BREAKING NEWS

പോളോ മത്സരത്തിനിടെ തേനീച്ച വായിൽ കയറി, കരീഷ്മ കപൂറിന്റെ മുൻ ഭർത്താവിന് ദാരണാന്ത്യം, സഞ്ജയ് കപൂറിനെ പോളോ പ്രേമികൾക്കിടയിൽ പ്രിയങ്കരനാക്കിയത് കുതിരകളോടുള്ള പ്രിയം

· · 1 min read
Share: Copied!

ലണ്ടൻ: പ്രശസ്ത പോളോ താരം സഞ്ജയ് കപൂറിന്റെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിൽ കായിക ലോകം. കരിഷ്മ കപൂറിന്റെ മുൻ ഭർത്താവും പോളോതാരവുമായ 53 വയസ്സുകാരനായ സഞ്ജയ്ക്ക് മത്സരത്തിനിടയിലുണ്ടായ ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണപ്പെട്ടത്. പുറത്തുവരുന്ന വിവരങ്ങൾ പ്രകാരം മത്സരത്തിനിടെ തേനീച്ച വായിൽ കയറി കുത്തിയതോടെയാണ് സഞ്ജയുടെ ആരോഗ്യ നില വഷളാവുകയായിരുന്നു. തൊട്ടുപിന്നാലെ ഹൃദയാഘാതം സംഭവിച്ചു.

അപകടം നടന്നയുടനെ ചികിത്സ ലഭിച്ചെങ്കിലും സഞ്ജയുടെ ജീവൻ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ക്കു സാധിച്ചില്ല. കുതിരകളോടുള്ള പ്രിയമാണ്, സഞ്ജയെ പോളോ എന്ന കായിക ഇനത്തിന്റെ ലോകത്തിലെത്തിച്ചത്. ‘ഓറസ്’ എന്ന പോളോ ടീമിന്റെ ഉടമ കൂടിയാണു സഞ്ജയ്. ഓട്ടോ സ്പെയര്‍ പാര്‍ട്സ് രംഗത്തെ പ്രമുഖരായ സോണ ഗ്രൂപ്പിന്‍റെ സ്ഥാപകരായ പരേതനായ സുരീന്ദര്‍ കപൂറിന്‍റെയും റാണി കപൂറിന്‍റെയും മകനാണ്.

അതേസമയം ബോളിവുഡ് താരം കരീഷ്മ കപൂറിനെ വിവാഹം കഴിച്ചെങ്കിലും പിന്നീട് ഇരുവരും വേർപിരിഞ്ഞു. തേനീച്ചയെ വിഴുങ്ങി ഒരു കായിക താരം മരിക്കുന്നത് ആദ്യമായല്ല. 2023ൽ ബ്രസീലിയൻ റോവിങ് താരം വാല്‍ഡനിൽറ്റൻ ആന്ദ്രെ റെയ്സ് സൈക്ലിങ്ങിനിടെ തേനീച്ച വായിൽ പോയതിനെ തുടർന്ന് മരിച്ചിരുന്നു. ആരോഗ്യനില വഷളായതോടെ, ചികിത്സ ലഭിക്കാതെയാണ് റോവിങ് താരം മരണത്തിനു കീഴടങ്ങിയത്.

ഭാര്യയുടെ അവസാന ആ​ഗ്രഹം പൂർത്തിയാക്കാൻ ചിതാഭസ്മവുമായി ​ഗുജറാത്തിലേക്ക്, അവളുടെ ആ​ഗ്രഹം സാധിച്ചുള്ള മടക്കയാത്ര മരണത്തിലേക്ക്, നാലും എട്ടും വയസുള്ള മക്കൾ ഒന്നുമറിയാതെ അച്ഛനേയും കാത്ത് ലണ്ടനിൽ

BREAKING NEWS
മുണ്ടക്കയത്ത് ഏഴ് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടം, പത്തുപേർക്ക് പരിക്ക്; അപകടം ആത്മഹത്യാശ്രമമെന്ന് ഡ്രൈവറുടെ മൊഴി; മനഃപൂർവമുള്ള നരഹത്യാശ്രമത്തിന് കേസ്; അറസ്റ്റ്
02 Nov 2026
BREAKING NEWS
മീനങ്ങാടി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഷിവി കൃഷ്ണനെ സ്ഥലംമാറ്റിയതില്‍ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍, ക്ലാസ് ബഹിഷ്‌കരിച്ച് സ്‌കൂള്‍ കോമ്പൗണ്ടില്‍ കുത്തിയിരുപ്പ് സമരം, തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ റോഡ് ഉപരോധിക്കുമെന്ന് വിദ്യാര്‍ഥികള്‍
02 Nov 2026
BREAKING NEWS
‘കൂട്ടുകാർ എന്നെ ചതിച്ചു; ആ ദേഷ്യത്തിന് ചെയ്തതാ’; സുഹൃത്തുക്കളുടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ തൊപ്പിയുടെ മൊഴി, കുറ്റപത്രം സമർപ്പിച്ചു
02 Nov 2026
BREAKING NEWS
ശ്രീനാദേവി കുഞ്ഞമ്മയും പ്രതിപ്പട്ടികയിലേക്ക്; അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമക്കേസിൽ കുറ്റപത്രം ഉടൻ, ഫെന്നി നൈനാനടക്കം കൂടുതൽ പേർ പ്രതികളാകും, നോട്ടീസ് നൽകി അറസ്റ്റ് രേഖപ്പെടുത്തും
02 Nov 2026