ഹാഫ് ലൈറ്റ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുനിൽ പുള്ളോട് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന കുട്ടികളുടെ ഫാന്റസി ചിത്രമായ കരിമിയുടെ ചിത്രീകരണം പൂർത്തിയായി.
ആർദ്ര സതീഷ് നായികയാകുന്ന ചിത്രം നന്ദു പാലക്കാടും ഗിരീഷ് കുമാർ തരുവക്കോടും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. പുരാതന ഗോത്രവിശ്വാസങ്ങളും അതിൽ മറഞ്ഞുകിടക്കുന്ന രഹസ്യങ്ങളും അത്ഭുതശക്തികളും കുട്ടികളുടെ സ്വപ്നലോകവും കൈകോർക്കുമ്പോൾ, വിസ്മയങ്ങളാൽ നിറഞ്ഞൊരു ഫാന്റസി ലോകമാണ് “കരിമി” സൃഷ്ടിക്കുന്നത്.
രണ്ട് കുട്ടികൾ തങ്ങളുടെ യഥാർത്ഥ വിധി തിരിച്ചറിയുന്ന നിമിഷം മുതൽ അവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന അപ്രതീക്ഷിത വഴിത്തിരിവുകളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. കുടുംബസമേതം ആസ്വദിക്കാവുന്ന മനോഹര ദൃശ്യാനുഭവമായി ഒരുങ്ങുന്ന ചിത്രത്തിൽ കുളപ്പുള്ളി ലീല, പത്മശ്രീ നെൽവയൽ രാമൻ, ഡോ. രജിത് കുമാർ, ഉണ്ണിക്കണ്ണൻ മംഗലം ഡാം, റഷീദ് പാറയ്ക്കൽ എന്നിവരോടൊപ്പം നൂറിലധികം പുതുമുഖങ്ങളും അണിനിരക്കുന്നു.
കുട്ടികൾക്ക് മുഖ്യപ്രാധാന്യം നൽകി ഏറെക്കാലത്തിനുശേഷം ഒരുങ്ങുന്ന ചിത്രമെന്ന പ്രത്യേകതയും “കരിമി”ക്കുണ്ട്.
സിനിമാറ്റോഗ്രഫി – ഷമീർ.
പ്രോജക്ട് ഡിസൈനർ – ദീപു ശങ്കർ,
ആർട്ട്- കേശു പയ്യപ്പള്ളി
ബി.ജി.എം – അൻവർ അമൻ,
പ്രൊഡക്ഷൻ കോർഡിനേറ്റർ- രാധാകൃഷ്ണൻ പപ്പി,
മേക്കപ്പ് – റാണി സൈനുദ്ധീൻ, രാജേഷ് ആലത്തൂർ.
ഗാനരചന -സൗമ്യ രാജു, സുജിത ഉണ്ണികൃഷ്ണൻ, ഷനിൽ.
സ്റ്റിൽസ് – രജീഷ് മായു,
ഡിസൈനർ -ഷനിൽ കൈറ്റ് ഡിസൈൻ,
പി.ആർ.ഒ – എ. എസ് ദിനേശ്, മനു ശിവൻ.
കുട്ടികളുടെ സ്വപ്നലോകത്തെ വിസ്മയിപ്പിക്കാൻ “കരിമി” ചിത്രീകരണം പൂർത്തിയായി……
YOU MAY ALSO LIKE
BREAKING NEWS
സിഗററ്റ് കത്തിച്ചപ്പോൾ കൊള്ളി വീണ് വീടിന്റെ രണ്ടാം നിലയ്ക്ക് തീപിടിച്ചു, രക്ഷപ്പെടാൻ ഓടി ബാത്റൂമിൽ കയറി കതകടച്ചെങ്കിലും കുടുങ്ങിപ്പോയി, യുവാവിന് ദാരുണാന്ത്യം
BREAKING NEWS
ജിമ്മിൽ പോയി തിരിച്ചുവരുന്നതിനിടെ തെരുവുനായ കുറുകെ ചാടി പ്ലസ് വൺ വിദ്യാർഥി മരിച്ച സംഭവം,16 കാരൻ ഓടിച്ചത് പിതാവിന്റെ സ്കൂട്ടർ, പിതാവിനെതിരെ കേസ്
BREAKING NEWS
പത്തനംതിട്ടയിൽ നാലിടത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം, മദ്രസ കഴിഞ്ഞു വരികയായിരുന്ന തങ്ങളെ ബന്ധുവാണ്, വീട്ടിൽകൊണ്ടു വിടാമെന്നു പറഞ്ഞ് വെള്ള കാറിലെത്തിയ സ്ത്രീയും മുടി നീട്ടിവളർത്തിയ പുരുഷനും സമീപിച്ചതായി കുട്ടികൾ, രക്ഷപ്പെട്ടത് സമീപത്തുണ്ടായിരുന്ന വീട്ടമ്മയുടെ സമയോചിത ഇടപെടല...
BREAKING NEWS
ട്രെയിനുകൾ ഒരേസമയം പാഞ്ഞത് മുന്നിലും പിറകിലുമായി... സ്പെയിനിൽ ഒരേ ദിശയിൽ സഞ്ചരിച്ച രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചു; 30 മരണം, നിരവധിപ്പേർക്ക് ഗുരുതര പരുക്ക്, മരണസംഖ്യ ഉയർന്നേക്കും