BREAKING NEWS

ബൈക്ക് യാത്രക്കിടെ സോളാർ പാനൽ ദേഹത്തു വീണ് വിദ്യാർഥിക്ക് ദാരുണാന്ത്യം

· · 1 min read
Share: Copied!

കണ്ണൂർ: ബൈക്ക് യാത്രക്കിടയിൽ സോളാർ പാനൽ ദേഹത്തു വീണ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. കണ്ണപുരം കീഴറയിലെ പി.സി. ആദിത്യൻ (19) ആണ് മരിച്ചത്. മോറാഴ സ്റ്റംസ് കോളെജ് രണ്ടാം വർഷ വിദ്യാർഥിയാണ്. ഏപ്രിൽ 23ന് ഉച്ചക്ക് ശേഷം പരീക്ഷ കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്കു വരുന്നതിനിടെ വെള്ളിക്കീലിനു സമീപം വള്ളുവൻകടവിൽ വച്ചായിരുന്നു അപകടമുണ്ടായത്.

ബൈക്കിൽ പോകവേ സ്ട്രീറ്റ് ലൈറ്റിനായി സ്ഥാപിച്ച സോളാർ പാനൽ ആദിത്യന്റെ ദേഹത്ത് വീഴുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ആദിത്യനെ ആദ്യം പരിയാരത്തെ മെഡിക്കൽ കോളെജ് ആശുപത്രിയിലും പിന്നീട് മംഗളൂരുവിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു. കണ്ണപുരം പഞ്ചായത്ത് മുൻ അംഗവും ചെത്ത് തൊഴിലാളിയുമായ ഇ.പി. രാധാകൃഷ്ണന്റെയും പി.സി. ഷൈജയുടെയും മകനാണ്. സഹോദരൻ: ആദിഷ്.

പ്ലസ്ടു പരീക്ഷാഫലം മേയ് 21ന്…; ട്രയൽ അലോട്ട്മെന്റ് മേയ് 24ന്.., ഒന്നാം വര്‍ഷ പരീക്ഷാഫലം ജൂണില്‍… എല്ലാ വിദ്യാര്‍ഥികളുടേയും പ്രവേശനം ഉറപ്പാക്കാൻ സീറ്റുകൾ വർദ്ധിപ്പിക്കും…

BREAKING NEWS
മിനി കൂപ്പർ 500 മീറ്റർ ദൂരം പിന്നിട്ടത് വെറും 11 സെക്കൻഡുകൊണ്ട്!! അപകടത്തിന് ഏകദേശം അഞ്ച് സെക്കൻഡ് മുമ്പ് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 162 കി.മീ. കൂട്ടിയിടിയുടെ സമയത്ത് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 144 കി.മീ... ബ്രേക്ക് പെഡൽ അമർത്തിയത് അപകടത്തിന് ഏകദേശം ഒരു സെക്കൻഡ് മുമ്പ്... നെടുമ്പാശ്ശേരി വാഹനാ...
05 Nov 2026
BREAKING NEWS
പോർച്ചുഗലിലെ ജനങ്ങളോട്, നമ്മുടെ ദേശീയ ടീമിന്റെ ഏഴാം നമ്പർ ജഴ്‌സി തിരികെ ഏൽപ്പിക്കേണ്ട ദിവസം വന്നിരിക്കുന്നു, 23 വർഷക്കാലം ആ ജഴ്‌സി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്റ്റേഡിയങ്ങളിലേക്ക് അഭിമാനത്തോടെ കൊണ്ടുപോകാൻ അവസരം ലഭിച്ചു, ആ ജഴ്‌സിഎന്റേത് മാത്രമായിരുന്നില്ലെന്ന് എനിക്ക് തോന്നിയിരുന്നു, അതൊരു വലി...
05 Nov 2026
BREAKING NEWS
തളച്ചത് കടന്നൽക്കൂടിന് സമീപം; ആനയ്ക്കും പാപ്പാന്മാർക്കും ശരീരമാസകലം കുത്തേറ്റു, രക്ഷകരായി അഗ്നിരക്ഷാസേന
05 Nov 2026
BREAKING NEWS
’അറസ്റ്റ് രേഖപ്പെടുത്തുന്ന സമയം മുതലല്ല, കസ്റ്റഡിയിലെടുത്ത സമയം മുതൽ 24 മണിക്കൂറിനകം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കണം’; നിർണ്ണായക ഉത്തരവുമായി സുപ്രീംകോടതി
05 Nov 2026