BREAKING NEWS

ദക്ഷിണേന്ത്യയിലെ ശ്രദ്ധേയ ആക്ഷൻ കോറിയോ​ഗ്രാഫേഴ്സായ അൻപറിവ് മാസ്റ്റേഴ്സിന്റെ സംവിധാനത്തിൽ ഉലകനായകന്റെ 237-ാം ചിത്രം!! തിരക്കഥ ശ്യാം പുഷ്കരൻ

· · 1 min read
Share: Copied!

കമൽ ഹാസൻറെ 237-ാം ചിത്രത്തിന് തുടക്കം കുറിച്ചു. ശ്യാം പുഷ്കരൻ തിരക്കഥയൊരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ദക്ഷിണേന്ത്യയിലെ ശ്രദ്ധേയ ആക്ഷൻ കോറിയോ​ഗ്രാഫേഴ്സായ അൻപറിവ് മാസ്റ്റേഴ്സാണ്. കൂലി കെജിഎഫ്, ലിയോ, വിക്രം, കൈദി, കബാലി, സലാർ, RDX തുടങ്ങി ഒട്ടേറെ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് സംഘട്ടനമൊരുക്കിയ അൻപറിവ് സംവിധായകരായി ഉലകനായകൻ കമൽ ഹാസിനോടൊപ്പം അരങ്ങേറ്റം കുറിക്കുമ്പോൾ സിനിമാപ്രേക്ഷകർ ഏറെ ആകാംക്ഷയിലാണ്.

സുഹൃത്തായ ദിലീഷ് നായർക്കൊപ്പം സാൾട്ട് & പെപ്പർ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് തിരക്കഥയൊരുക്കിക്കൊണ്ട് സിനിമാലോകത്ത് തിരക്കഥാകൃത്തായി ആരംഭം കുറിച്ച ശ്യാം പുഷ്കരൻ ഇതിനകം ഒട്ടേറെ സൂപ്പർഹിറ്റുകൾക്ക് തിരക്കഥയൊരുക്കിയിട്ടുണ്ട്.

2016 ൽ പുറത്തിറങ്ങിയ മഹേഷിൻ്റെ പ്രതികാരം എന്ന ചിത്രത്തിനു ദേശീയ അവാർഡ് നേടിയ ശ്യാം ദിലീഷ് പോത്തനുമായി ചേർന്ന് വർക്കിംഗ് ക്ലാസ്സ് ഹീറോ എന്നൊരു നിർമ്മാണ കമ്പനിയും ആരംഭിച്ചു. മായാനദി, കുമ്പളങ്ങി നൈറ്റ്സ്, ജോജി, തങ്കം, റൈഫിൾ ക്ലബ്ബ് തുടങ്ങിയവയാണ് തിരക്കഥയൊരുക്കിയ മറ്റ് സിനിമകൾ. പ്രേമലു എന്ന സിനിമയിൽ പാമ്പവാസൻ എന്ന കഥാപാത്രമായും ഏറെ ശ്രദ്ധ നേടിയിട്ടുണ്ട് ശ്യാം പുഷ്കരൻ. ഇതാദ്യമായി തമിഴിൽ ശ്യാം പുഷ്കരൻ ഉലകനായകൻ കമൽ ഹാസനുവേണ്ടി കഥയൊരുക്കുമ്പോൾ ശ്യാം പുഷ്കരൻ സിനിമകളുടെ ആരാധകരും ഏറെ ആകാംക്ഷയിലാണ്

BREAKING NEWS
'വെടിവച്ചവന് കുഴപ്പമില്ല; വെടിയൊച്ച കേട്ട ഞാനാണോ തെളിയിക്കേണ്ടത്?', കെ.പി. ഉദയഭാനുവിനെതിരെ വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി ശ്രീനാദേവി കുഞ്ഞമ്മ
23 Oct 2026
BREAKING NEWS
കൊച്ചിയിൽ ലഹരികടത്തിയ വാഹനം പിന്തുടർന്ന പൊലീസുകാരെ കാറിടിപ്പിച്ച് വീഴ്ത്തി , രണ്ട് പൊലീസുകാർക്ക് പരിക്ക്, ഡാൻസാഫ് സംഘം പിന്തുടർന്ന അതേ വാഹനം റിവേഴ്സെടുത്ത് തട്ടിയിട്ടു, ഒരാൾ കസ്റ്റഡിയിൽ; . 32 ഗ്രാം എംഡിഎംഎ കണ്ടെത്തി
23 Oct 2026
BREAKING NEWS
’പ്രിയങ്കയ്ക്ക് രാഹുലിലുള്ള വിശ്വാസം നഷ്ടമായി; മകനെ നൈസായിട്ട് രാഷ്ട്രീയത്തിലേയ്ക്ക് കൊണ്ടുവരാനാണ് അവർ ശ്രമിക്കുന്നത്; റെയ്ഹാൻ വാദ്രയുടെ ഫോട്ടോപ്രദർശന വിവാദത്തിൽ രാഹുൽ മൗനം പാലിക്കുന്നത് കണ്ടോ?’: ആരോപണമുയർത്തി ബിജെപി
23 Oct 2026
BREAKING NEWS
രാത്രിയിൽ വിളിച്ചിട്ടും കുഞ്ഞ് പ്രതികരിക്കുന്നില്ലെന്നും മൂക്കിലൂടെ കഫം വരുന്നുണ്ടെന്നും പറഞ്ഞ് ആശുപത്രിലെത്തിച്ചു; എന്നാൽ മർദിച്ചവശനിലയിലായതെന്ന് കണ്ടെത്തി; നാലുമാസം പ്രായമുള്ള കുഞ്ഞിന്റെ മരണം: മാതാപിതാക്കൾ അറസ്റ്റിൽ; പിതാവിനെതിരെ കൊലക്കുറ്റം
23 Oct 2026