിച്ച ടൈറ്റാനികിന് എന്താണ് സംഭവിച്ചത്? ശാസ്ത്രം എത്ര വളർന്നു വലുതായി എത്ര IVF ചെയ്താലും ജനിക്കാൻ ഈശ്വര നിശ്ചയമുള്ള കുഞ്ഞുങ്ങൾ മാത്രമേ ഇവിടെ ജനിക്കുകയുള്ളൂ! ഏത് രോഗത്തിലും എത്ര ശാസ്ത്രം എന്തു കണ്ടുപിടിച്ചാലും രോഗി ശാസ്ത്രത്തെ അമ്പരപ്പിച്ചു കൊണ്ട് ചികിത്സ ഫലിയ്ക്കാതെ വിട പറയും.

എത്ര ഉയരത്തിൽ എത്തുമ്പോഴും അതിനും ഉയരെ നോക്കി എന്നെയും നയിക്കുന്ന എനിക്കും മുകളിൽ ഒരു ശക്തിയുണ്ട് എന്ന് തിരിച്ചറിയുമ്പോഴാണ് നാം എളിമയുള്ളവരാകുന്നതും പ്രകൃതി കൂടുതൽ കൃപ നമ്മോടു ചൊരിയുന്നതും. ഉന്നതിയിലും ശാസ്ത്രത്തിലും വിരാജിക്കുമ്പോഴും അചഞ്ചലമായ ഈശ്വര ഭക്തിയും വിശ്വാസവും മുറുകെ പിടിച്ച സുനിത വില്യംസിനും ബൂച്ചിനും ആശംസകൾ. ഇതാണ് നാം നമ്മുടെ മക്കൾക്ക് പറഞ്ഞു കൊടുക്കേണ്ടത്.

BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ നയം വ്യക്തമാക്കി ആഭ്യന്തര വകുപ്പ്!! മുഖംനോക്കാതെ നടപടി... തലപ്പത്തും സീറ്റ് തെറിച്ചു, കൊച്ചി സിറ്റി പോലീസ് കമ്മിഷണറെ മാറ്റി, കാളിരാജ് മഹേഷ് കുമാറിനു പകരമെത്തുക ആർ നിശാന്തിനി?
28 Oct 2026
BREAKING NEWS
41.9% വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിക്ക് 28 സീറ്റുകളിൽ ലീഡ്, ആഘോഷത്തിന് തുടക്കമിട്ട് അനുയായികൾ!! രാഷ്ട്രീയത്തിൽനിന്ന് വിരമിക്കണമെന്ന് ഐസൻകോട്ട്
28 Oct 2026
BREAKING NEWS
ആന്ധ്ര തീരത്ത് അർണബ് ചുഴലിക്കാറ്റ് കരതൊട്ടു, കരയിലെത്താനെടുത്തത് ആറു മണിക്കൂർ, കാറ്റിന്റെ വേഗം ചില സമയങ്ങളിൽ 150 കിലോമീറ്റർ വരെ!! 1.8 ലക്ഷം പേരെ ഒഴിപ്പിച്ചു, ആന്ധ്ര, ഒഡീഷയിലെ വിവിധ ജില്ലകളിൽ കനത്ത മഴ, ട്രെയിൻ, വിമാന സർവീസുകൾ റദ്ദാക്കി...ഇന്നും നാളെയും കനത്ത മഴ തുടരാൻ സാധ്യത- Video
28 Oct 2026
BREAKING NEWS
കുറച്ചുനാളുകളായി കൂട്ടുകാരുമൊത്തുള്ള 16ന്റെ കറക്കം കാറിലും ബൈക്കിലുമായി... വാഹനം ഓടിക്കുന്ന റീൽസെടുത്ത് സാമൂഹികമാധ്യമങ്ങളിൽ പങ്കുവെക്കും, ദിവസങ്ങളോളം തക്കം പാർത്തിരുന്ന് ഒടുവിൽ കൗമാരക്കാരനെ ബൈക്കോടെ പൊക്കി പോലീസ്, മാതാവിനെതിരെ കേസ്
28 Oct 2026