BREAKING NEWS

‘സ്വാതന്ത്ര്യം പണയം വയ്ക്കില്ല, ആവശ്യമുള്ളപ്പോൾ സംസാരിക്കും; സ്ഥാനം ഉപയോഗിച്ച് എന്റെ രാഷ്ട്രീയത്തെ ദുരുപയോഗം ചെയ്യില്ല’; പുതിയ സാഹിത്യ അക്കാദമി ചെയർമാൻ കൽപ്പറ്റ നാരായണൻ

· · 1 min read
Share: Copied!

തിരുവനന്തപുരം: കേരള സാഹിത്യ അക്കാദമി ചെയർമാൻ പദവിയുടെ പേരിൽ തന്റെ സ്വാതന്ത്ര്യം പണയം വയ്ക്കില്ലെന്ന് പുതിയ ചെയർമാൻ കൽപ്പറ്റ നാരായണൻ. ആവശ്യമുള്ള ഘട്ടങ്ങളിൽ തന്റെ നിലപാടുകൾ തുറന്നുപറയും. അക്കാദമി പ്രസിഡന്റ് സ്ഥാനം ഉപയോഗിച്ച് തന്റെ രാഷ്ട്രീയത്തെ ദുരുപയോഗം ചെയ്യില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

സാഹിത്യം പുതിയ തലമുറയിൽ നിന്ന് അകന്നുപോകുകയാണെന്ന ധാരണ തനിക്കില്ലെന്നും കൽപ്പറ്റ നാരായണൻ പറഞ്ഞു. പുതിയ തലമുറയിൽ ഭാവുകത്വം സൃഷ്ടിക്കുക എന്നതാണ് സാഹിത്യ അക്കാദമിയുടെ പ്രധാന ചുമതല. അതിനായി കൂടുതൽ ഇടപെടലുകൾ നടത്തേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ആരെയും മാറ്റിനിർത്താതെ എല്ലാവരെയും ഉൾക്കൊള്ളുന്ന സ്ഥാപനമായി സാഹിത്യ അക്കാദമി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. എഴുത്തുകാരുടെ രാഷ്ട്രീയം നോക്കിയല്ല അക്കാദമി പ്രവർത്തിക്കുക. എഴുത്തിന്റെ രാഷ്ട്രീയം അംഗീകരിച്ചുകൊണ്ടായിരിക്കും പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുകയെന്നും കൽപ്പറ്റ നാരായണൻ വ്യക്തമാക്കി.

അക്കാദമിയുടെ സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. സർക്കാരിന്റെ പിന്തുണയുണ്ടാകുമെന്നാണ് കരുതുന്നത്. സാമ്പത്തിക പരിമിതികൾ അതിജീവിച്ച് സാഹിത്യോത്സവങ്ങൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തൃശ്ശൂരിൽ മാത്രം ഒതുങ്ങാതെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സാഹിത്യ അക്കാദമിയുടെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്. പ്രാദേശിക ഭരണകൂടങ്ങളുടെ സഹായത്തോടെ വിവിധ പ്രദേശങ്ങളിൽ സാഹിത്യ സമ്മേളനങ്ങൾ സംഘടിപ്പിക്കുമെന്നും കൽപ്പറ്റ നാരായണൻ വ്യക്തമാക്കി.

കൊല്ലം സുധിയുടെ മരണം, അവകാശികൾക്ക് 1.77 കോടി രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി

BREAKING NEWS
‘പ്രിയ സൂര്യകാന്ത്; രാജിവച്ച് പുറത്തുപോകൂ, പകരം ആളെ ഞങ്ങൾ കണ്ടെത്താം’; ;ചീഫ് ജസ്റ്റീസിനെതിരായ വിവാദ പോസ്റ്റ്, കെപിസിസിക്ക് വക്കീൽ നോട്ടീസ്; മാപ്പ് പറഞ്ഞ് പ്രസിഡന്റ് സണ്ണി ജോസഫ്; ’പോസ്റ്റിന് ഉത്തരവാദിയായ വ്യക്തിയെ ചുമതലയിൽനിന്ന് നീക്കി’
27 Oct 2026
BREAKING NEWS
ചേരാനല്ലൂർ അപകടം; അന്വേഷണത്തിലെ പാളിച്ച , സിഐയും എസ്എച്ച്ഒയും ഉൾപ്പെടെ നാല് പൊലീസുകാർക്ക് സസ്പെൻഷൻ; ജഡ്ജിക്കെതിരായ റിപ്പോർട്ട് ഹൈക്കോടതിക്ക്
27 Oct 2026
BREAKING NEWS
ബം​ഗ്ലാദേശ് സ്വദേശിനിയെ പ്രണയിച്ച് ഇന്ത്യയിലെത്തി വിവാഹിതരായി, ​ഭാര്യയെ മുറിയിൽ പൂട്ടിയിട്ട് സുഹൃത്തുക്കളെക്കൊണ്ട് ആവർത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കി, 18കാരിക്ക് രക്ഷകനായത് വാടക മേടിക്കാനെത്തിയ വീട്ടുടമ, പുറത്തുനിന്ന് പൂട്ടിയ വാതിൽ തകർത്ത് യുവതിയെ മോചിപ്പിച്ചു, പരാതിയിൽ ഭർത്താവ് ഉൾപ്പെടെ നാ...
27 Oct 2026
BREAKING NEWS
ഇല്ലാക്കഥ മെനയണ്ട...നെടുമ്പാശേരി വാഹനാപകടക്കേസിൽ പോലീസ് ഒരു തെറ്റും ചെയ്തിട്ടില്ല, ചേരാനെല്ലൂരിൽ പോലീസിന് തെറ്റുപറ്റി, അതുകൊണ്ട് അവർ ബാഗും മടക്കിക്കൊണ്ട് വീട്ടിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്- വി.ഡി. സതീശൻ
27 Oct 2026