BREAKING NEWS

ഒറ്റക്കെട്ടായി നിൽക്കണം!! ഇതെങ്ങോട്ടേക്കാണ് പോകുന്നതെന്നു പറയാൻ പറ്റാത്ത സാഹചര്യമാണ് രാജ്യത്ത്, പാക്കിസ്ഥാൻറെ ആക്രമണ ശ്രമങ്ങളെ രാജ്യം നല്ലരീതിയിലാണു പ്രതിരോധിക്കുന്നത്, കേരളം ഏതു രീതിയിൽ സജ്ജമാകണമെന്നു തീരുമാനിക്കാൻ മന്ത്രിസഭ യോഗം

· · 1 min read
Share: Copied!

കണ്ണൂർ: രാജ്യം അതീവ ഗുരുതരമായ സാഹചര്യമാണ് നേരിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ സാഹചര്യത്തിൽ കേരളം ഏതു രീതിയിൽ സജ്ജമാകണമെന്ന കാര്യത്തിൽ മന്ത്രിസഭ യോഗം ചേർന്നു തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷിക പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച കണ്ണൂർ ജില്ലാതല യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നിലവിലെ അവസ്ഥയിൽ ഒറ്റക്കെട്ടായി നിൽക്കണം. രാജ്യത്തിനൊപ്പം ജനം ഒറ്റക്കെട്ടായി അണിനിരക്കുകയാണ് ഇപ്പോൾ ചെയ്യേണ്ടത്. പാക്കിസ്ഥാന്റെ ഭീകര പ്രവർത്തനത്തിന് ഇന്ത്യ ഉചിതമായ മറുപടിയാണു നൽകുന്നത്. പാക്കിസ്ഥാൻറെ ആക്രമണ ശ്രമങ്ങളെ രാജ്യം നല്ലരീതിയിലാണു പ്രതിരോധിക്കുന്നത്. നമ്മുടെ പരമാധികാരത്തെ പോറൽ ഏൽപ്പിക്കാനുള്ള ശ്രമങ്ങളാണു നടക്കുന്നത്. നമ്മുടെ രാജ്യം സ്വീകരിക്കുന്ന എല്ലാ നടപടികൾക്കുമൊപ്പം അണിചേരുകയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. എങ്ങോട്ടേക്കാണ് ഇതു പോകുന്നതെന്നു പറയാൻ പറ്റാത്ത സാഹചര്യമാണ്. അയൽ രാഷ്ട്രങ്ങളുമായി നല്ല ബന്ധം തുടരണമെന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. എന്നാൽ, പാക്കിസ്ഥാൻ വിപരീത ദിശയിലാണു കാര്യങ്ങൾ നീക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം ഇന്ത്യാ– പാക്ക് സംഘർഷത്തിൻറെ പശ്ചാത്തലത്തിൽ സാഹചര്യങ്ങൾ വിലയിരുത്താൻ ഉച്ചയ്ക്കു മന്ത്രിസഭാ യോഗം ചേരുന്നുണ്ട്. സർക്കാർ വാർഷിക ആഘോഷങ്ങൾ തുടരുന്നതിലടക്കം തീരുമാനമെടുത്തേക്കുമെന്നാണു അറിയുന്നത്.

അകത്തുനിന്നും പുറത്തുനിന്നും ഒരുപോലെ ആക്രമണം, ചക്രവ്യൂഹത്തിൽപ്പെട്ട് പാക് സർക്കാർ, ക്വറ്റ പിടിച്ചെടുത്ത് ബിഎൽഎ, ഇമ്രാന്റെ മോചനം ആവശ്യപ്പെട്ട് തെഹ്‌രികെ ഇൻസാഫ് പാർട്ടിക്കാർ തെരുവിൽ, സലാൽ അണക്കെട്ട് ഷട്ടറുകൾ തുറന്നതോടെ പ്രളയഭീതിയും

BREAKING NEWS
ആശുപത്രിക്ക് അകത്തേക്ക് മുഖം മറച്ച് അക്രമികൾ പട്ടികവടി, ഇരുമ്പുവടി, ആണികൾ തറച്ച പട്ടികവടി, ഇന്റർലോക്ക് കട്ടകൾ തുടങ്ങിയവ ഉപയോഗിച്ചെന്ന് ആരോപണം, SFI നേതാക്കളെ ആശുപത്രിയിൽ കയറി മർദ്ദിച്ചെന്ന പരാതി, എട്ട് MSF പ്രവർത്തകർക്കെതിരെ വധശ്രമത്തിനടക്കം കേസ്,എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുടെ വാരിയെല്ലുകൾക്കും തലയ...
29 Oct 2026
BREAKING NEWS
സത്യം എന്നെങ്കിലും മറനീക്കി പുറത്തുവരാതിരിക്കുമോ? പ്രത്യേകിച്ചും രണ്ട് നിഷ്കളങ്ക ബാല്യങ്ങളെ ഇല്ലാതാക്കിയ കേസിൽ!! കുഞ്ഞുങ്ങളെ ഒഴിവാക്കാൻ അമ്മയും കാമുകനും പദ്ധതിയിട്ടു, നിവേദ്യ രണ്ടുമക്കളേയും വെള്ളത്തിൽ മുക്കി ക്രൂരമായി കൊല്ലുമ്പോൾ വീട്ടിലേക്ക് ആരെങ്കിലും കയറിവരുന്നുണ്ടോയെന്നറിയാൻ കാമുകൻ വീട്ടുപടിക...
29 Oct 2026
BREAKING NEWS
"ഇന്ത്യ മുസ്‌ലിം രാഷ്ട്രമാകുമോ? അൻവറിന്റെ പിന്നിൽ മത സംഘടനകൾ...കൊലയാളി കളികളും കലോൽസവവും ഫലസ്തീനും, 'ഖമനയി ഭാഗ്യവാൻ! ജലീലക്കയ്ക്ക് സ്വർഗത്തിൽ പോവാൻ ധൃതി"... ഷാജൻ സ്കറിയയുടെ 261 വിദ്വേഷ പരാമർശങ്ങൾ സമാഹരിച്ച് പ്രസിദ്ധീകരിച്ച് ഇസ്‌ലാമോഫോബിയ റിസർച്ച് കലക്റ്റീവ്
29 Oct 2026
BREAKING NEWS
എസ്.കെ. പൊറ്റക്കാടിന്റെ ചെറുകഥ ‘സമ്മാനം’ അഭ്രപാളിയിലേക്ക്; ‘മാലിനി’യുടെ ടൈറ്റിൽ പോസ്റ്റർ പ്രകാശനം ചെയ്തു
29 Oct 2026