BREAKING NEWS

ബോംബെറിഞ്ഞ് ഭീതി പരത്തി, വീട്ടിൽ കയറി സിപിഎം പ്രവർത്തകനേയും സഹോദരനെയും മാതാവിനെയും ആക്രമിച്ചു!! സിപിഎം പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിൽ ബിജെപി നിയുക്ത വാർഡ് കൗൺസിലർക്ക് 36 വർഷം തടവ്, കൗൺസിലർ സ്ഥാനത്തിന് അയോ​ഗ്യത?

· · 1 min read
Share: Copied!

കണ്ണൂർ: സിപിഎം പ്രവർത്തകനെ വീട്ടിൽ കയറി വധിക്കാൻ ശ്രമിച്ച കേസിൽ ബിജെപി നിയുക്ത വാർഡ് കൗൺസിലർക്ക് 36 വർഷം തടവ്. തലശ്ശേരി നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട യു. പ്രശാന്തിനെയാണ് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്.കേസിൽ പ്രശാന്ത് ഉൾപ്പെടെ പത്ത് ബിജെപി പ്രവർത്തകർ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. അതേസമയം കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ പശ്ചാത്തലത്തിൽ പ്രശാന്ത് കൗൺഡസിലർ സ്ഥാനത്തുനിന്നും അയോഗ്യനായേക്കും. തലശ്ശേരി നഗരസഭ കൊമ്മൽവയൽ വാർഡിൽ നിന്നാണ് പ്രശാന്ത് തിരഞ്ഞെടുക്കപ്പെട്ടത്.

2007 ഡിസംബർ 15 നായിരുന്നു കേസിനാസ്പദമായ സംഭവം. തലശ്ശേരി നഗരസഭ മുൻ കൗൺസിലറും സിപിഎം പ്രവർത്തകനുമായ പി രാജേഷിനെയാണ് ബിജെപി പ്രവർത്തകർ ആക്രമിച്ചത്. വീട്ടിൽ കയറിയ ബിജെപി പ്രവർത്തകർ രാജേഷിനെയും സഹോദരനെയും മാതാവിനെയും ആക്രമിച്ചിരുന്നു. കൂടാതെ ബോംബെറിഞ്ഞ് ഭീതി പരത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്.

BREAKING NEWS
’അണ്ണാ സോറി, വൈറലാക്കരുത്; ജീവിതം ചെകുത്താനും കടലിനും ഇടയിലാണ്...സോറി, സോറി, സോറി’; മോഷ്ടിച്ച ഏണി തിരികെ കൊണ്ടുവന്ന് വച്ചു, ഒപ്പം ക്ഷമാപണ കത്തും
31 Oct 2026
BREAKING NEWS
പാർട്ടി പ്രവർത്തകയുടെ അശ്ലീലചിത്രം സോഷ്യമീഡിയയിലൂടെ പങ്കുവെച്ചു; സി.പി.എം. ഉദുമ ഏരിയ സെക്രട്ടറിയെ സ്ഥാനത്തുനിന്ന് മാറ്റി; ആരോഗ്യപരമായ കാരണങ്ങളാലാണ് നടപടിയെന്ന് കാസർകോട് ജില്ലാ കമ്മിറ്റിയുടെ ഔദ്യോഗിക വിശദീകരണം
31 Oct 2026
BREAKING NEWS
"അതിന് ആര് ആരെയാണ് തടഞ്ഞത്? എവിടെവെച്ചാണ് തടഞ്ഞത്? തെളിവ് കാണിക്കൂ,"... ഡൽഹിയിലെത്തുന്നത് തടയാൻ അമിത് ഷാ ശ്രമിക്കുന്നുവെന്ന് രാഹുൽ ഗാന്ധി, ധൈര്യമുണ്ടെങ്കിൽ തെളിവുകാണിക്കാൻ വെല്ലുവിളിച്ച് ബിജെപി
31 Oct 2026
BREAKING NEWS
ഫോണിൽ ചാറ്റ് ചെയ്തത് ഭർത്താവ് ചോദ്യം ചെയ്തു, മനോവിഷമത്തിൽ അധ്യാപിക ജീവനൊടുക്കി
31 Oct 2026