BREAKING NEWS

“പല മൃതദേഹങ്ങൾക്കും വസ്ത്രങ്ങളില്ലായിരുന്നു, സ്കൂൾ വിദ്യാർഥിനിയെ കത്തിച്ചത് അവളുടെ യൂണിഫോമും സ്കൂൾ ബാ​ഗുകളുമടക്കം!! 1998 നും 2014 നും ഇടയിൽ കൊല്ലപ്പെട്ട നിരവധി സ്ത്രീകളുടെ മൃതദേഹങ്ങൾ കത്തിച്ചിട്ടുണ്ട്,  സംസ്കരിക്കാൻ ഏൽപിച്ചത് സൂപ്പർവൈസർ”

· · 1 min read
Share: Copied!

ബെംഗളൂരു: കർണാടകയിൽ ബലാത്സംഗത്തിന് ഇരയായ പെൺകുട്ടികളുടെയും യുവതികളുടെയും മൃതദേഹങ്ങൾ പുറംലോകമറിയാതെ കത്തിക്കാനും കുഴിച്ചുമൂടാനും താൻ നിർബന്ധിതനായിട്ടുണ്ടെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ ശുചീകരണ തൊഴിലാളി. 1998 നും 2014 നും ഇടയിൽ ധർമസ്ഥലയിലും സമീപ പ്രദേശങ്ങളിലും ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സ്കൂൾ വിദ്യാർഥിനികൾ ഉൾപ്പെടെ നിരവധി സ്ത്രീകളുടെ മൃതദേഹങ്ങളാണ് താൻ കത്തിച്ചതെന്നാണ് ഇയാൾ പറയുന്നത്. അന്നു ധർമസ്ഥല ക്ഷേത്ര ഭരണസമിതിയ്ക്ക് കീഴിലാണ് ഇയാൾ ശുചീകരണ തൊഴിലാളിയായി ജോലി ചെയ്തിരുന്നത്.

ഇപ്പോൾ കുറ്റബോധം തോന്നുകയും ഇരകൾക്ക് നീതി കിട്ടണമെന്ന ആഗ്രഹത്തിലുമാണ് ഒരു പതിറ്റാണ്ടിനുശേഷം ഇയാൾ പോലീസിനെ സമീപിച്ചതെന്നാണ് വെളിപ്പെടുത്തൽ. ഈ വെളിപ്പെടുത്തലിനു ശേഷം തനിക്കും കുടുംബത്തിനും സംരക്ഷണം ഒരുക്കണമെന്നും ഇയാൾ പോലീസിനോട് ആവശ്യപ്പെട്ടു.

അതേസമയം ഈ മൃതദേഹങ്ങൾ രഹസ്യമായി സംസ്കരിക്കാൻ ഉത്തരവിട്ടിരുന്നത് അന്നത്തെ തന്റെ സൂപ്പർവൈസറായിരുന്നെന്നും ഇയാൾ പറയുന്നു. ഈ സംഭവങ്ങൾ പോലീസിൽ പറയുമെന്ന് പറഞ്ഞപ്പോൾ ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തുവെന്നും ഇയാൾ പറയുന്നു. ഇതോടെ 11 വർഷം മുൻപ്, താൻ കുടുംബത്തോടൊപ്പം ധർമസ്ഥല വിട്ട് ഒളിവിൽ പോവുകയായിരുന്നു. താനും കുടുംബവും കൊല്ലപ്പെടുമെന്ന ഭയം ദിവസവും വേട്ടയാടപ്പെടുന്നുണ്ടെന്നും മുൻ ശുചീകരണ തൊഴിലാളി പറയുന്നു.

‘‘വെളിപ്പെടുത്തൽ നടത്തിയ വ്യക്തി ആരെന്ന് പറയരുതെന്ന് പോലീസിനോട് പറഞ്ഞിട്ടുണ്ട്. കോടതിയിൽനിന്ന് ആവശ്യമായ അനുമതി നേടിയ ശേഷം ഞങ്ങൾ കേസ് റജിസ്റ്റർ ചെയ്തു’’– ദക്ഷിണ കന്നഡ പോലീസ് സൂപ്രണ്ട് അരുൺ പറഞ്ഞു.

ഒരു സ്കൂൾ വിദ്യാർഥിനിയുടെ മൃതദേഹം കത്തിച്ചത് അവളുടെ യൂണിഫോമും ബാഗും ഉൾപ്പെടെയാണ്. വസ്ത്രം ധരിക്കാത്ത സ്ത്രീകളുടെ മൃതദേഹങ്ങളാണ് പലപ്പോഴും കണ്ടിരുന്നത്. ആത്മഹത്യയോ, മുങ്ങിമരണമോ ആയിരിക്കുമെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാൽ ചില മൃതദേഹങ്ങളിൽ ലൈംഗികാതിക്രമം നടന്നതിന്റെ പാടുകളും മറ്റും കണ്ടുതുടങ്ങിയതോടെയാണ് സംശയം തോന്നിയതെന്നും ഇയാൾ വെളിപ്പെടുത്തുന്നു.

‘‘ഇതിൽ ഒരു സംഭവം എന്നെ വല്ലാതെ വേട്ടയാടുന്നു. 2010 ൽ കല്ലേരിയിലെ ഒരു പെട്രോൾ പമ്പിൽനിന്ന് ഏകദേശം 500 മീറ്റർ അകലെ 12നും 15നും ഇടയിൽ പ്രായമുള്ള പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി. അവൾ സ്കൂൾ യൂണിഫോം ധരിച്ചിരുന്നു. അവളുടെ പാവാടയും അടിവസ്ത്രവും മൃതദേഹത്തിൽ ഉണ്ടായിരുന്നില്ല. ലൈംഗികാതിക്രമം നടന്നതിന്റെയും കഴുത്തു ഞെരിച്ചതിന്റെയും അടയാളങ്ങൾ ശരീരത്തിൽ ഉണ്ടായിരുന്നു. ഒരു കുഴി കുഴിച്ചു സ്കൂൾ വിദ്യാർഥിനിയുടെ മൃതദേഹം സ്കൂൾ ബാഗിനൊപ്പം കത്തിക്കാൻ നിർബന്ധിതനായി’’ – മുൻ ശുചീകരണ തൊഴിലാളി പറഞ്ഞു.

‘നാളെ മഴയാണ്, ഉച്ചയ്ക്ക് ശേഷം നിർത്താതെ മഴപെയ്യും, 450ന് ഡിക്ലെയർ ചെയ്യൂ’, പഴയ ആയുധം വീണ്ടും പുറത്തെടുത്ത് ബ്രൂക്ക്!! ഉടൻ ത​ഗ് മറുപടിയുമായി ​ഗിൽ ‘ഞങ്ങളുടെ നിർഭാഗ്യം എന്നല്ലാതെ എന്ത് പറയാൻ, വേണേൽ സമനില എടുത്തോളൂ- വീഡിയോ

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026