BREAKING NEWS

ചെരുപ്പ് തുളച്ച് ചെറു ദ്വാരങ്ങളുണ്ടാക്കി കവറിൽ ഒളിപ്പിച്ച് തടവുകാർക്ക് ഹാഷിഷ് ഓയിൽ എത്തിച്ചുകൊടുക്കാൻ നീക്കം, സന്ദർശകരുടെ ശ്രമം പൊളിച്ച് പോലീസ്, തടവുകാരൻ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ, തെളിവായി ഫോൺ സംഭാഷണങ്ങൾ, സംഭവം കണ്ണൂർ സെൻട്രൽ ജയിലിൽ

· · 1 min read
Share: Copied!

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിനുള്ളിലേക്ക് ചെരിപ്പിനുള്ളിൽ ഒളിപ്പിച്ച് ഹാഷിഷ് ഓയിൽ കടത്താൻ ശ്രമം പൊളിച്ച് പോലീസ്. സംഭവത്തിൽ തടവുകാരൻ ഉൾപ്പെടെ മൂന്നുപേർക്കെതിരെ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു. പ്രതികൾ ചെരിപ്പ് തുളച്ച് ദ്വാരമുണ്ടാക്കിയ ശേഷം ചെറിയ കവറിനുള്ളിലാക്കിയാണ് ഹാഷിഷ് ഓയിൽ ഒളിപ്പിച്ചത്.

രഹസ്യവിവരത്തെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് ലഹരിവസ്തുക്കൾ കണ്ടെത്തിയത്. സന്ദർശകരെന്ന വ്യാജേന തടവുകാരനെ കാണാൻ എത്തിയതായിരുന്നു രണ്ടംഗ സംഘം. ഫോണിലൂടെയായിരുന്നു ഇവർ ആശയവിനിമയം നടത്തിയിരുന്നത്.  ഫോൺ സംഭാഷണങ്ങളും തെളിവായി ലഭിച്ചിട്ടുണ്ട്.

അതേസമയം കണ്ണൂർ സെൻട്രൽ ജയിലിനുള്ളിലേക്ക് ലഹരിവസ്തുക്കളും മൊബൈൽ ഫോണുകളും മറ്റും നിയമവിരുദ്ധമായി കടത്തുന്നതുമായി ബന്ധപ്പെട്ട് മുൻപും ഒട്ടേറെ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ജയിലിന്റെ പുറത്തുനിന്ന് മതിലുകൾക്ക് മുകളിലൂടെ ബീഡി, സിഗരറ്റ്, മദ്യം തുടങ്ങിയവ അകത്തേക്ക് എറിഞ്ഞു നൽകുന്ന സംഭവങ്ങളും പലതവണ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

പ്രിയദർശിനി ബസുകൾക്ക് നേരെ കല്ലേറ്, മുന്‍ വശത്തെ ചില്ല് തകര്‍ന്നു, ആക്രമണം നടത്തിയത് ബൈക്കിലെത്തിയ സംഘം

BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026
BREAKING NEWS
നട്ടപാതിരായ്ക്ക് പമ്മി പതുങ്ങി കാമുകിയെ കാണാനെത്തി, നാട്ടുകാരിൽ ചിലർ കണ്ടു; യുവതിയുടെ വീടിനു മുന്നിൽ ആളുകൾ തടിച്ചുകൂടി; കട്ടിലിനടിയിൽ ഒളിച്ച വാർഡ് മെമ്പറെ വലിച്ചിറക്കി മർദ്ദിച്ചു
26 Oct 2026