BREAKING NEWS

പഞ്ചവാദ്യ- താലപ്പലി അകമ്പടിയോടെ മേയറിന്റെ നേതൃത്വത്തിലുള്ള ബിജെപി ജനപ്രതിനിധി സംഘത്തിന് ​ഗംഭീര വരവേൽപ്പ്; നിതിൻ നവീനുമായി കൂടിക്കാഴ്ച്ച നടത്തി; മോദിയെ ഇന്ന് കാണും

· · 1 min read
Share: Copied!

ദില്ലി: തിരുവനന്തപുരം മേയർ വിവി രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘത്തിന് ദില്ലിയിൽ ​ഊഷ്മള വരവേൽപ്പ്. ഉച്ചയ്ക്ക് റെയിൽവേ സ്റ്റേഷനിലും രാത്രി പാർട്ടി ആസ്ഥാനത്തും സ്വീകരണം നല്കി. ദില്ലി മലയാളികളടക്കമുള്ള ബിജെപി പ്രവർത്തകർ മേയറുടെയും കൗൺസിലർമാരുടെയും വരവ് ആഘോഷമാക്കി.

സംഘം ദേശീയ അധ്യക്ഷൻ നിതിൻ നവീനുമായി കൂടിക്കാഴ്ച്ച നടത്തി. ദേശീയ ആസ്ഥാനത്ത് പ‍ഞ്ചവാദ്യവും താലപ്പൊലിയുമായാണ് സംഘത്തെ സ്വീകരിച്ചത്.നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തുടർ പ്രവർത്തനങ്ങൾ എങ്ങനെ വേണമെന്നത് സംബന്ധിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ കൂടിക്കാഴ്ച്ചയിൽ നിർദേശിച്ചു. ഇന്ന് വൈകീട്ട് സംഘം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച്ച നടത്തും.
വൈകീട്ട് നാല് മണിമുതൽ രണ്ട് മണിക്കൂറാണ് സംഘം പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തുക. മോദിയുടെ ലോക് കല്യാൺ മാർ​ഗിലെ ഔദ്യോ​ഗിക വസതിയിലാണ് കൂടികാഴ്ച.

രാവിലെ അമിത്ഷായുമായുള്ള കൂടിക്കാഴ്ച്ചയുണ്ട്. കേന്ദ്ര നഗരവികസന മന്ത്രി മനോഹർലാൽ ഖട്ടാർ നഗര വികസനത്തെകുറിച്ച് ക്ലാസെടുക്കും. ഉച്ചയ്ക്ക് പാർലമെന്റും സന്ദർശിക്കും. നാളെ രാഷ്ട്രപതി ഭവൻ സന്ദർശിക്കും, തുടർന്ന് ദില്ലി മുഖ്യമന്ത്രി രേഖ ​ഗുപ്തയെയും മറ്റ് ദേശീയ നേതാക്കളെയും കണ്ട് മടങ്ങും.

തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ ബിജെപിയെ പ്രതിനിധീകരിച്ചു വിജയിച്ച 115 ജനപ്രതിനിധികളാണ് സംഘത്തിലുള്ളത്. യാത്ര ധൂർത്താണെന്ന പ്രചാരണം കള്ളമാണെന്നും നേതാക്കളുമായുള്ള കൂടിക്കാഴ്ച്ചകളിൽ കേരളത്തിന്റെ ആവശ്യങ്ങൾ ഉന്നയിക്കുമെന്നും വിവി രാജേഷ് പ്രതികരിച്ചു.

തിരുവനന്തപുരം കോർപ്പറേഷനിലെ വിജയവും, തദ്ദേശ തെരഞ്ഞെടുപ്പിലെ പ്രകടനവും ദേശീയ തലത്തിൽ ചർച്ചയാക്കാനാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നീക്കം. നിയമസഭാ തെരഞ്ഞെടുപ്പടുക്കവേ ജന പ്രതിനിധികളിലൂടെ പ്രചാരണം കാര്യക്ഷമമാക്കാനും ലക്ഷ്യമിടുന്നു.

BREAKING NEWS
‘പ്രിയ സൂര്യകാന്ത്; രാജിവച്ച് പുറത്തുപോകൂ, പകരം ആളെ ഞങ്ങൾ കണ്ടെത്താം’; ;ചീഫ് ജസ്റ്റീസിനെതിരായ വിവാദ പോസ്റ്റ്, കെപിസിസിക്ക് വക്കീൽ നോട്ടീസ്; മാപ്പ് പറഞ്ഞ് പ്രസിഡന്റ് സണ്ണി ജോസഫ്; ’പോസ്റ്റിന് ഉത്തരവാദിയായ വ്യക്തിയെ ചുമതലയിൽനിന്ന് നീക്കി’
27 Oct 2026
BREAKING NEWS
ചേരാനല്ലൂർ അപകടം; അന്വേഷണത്തിലെ പാളിച്ച , സിഐയും എസ്എച്ച്ഒയും ഉൾപ്പെടെ നാല് പൊലീസുകാർക്ക് സസ്പെൻഷൻ; ജഡ്ജിക്കെതിരായ റിപ്പോർട്ട് ഹൈക്കോടതിക്ക്
27 Oct 2026
BREAKING NEWS
ബം​ഗ്ലാദേശ് സ്വദേശിനിയെ പ്രണയിച്ച് ഇന്ത്യയിലെത്തി വിവാഹിതരായി, ​ഭാര്യയെ മുറിയിൽ പൂട്ടിയിട്ട് സുഹൃത്തുക്കളെക്കൊണ്ട് ആവർത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കി, 18കാരിക്ക് രക്ഷകനായത് വാടക മേടിക്കാനെത്തിയ വീട്ടുടമ, പുറത്തുനിന്ന് പൂട്ടിയ വാതിൽ തകർത്ത് യുവതിയെ മോചിപ്പിച്ചു, പരാതിയിൽ ഭർത്താവ് ഉൾപ്പെടെ നാ...
27 Oct 2026
BREAKING NEWS
ഇല്ലാക്കഥ മെനയണ്ട...നെടുമ്പാശേരി വാഹനാപകടക്കേസിൽ പോലീസ് ഒരു തെറ്റും ചെയ്തിട്ടില്ല, ചേരാനെല്ലൂരിൽ പോലീസിന് തെറ്റുപറ്റി, അതുകൊണ്ട് അവർ ബാഗും മടക്കിക്കൊണ്ട് വീട്ടിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്- വി.ഡി. സതീശൻ
27 Oct 2026