BREAKING NEWS

രാജ് മോഹൻ ഉണ്ണിത്താൻ കാസർഗോട്ടെ കോൺഗ്രസിന് അപമാനം, ഉണ്ണിത്താനെ ഇനിയും ചുമന്നാൽ പാർട്ടി നാറും, കെപിസിസി നിയന്ത്രിച്ചില്ലെങ്കിൽ തങ്ങള്‍ പരസ്യ പ്രതികരണം നടത്തും, നിലപാട് കടുപ്പിച്ച് കാസര്‍കോട് ഡിസിസി

· · 1 min read
Share: Copied!

കാസർ​ഗോഡ്: രാജ്മോഹൻ ഉണ്ണിത്താനെതിരെ ആഞ്ഞടിച്ച് കാസർ​ഗോഡ് ഡിസിസി. രാജ്മോഹൻ ഉണ്ണിത്താനെ നിയന്ത്രിക്കണമെന്ന് കാസർഗോഡ് ഡിസിസി ആവശ്യപ്പെട്ടു. രാജ്മോഹൻ ഉണ്ണിത്താൻ എതിരെ നിലപാട് കടിപ്പിച്ച് കാസർഗോഡ് ഡിസിസി പ്രസിഡന്റ് പി കെ ഫൈസൽ. രാജ് മോഹൻ ഉണ്ണിത്താൻ കാസർഗോട്ടെ കോൺഗ്രസിന് അപമാനമെന്ന് അദേഹം വിമർശിച്ചു.

ഉണ്ണിത്താനെ ഇനിയും ചുമന്നാൽ പാർട്ടി നാറുമെന്നും ഫൈസൽ പറഞ്ഞു. കെപിസിസി നിയന്ത്രിച്ചില്ലെങ്കിൽ രാജ്മോഹൻ ഉണ്ണിത്താനെതിരെ പരസ്യ പ്രതികരണമെന്ന് കാസർഗോഡ് ഡിസിസിയുടെ മുന്നറിയിപ്പ്. പരസ്യ പ്രതികരണത്തിന് ശേഷം ഞങ്ങളോട് ചോദിക്കരുതെന്നും രൂക്ഷ വിമർശനം. കെപിസിസി ഭാരവാഹി യോഗത്തിലാണ് ഡിസിസി ഭാരവാഹികൾ രൂക്ഷ വിമർശനം ഉന്നയിച്ചത്.

സർക്കാരിനെതിരെയും അടൂർ പ്രകാശ്, സണ്ണി ജോസഫ്, കെസി വേണുഗോപാൽ എന്നിവർക്കെതിരെയും കഴിഞ്ഞ ദിവസങ്ങളിൽ രൂക്ഷമായ വിമർശനമാണ് രാജ്മോഹൻ ഉണ്ണിത്താൻ നടത്തിയത്. നേരത്തെ കെപിസിസി അധ്യക്ഷനാക്കണമെന്നാവശ്യപ്പെട്ട് രാജ്മോഹൻ ഉണ്ണിത്താൻ ഹൈക്കമാൻഡിനെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാനത്തെ കോൺ​ഗ്രസ് നേതാക്കൾക്കും മന്ത്രിമാർക്കുമെതിരെ രാജ്മോഹൻ ഉണ്ണിത്താൻ വിമർശനവുമായി രം​​ഗത്തെത്തിയത്. കേരളത്തിൽ ഇനിയും നിരവധി സ്ഥാനമോഹികളുണ്ടെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ കുറ്റപ്പെടുത്തിയിരുന്നു.

BREAKING NEWS
ചൂരൽമലയിൽ 34 കോടിയുടെ ഹൈടെക് പാലം വരുന്നു; ബെയ്‌ലി പാലത്തിന് സമാന്തരമായി നിർമാണം തുടങ്ങി
14 Nov 2026
BREAKING NEWS
എന്തോ ഭാഗ്യം കൊണ്ട് മാത്രം സിനിമകള്‍ കിട്ടുന്ന നടന്‍, അഭിനയിച്ച സിനിമകളെല്ലാം പരാജയം... എന്തിനാണ് ഇങ്ങനൊരു റീല്‍ ഇട്ടതെന്ന് എനിക്ക് അറിയില്ല, വിമര്‍ശനത്തിനെതിരെ അര്‍ജുന്‍ അശോകന്‍
14 Nov 2026
BREAKING NEWS
റോഡ് അടക്കം കുത്തി പൊളിച്ച് പദ്ധതികള്‍ നടക്കാതെ വരുമ്പോള്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാണ്, അതാണ് പറയാന്‍ ഉദ്ദേശിച്ചത്, ആരെയും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല, പിണറായി വിജയനെതിരായ വിവാദ പ്രസംഗത്തിൽ ഖേദം പ്രകടിപ്പിച്ച് എംഎല്‍എ സെബാസ്റ്റ്യന്‍ എം ജെ
14 Nov 2026
BREAKING NEWS
’തെളിവ് പാർലമെന്റിൽ കൊണ്ടുവന്ന് കാണിക്ക്’: മോദി ഫോൺ ചോർത്തുന്നുവെന്ന രാഹുൽ ​ഗാന്ധിയുടെ ആരോപണത്തിൽ ബിജെപിയുടെ പ്രതികരണം; രാഹുൽ ഗാന്ധി ഹിന്ദുവിരുദ്ധനെന്ന് ആവർത്തിച്ച് നേതാക്കൾ
14 Nov 2026