BREAKING NEWS

നിങ്ങൾ രണ്ടുപേരും ബാങ്ക് ജീവനക്കാർ അല്ലെങ്കിലും നിങ്ങളുടെ ഭർത്താക്കന്മാർക്കെതിരെ 21 കേസുകളുണ്ട്, പ്രതികളെ ഭർത്താക്കന്മാർ തട്ടിപ്പിനിരയാക്കിയതാവാം… നിരീക്ഷിച്ച് സുപ്രിം കോടതി!! കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ രണ്ട് പേരുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

· · 1 min read
Share: Copied!

ന്യൂഡൽഹി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളായ ജിത ഭാസ്‌കർ, ശ്രീലത എന്നിവരുടെ മുൻകൂർ ജാമ്യ ഹർജികൾ തള്ളി സുപ്രീം കോടതി. ഒന്നാം പ്രതിയും ബാങ്കിന്റെ മുൻ മാനേജരുമായ ബിജുവിന്റെ ഭാര്യയാണ് ജിതാ ഭാസ്‌കർ. കേസിലെ മൂന്നാം പ്രതിയും സീനിയർ അക്കൗണ്ടന്റുമായ ജിൽസിന്റെ ഭാര്യയാണ് ശ്രീലത. ഇരുവരും ബാങ്ക് ജീവനക്കാർ അല്ലെന്നും അതിനാൽ കേസുമായി ബന്ധമില്ലെന്നുമായിരുന്നും അഭിഭാഷകൻ വാദിച്ചെങ്കിലും കോടതി അം​ഗീകരിച്ചില്ല. ജസ്റ്റിസുമാരായ എ അമാനുള്ള, മൻമോഹൻ എന്നിവർ അടങ്ങിയ ബെഞ്ചാണ് മുൻകൂർ ജാമ്യ ഹർജി തള്ളിയത്.

അതേസമയം കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ നേരത്തെ ജിത ഭാസ്‌കർ, ശ്രീലത എന്നിവർക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നു. ആ സമയം മറ്റൊരു കേസ് ഉളള കാര്യം അറിയില്ലായിരുന്നുവെന്ന് ജസ്റ്റിസ് അമാനുള്ളയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കി. ഇരുവരുടെയും ഭർത്താക്കന്മാർക്ക് എതിരെ 21 കേസുകൾ ഉണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇരുവരും ബാങ്ക് ജീവനക്കാർ അല്ലെങ്കിലും ഭർത്താക്കന്മാർ ഇവരെ തട്ടിപ്പിന്റെ ഭാഗമാക്കിയതാകാമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

ബാങ്കിൽ ഈട് വച്ച ഭൂമി വിറ്റ് തട്ടിപ്പ് നടത്തിയെന്നാണ് ഇരുവർക്കും എതിരെയുള്ള കേസ്. കേസിൽ സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ സ്റ്റാന്റിംഗ് കോൺസൽ അൽജോ കെ ജോസഫ് മുൻകൂർ ജാമ്യം അനുവദിക്കുന്നതിനെ കോടതിയിൽ ശക്തമായി എതിർത്തു.

മദ്രസയില്‍ നിന്നും മടങ്ങും വഴി പിറകില്‍ നിന്ന് ചാടി വീണു, വായ പൊത്തിപ്പിടിച്ച് വലിച്ചുകൊണ്ടുപോകാന്‍ ശ്രമം, കണ്ണൂരില്‍ രണ്ട് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

BREAKING NEWS
നേഹയെപ്പോലൊരു മകളെയല്ല, ഭദ്രകീർത്തിയെപ്പോലൊരു മകളെയാണ് വളർത്തേണ്ടത്’; വിനീത് ശ്രീനിവാസന് തുറന്ന കത്തുമായി സെൻകുമാർ
30 Oct 2026
BREAKING NEWS
‘ഇവർക്കൊന്നും ബോധമില്ലേ? ബുദ്ധിയുള്ള മനുഷ്യരല്ലേ? ഫോണിലൂടെ അറസ്റ്റ് ചെയ്യപ്പെടുമെന്ന് എങ്ങനെ വിശ്വസിക്കും? ഫോൺ ചുമരിലേക്ക് എറിഞ്ഞാൽ എല്ലാ ഭീഷണിയും തീരും; ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽ ബാങ്കുകൾ നഷ്ടപരിഹാരം നൽകണം’: സുപ്രീംകോടതി
30 Oct 2026
BREAKING NEWS
നഷ്ടമായത് മൂന്നു പെൺകുട്ടികൾക്ക് ശേഷം കാത്തിരുന്നു കിട്ടിയ ഏക ആൺതരിയെ!! നാലുവയസുകാരന്റെ കൈയിലെ ചോക്ലേറ്റ് മേടിച്ചുകഴിച്ചതിന് അമ്മ വഴക്കു പറഞ്ഞു, ദിവസങ്ങളോളും പക മനസിൽ കരുതിവച്ചു, ചോക്ലേറ്റ് തരാമെന്നു പറഞ്ഞ് അയൽവാസിയായ കുഞ്ഞിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി വെള്ളടാങ്കിലേക്ക് തള്ളിയിട്ടു, കുട്ടി പുറ...
30 Oct 2026
BREAKING NEWS
ട്രംപിന്റെ വീരവാദം കാര്യമായി ഫലിച്ചില്ല, പന്ത് അറബ് പാർട്ടികളുടെ കോർട്ടിൽ!! ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ലിക്കുഡ് (53), പക്ഷെ 61 തികയ്ക്കണമെങ്കിൽ മറ്റുള്ളവർ കനിയണം, അറബ് പാർട്ടി പിന്തുണയോടെ ഐസൻകോട്ടിന്റെ പ്രതിപക്ഷ വിഭാഗത്തിന് ന്യൂനപക്ഷ സർക്കാർ രൂപീകരിക്കാൻ കഴിയുമോ? ആര് ആർക്കൊപ്പം ചേരും... ആകാംക്ഷ...
30 Oct 2026