BREAKING NEWS

ഇരുവരും പരിചയക്കാർ, ഇടയ്ക്കു തെറ്റിയതോടെ ശത്രുത? യുവതിയെ കൊലപ്പെടുത്താൻ പെട്രോളുമായി യാത്ര ചെയ്തത് 17 കി.മീ!! സുഹൃത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു, ഇരുവരുടേയും മൊബൈൽ ഫോണുകൾ പരിശോധിക്കും

· · 1 min read
Share: Copied!

കണ്ണൂർ: കണ്ണൂർ കുറ്റ്യാട്ടൂരിൽ വീട്ടിൽ കയറി സുഹൃത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ യുവതി പരിയാരം മെഡി. കോളേജിൽ ചികിത്സയിൽ കഴിയവെയായിരുന്നു മരണം. കുറ്റ്യാട്ടൂർ സ്വദേശി പ്രവീണയാണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ യുവതി താമസിക്കുന്ന വീട്ടിലേക്ക് എത്തിയ പ്രതി യുവതിയെ ആക്രമിക്കുകയായിരുന്നു.

പെരുവളത്തുപറമ്പ് കുട്ടാവ് സ്വദേശി ജിജേഷാണ് പെട്രോളൊഴിച്ച് യുവതിയെ കൊലപ്പെടുത്തിയത്. ആക്രമണത്തിനിടെ ജിജേഷിന് 50 ശതമാനം പൊള്ളലേറ്റിരുന്നു. ഇയാൾ പരിയാരം മെഡി. കോളേജിൽ ചികിത്സയിലാണ്. അതേസമയം സംഭവം നടക്കുമ്പോൾ യുവതിയും പിതാവുമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. വെള്ളം ചോദിച്ചാണ് ജിതേഷ് വീട്ടിനുള്ളിൽ പ്രവേശിച്ചതെന്നാണ് നാട്ടുകാർ നൽകുന്ന വിവരം. ഇതിന് ശേഷം വീടിന്റെ പിൻഭാഗത്ത് വർക്ക് ഏരിയയിൽവെച്ച് യുവതിക്കുനേരെ പെട്രോളൊഴിക്കുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസികളാണ് തീയണച്ചത്.

പ്രവീണ നിലത്ത് ഇരിക്കുന്ന നിലയിലും ജിതേഷ് കമഴ്ന്ന് കിടക്കുന്ന നിലയിലുമായിരുന്നു. ഉടൻ തന്നെ ആംബുലൻസ് വിളിച്ചുവരുത്തുകയും ഇരുവരേയും ആശുപത്രിയിൽ എത്തിച്ചെങ്കിലും പ്രവീണയുടെ ജീവൻ രക്ഷിക്കാനായില്ല. ഉരുവച്ചാലിൽ നിന്ന് പെരുവളത്തുപറമ്പിലേക്ക് പതിനേഴ് കിലോമീറ്ററോളം ദൂരമുണ്ട്. ഇവിടെ നിന്ന് ബൈക്കിൽ എത്തിയാണ് ജിതേഷ് ആക്രമണം നടത്തിയത്.

പ്രവീണയും ജിതേഷും തമ്മിൽ സൗഹൃദമുണ്ടായിരുന്നുവെന്നും ഇതിനിടെയുണ്ടായ പ്രശ്നത്തിൽ ജിജേഷ് പ്രവീണയെ ഭീഷണിപ്പെടുത്തുമായിരുന്നു തുടങ്ങിയ വിവരങ്ങളാണ് പുറത്തുവരുന്നത്. എന്നാൽ ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. എസിപി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പ്രാഥമിക വിശകലനം നടത്തി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തു. ആസൂത്രിത കൊലപാതകമാണ് നടന്നത് എന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ വിവരങ്ങൾക്കായി ഇരുവരുടെയും മൊബൈൽ പരിശോധിക്കും.

രാഹുൽ തെറ്റുകാരനെങ്കിൽ സംരക്ഷിക്കേണ്ടതില്ല, രാജി ആവശ്യപ്പെട്ട് ഹൈക്കമാൻഡ് !! യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷപദവി രാഹുൽ മാങ്കൂട്ടത്തിൽ ഒഴിയും

BREAKING NEWS
ആ പെൺകുട്ടിക്ക് എന്റെ മകനോട് ക്രഷാണ്!!!, അവനത് നിരസിച്ചു, അവളാണ് ക്വട്ടേഷന്‍ നല്‍കിയത്, എന്റെ മകന് മാരകമായി പരുക്കേറ്റു, പ്ലസ് വൺ വിദ്യാർഥിയെ സഹപാഠികൾ മർദിച്ച സംഭവത്തില്‍ വെളിപ്പെടുത്തലുമായി മാതാവ്
29 Oct 2026
BREAKING NEWS
ഡിവൈഎഫ്ഐയില്‍ ചേര്‍ന്നയാള്‍ എപ്പോള്‍ മുതലാണ് വീണ്ടും കോണ്‍ഗ്രസ് ആയത്?? കോണ്‍ഗ്രസുകാരന്‍ അല്ല ഇനി ദേവേന്ദ്രന്റെ അച്ഛന്‍ മുത്തുപട്ടര്‍ ആണ് എങ്കിലും വൃത്തികേട് കാണിച്ചാല്‍ അതങ്ങനെ തന്നെയാണ് എന്ന് പറയും, കാരണം ന്യായീകരിക്കാന്‍ ഈ പാര്‍ട്ടിയുടെ പേര് എന്ന് സിപിഎം എന്നല്ല- പുഴു വിവാദത്തില്‍ അഡ്വ. വസന്ത് ...
29 Oct 2026
BREAKING NEWS
കോഴിക്കോട് നിപ രോഗികൾക്ക് കാലാവധി കഴിഞ്ഞ റെംഡെസിവിർ നൽകിയെന്ന് സംശയം; മരണകാരണവും പരിശോധിക്കും, പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കും
29 Oct 2026
BREAKING NEWS
ബ്രാ ധരിക്കാതെ ഷർട്ടിന്റെ ബട്ടൺസ് അഴിച്ചിട്ട് അഭിനയിക്കാന്‍ നിര്‍ബന്ധിച്ചു, ഷൂട്ടിന്റെ രണ്ടാ ദിവസം വന്ന് ഈ ഭാഗം കാണിക്കാമോ, അത് കാണിക്കാമോ എന്നൊക്കെ ചോദിക്കും, നഗ്‌നത ആവശ്യമാണെങ്കിൽ ആദ്യമേ പറയണം, അല്ലാതെ അവസാന നിമിഷമല്ല പറയേണ്ടത്- രാധിക ആപ്തേ
29 Oct 2026