BREAKING NEWS

തെറ്റുപറ്റി… കേസ് പിന്‍വലിക്കണമെന്ന് കെഞ്ചിപ്പറഞ്ഞു, അവര്‍ക്ക് മാപ്പ് കൊടുക്കണോ അതോ നിയമപരമായി മുന്നോട്ട് പോകണോ എന്ന് ലീഗുകാര്‍ പറയട്ടെ, ലഹരിക്കേസില്‍ പിടിയിലായ വ്ളോഗർ ഹൈദര്‍ മധൂറുമായി ബന്ധമുണ്ടെന്ന് പ്രചരണം, നിയമനടപടിക്കൊരുങ്ങി കെ ടി ജലീല്‍

· · 1 min read
Share: Copied!

മലപ്പുറം: ലഹരിക്കേസില്‍ പിടിയിലായ വ്ളോഗർ ഹൈദര്‍ മധൂറുമായി ബന്ധമുണ്ടെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയിലൂടെയുള്ള പ്രചാരണത്തില്‍ നിയമനടപടിക്കൊരുങ്ങി സിപിഐഎം നേതാവ് കെ ടി ജലീല്‍. മാനു പയനൂര്‍, അഖിലേഷ് നാഥ് തുടങ്ങി പതിനഞ്ചോളം അക്കൗണ്ടുകളില്‍ നിന്ന് താനും ഹൈദര്‍ മധൂരും ഉറ്റസുഹൃത്തുക്കളാണെന്ന മട്ടിലായിരുന്നു പ്രചാരണമെന്ന് കെ ടി ജലീല്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

പട്ടാമ്പി സ്വദേശികളും യൂത്ത് ലീഗ് പ്രവര്‍ത്തകരുമായ മുജീബ് അത്താണിക്കല്‍, ടി പി ബഷീര്‍ എന്നിവര്‍ തനിക്കെതിരെ ഇട്ട വ്യാജ പോസ്റ്റിന്റെ പേരില്‍ ഇപ്പോള്‍ വെള്ളം കുടിക്കുകയാണ്. ഇന്നലെയും അവര്‍ തന്റെ ഒരു സുഹൃത്ത് മുഖേന ബന്ധപ്പെട്ടിരുന്നു. അവര്‍ക്ക് തെറ്റുപറ്റിയെന്നും, കേസ് പിന്‍വലിക്കണമെന്നും അവര്‍ കെഞ്ചിപ്പറഞ്ഞു. അവര്‍ക്ക് മാപ്പ് കൊടുക്കണോ അതോ നിയമപരമായി മുന്നോട്ട് പോകണോ എന്ന് ലീഗുകാര്‍ പറയണമെന്നും കെ ടി ജലീല്‍ പരിഹാസ രൂപേണ പറഞ്ഞു.

‘പ്രത്യക്ഷത്തില്‍ ഒരു ബിസിനസോ, ജോലിയോ, മറ്റെന്തെങ്കിലും ഏര്‍പ്പാടുകളോ ഇല്ലാതെ, വെള്ളയും വെള്ളയും ധരിച്ച് അത്യാര്‍ഭാടത്തോടെ ജീവിക്കുന്ന ‘മാന്യന്മാരുടെ’ എണ്ണം സമൂഹത്തില്‍ കൂടിക്കൂടി വരികയാണ്. ഇക്കൂട്ടത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തകരുണ്ട്, ചാരിറ്റി നന്മ മരങ്ങളുണ്ട്, വ്‌ളോഗര്‍മാരുണ്ട്, ആത്മീയതയുടെ മറപറ്റിയവരുണ്ട്, എന്നുവേണ്ട എല്ലാ തരത്തില്‍ പെട്ടവരുമുണ്ട്. വിലപിടിപ്പുള്ള കാറുകള്‍, വീടുകള്‍, അതിസമ്പന്നരാണെന്ന രൂപത്തിലുള്ള നടപ്പും ഇരിപ്പും, ഇതെല്ലാമുള്ള സമൂഹത്തിലെ ‘പകല്‍ മാന്യന്മാരെ’ എല്ലാവരും ജാഗ്രതയോടെ കാണണം’, കെ ടി ജലീല്‍ പറഞ്ഞു.

BREAKING NEWS
നമ്മൾ അപമാനിതരായില്ലേ? നല്ല രീതിയിൽ തന്നെ നാണംകെട്ടില്ലേ? ഇന്ത്യയേക്കാൾ മികച്ചവരാണ് നമ്മളെന്ന് പറയുന്നത് ഇനിയെങ്കിലും അവസാനിപ്പിക്കണം, ഇന്ന് ഞാൻ തുറന്നുപറയുകയാണ്, നമ്മൾ പൂജ്യമാണ്, തീർത്തും പൂജ്യം, ചെയർമാനായി ആരെങ്കിലും വന്നാൽ അപ്പോൾ സ്വന്തം ആളുകളെ തിരുകി കയറ്റാനാണ് ശ്രമം ... പാക് ക്രിക്കറ്റ് ബോർഡ...
15 Nov 2026
BREAKING NEWS
ഭർത്താവുമായി അകന്നുകഴിയുന്ന 21 കാരിയെ ഐഎസ്ഐ കുരുക്കിയത് പ്രണയക്കെണിയിലൂടെ... പാക്കിസ്ഥാനിൽ പ്രവർത്തിക്കുന്ന് രണ്ട് ഹാൻഡ്‌ലർമാരുമായി മഹക്‌ദീപ് കൗറിന് ബന്ധം, രാജസ്ഥാനിലെ റെയിൽവേ ട്രാക്ക് സ്ഫോടനത്തിൽ യുവതിയടക്കം രണ്ടുപേർ അറസ്റ്റിൽ!! അനൂപ്ഗഡ്–സൂറത്ത്ഗഡ് പാസഞ്ചർ ഇതേ പാളത്തിലൂടെ കടന്നുപോയത് സ്ഫോടനത്തിന...
15 Nov 2026
BREAKING NEWS
രണ്ടു വർഷം മുൻപ് മറ്റൊരു പോലീസുകാരനെതിരെ ബലാത്സം​ഗ പരാതി നൽകി, ഇപ്പോൾ എസ്ഐയെ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് യുവതിയുടെ ബ്ലാക്ക്‌മെയിലിങ്ങും സമ്മർദവും!! 28കാരനായ എസ്‌ഐ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി
15 Nov 2026
BREAKING NEWS
വീരമണിയുടെ ഗോപാലപുരത്തെ വീട്ടിനുള്ളിൽ ഒരു പെൺകുട്ടിയുടെ മൃതദേഹം കുഴിച്ചുമൂടുന്നത് താൻ കണ്ടിരുന്നു... അതിജീവിതയുടെ മൊഴി!! വീട്ടുവളപ്പിൽ മൃതദേഹത്തിനായി പരിശോധന 10 അടി താഴ്ചയിൽ കുഴിച്ചിട്ടും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല
15 Nov 2026