BREAKING NEWS

കോൺ​ഗ്രസ് പിളരുമെന്ന് ബിജെപി എംഎൽഎ, ‘ആദ്യം മൂന്നുപേർ മാത്രമുള്ള നിങ്ങൾ ഒരുമിച്ച് ഇരിക്കാൻ ശ്രമിക്കൂ’- മുഖ്യമന്ത്രി!! കോൺ​ഗ്രസിൽ മുഖ്യമന്ത്രി തർക്കമാണെന്നാണ് എൽഡിഎഫ് പറയുന്നത് നിങ്ങളുടെ പാർട്ടിയിൽ എല്ലാം ശാന്തമാണല്ലോ അല്ലേ? – വിഡിഎസ്, അതൊക്കെ വല്ലാത്തൊരു പൂതിയാണ്- പിണറായി… നിയമസഭയിൽ കൊണ്ടും കൊടുത്തും മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും

· · 1 min read
Share: Copied!

തിരുവനന്തപുരം: നിയമസഭയിൽ നേർക്കുനേർ വാ​ദ-പ്രതിവാദത്തിലേർപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും. കോൺഗ്രസിനുള്ളിലെ തർക്കം പ്രതിപക്ഷം ഉന്നയിച്ചതിന് മറുപടിയായി വി.ഡി. സതീശൻ സിപിഎം നേതൃത്വത്തെ അണികൾ ചോദ്യം ചെയ്യുന്നുവെന്ന് തിരിച്ചു പറഞ്ഞു. ഇതോടെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രോഷാകുലനായി അതൊക്കെ വല്ലാത്തൊരു പൂതിയാണെന്ന് നിയമസഭയിൽ തിരിച്ചടിക്കുകയായിരുന്നു.

സംഭവം നടന്നത് ബജറ്റ്ചർച്ചയ്ക്കിടെ ബിജെപി-ഇടത് എംഎൽഎമാർ കോൺഗ്രസിലെ മുഖ്യമന്ത്രി തർക്കത്തിനെ കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു. കോൺഗ്രസ് പിളരുമെന്ന ബിജെപി എംഎൽഎ ബി.ബി.ഗോപകുമാർ പറഞ്ഞതിനോട് ആദ്യം മൂന്ന് പേർ മാത്രമുള്ള നിങ്ങൾ ഒരുമിച്ച് ഇരിക്കാൻ ശ്രമിക്കൂവെന്നായിരുന്നു സതീശന്റെ മറുപടി.

പിന്നാലെയാണ് പ്രതിപക്ഷ നേതാവുമായി മുഖ്യമന്ത്രി കൊമ്പുകോർത്തത്. ‘കോൺഗ്രസിൽ മുഖ്യമന്ത്രി തർക്കമാണ്, വലിയ പ്രശ്‌നമാണ് എന്നൊക്കെ എൽഡിഎഫ് എംഎൽഎമാർ ഇവിടെ പറഞ്ഞു. നിങ്ങളുടെ പാർട്ടിയിൽ എല്ലാം ശാന്തമണല്ലോ, എന്താണ് തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം നടന്നത്. ഞാൻ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ എന്നെ ആരും ചോദ്യം ചെയ്തിട്ടില്ല പാർട്ടിയിൽ. പക്ഷെ എൽഡിഎഫിൽ പ്രതിപക്ഷ നേതാവിനെയും പാർട്ടി സെക്രട്ടറിയെയും നേതാക്കളും അണികളും ചോദ്യം ചെയ്യുകയാണ്. നിങ്ങളുടെ നേതൃത്വത്തെ ചോദ്യം ചെയ്യുകയാണ്’ മുഖ്യമന്ത്രി പറഞ്ഞു.

ഇതോടെ പ്രതിപക്ഷ നേതാവ് എഴുന്നേറ്റ് നിന്ന് അതൊക്കെ വല്ലാത്തൊരു പൂതിയാണ്. നിങ്ങളെയൊക്കെ പിന്താങ്ങുന്ന വലതുപക്ഷ മാധ്യമങ്ങൾ കൊത്തിക്കീറി നടക്കുകയായിരുന്നു. അതൊക്കെ നേരിട്ട് കൊണ്ട് തന്നെയാണ് ഞങ്ങൾ ഇവിടെ നിൽക്കുന്നത്. എന്നെയോ ഞങ്ങളെയോ ഈ സ്ഥാനത്ത് പാടില്ല എന്ന് ഈ പാർട്ടിയിൽ എവിടെയും ആലോചിച്ചിട്ടില്ല. അതെല്ലാം വലതുപക്ഷ മാധ്യമങ്ങളുടെ സൃഷ്ടിയാണ്. അതുകേട്ട് ഇപ്പോൾ സിപിഎം തകരുമെന്ന് വിചാരിച്ച് നിങ്ങൾ നിൽക്കേണ്ട’ എന്ന് മറുപടി നൽകി. സിപിഎമ്മിൽ ഒരു തിരുത്തലുമില്ലാതെ നന്നായി പോകുന്നുവെങ്കിൽ തങ്ങൾക്ക് സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി സതീശൻ പ്രതികരിച്ചു.

‘ഞങ്ങളാഗ്രഹിക്കുന്നതും അതാണ്. എനിക്ക് മുഖ്യമന്ത്രി സ്ഥാനം എങ്ങനെ കിട്ടിയെന്നും ഞങ്ങളുടെ പാർട്ടിയിലെ തർക്കത്തെ കുറിച്ചും നിങ്ങളുടെ എംഎൽഎമാർ പറഞ്ഞപ്പോൾ ഞാൻ മിണ്ടിയില്ല. ചിരിച്ചുകൊണ്ടാണ് കേട്ട് കൊണ്ടിരുന്നത്. ഞങ്ങളുടെ പാർട്ടിയെ കുറിച്ച് നിങ്ങൾ സംസാരിച്ചാൽ മറുപടി കിട്ടും അത്രയേ ഉള്ളൂ’ എന്നും സതീശൻ പറഞ്ഞു. ഇതോടZ ‘ഞാനിവിടെ പ്രതിപക്ഷ നേതാവായിട്ടാണ് ഇരിക്കുന്നത്. മുഖ്യമന്ത്രി എന്ന നിലയിൽ നിങ്ങൾ പറഞ്ഞാൽ മറുപടി പറയാൻ ഞാൻ ബാധ്യസ്ഥനാണ്’ പിണറായിയും പറഞ്ഞു. തന്റെ പാർട്ടിയെ കുറിച്ചും മുന്നണിയെ കുറിച്ചും പറഞ്ഞാൽ തിരിച്ച് പറയുമെന്ന് സതീശനും വ്യക്തമാക്കി.

‘മോൾ കരയേണ്ട, ഞാൻ പരിഹാരമുണ്ടാക്കാം, നമുക്ക് പരീക്ഷ എഴുതാമെന്നേ… രാവ് പകലാക്കി പഠിച്ചിട്ടും നീറ്റ് പരീക്ഷയെന്ന കടമ്പ കടക്കാവില്ലെന്നു കരുതി പരീക്ഷാ കേന്ദ്രത്തിന് മുന്നിൽ കരഞ്ഞുകൊണ്ടുനിന്ന വിദ്യാർത്ഥിനിക്ക് മുന്നിൽ രക്ഷകനായി ആ പോലീസുകാരൻ, കഥയറിയാൻ എവിടെയും പോകണ്ട നമ്മുടെ അരീക്കോടാണ് സംഭവം

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026