BREAKING NEWS

“പിരിക്കുക, കക്കുക, മുക്കുക” എന്നത് ക്യാൻസർ പോലെ ലീഗിനെ കാർന്നുതിന്നു, ബിജെപി പ്രവർത്തകനെ ഉപയോഗിച്ച് 8 കോടി കൊള്ള ചെയ്തവർ സമുദായത്തിന്റെ നെഞ്ച് പിളർത്താൻ ആർഎസ്എസിനെ ഉപയോഗിക്കില്ലെന്ന് എന്താണ് ഉറപ്പ്??

· · 1 min read
Share: Copied!

മലപ്പുറം: മുസ്ലിം ലീഗിനെയും പോഷക സംഘടനയായ കെഎംസിസിയെയും രൂക്ഷമായി വിമർശിച്ച് മുൻ മന്ത്രിയും എംഎൽഎയുമായ കെ.ടി. ജലീൽ. ബിജെപി പ്രവർത്തകനെ ഉപയോഗിച്ച് 8 കോടി കൊള്ള ചെയ്തവർ സമുദായത്തിന്റെ നെഞ്ച് പിളർത്താൻ ആർഎസ്എസിനെ ഉപയോഗിക്കില്ലെന്ന് എന്താണ് ഉറപ്പെന്ന് ജലീൽ ചോദിച്ചു.

‘പിരിക്കുക, കക്കുക, മുക്കുക’ എന്നത് അടിമുതൽ മുടിവരെ ക്യാൻസർ പോലെ ലീഗിനെ കാർന്നുതിന്നുകയാണെന്നും കെഎംസിസിയുമായി ബന്ധപ്പെട്ട് ഇപ്പോൾ ഉയർന്ന സാമ്പത്തിക കുറ്റത്തിന്റെ ഒരു ചെറിയ അറ്റം മാത്രമാണ് പുറത്തുവന്നിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

കള്ളപ്പണത്തിൽ മുങ്ങിക്കുളിച്ചുനിൽക്കുന്ന ലീഗിനെയും യൂത്ത് ലീഗിനെയും കെഎംസിസിയെയും ഇനിയും തുറന്നുകാട്ടിയില്ലെങ്കിൽ ആ കൊള്ളയുടെ പേരിൽ മുസ്ലിം സമുദായം ഒന്നടങ്കം പ്രതിക്കൂട്ടിൽ നിൽക്കേണ്ടി വരുമെന്നും ജലീൽ മുന്നറിയിപ്പ് നൽകി.

BREAKING NEWS
​ഗർഭിണിയായ 16കാരിയെ തട്ടികൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു; ആശുപത്രിയിലെത്തിയത് നവജാതശിശുവുമായി, കുഞ്ഞ് മരിച്ചു; പ്രായപൂർത്തിയാകാത്ത പെൺകുട്ടി എങ്ങനെ ഗർഭിണിയായെന്നതടക്കം വിശദ അന്വേഷണം
23 Oct 2026
BREAKING NEWS
പൊലീസുകാരനെ കയ്യേറ്റം ചെയ്തു, നാല് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍
23 Oct 2026
BREAKING NEWS
140–150 കി.മീ വേഗത്തിൽ മിനി കൂപ്പർ! വെറും 11 സെക്കൻഡിനുള്ളിൽ അരക്കിലോമീറ്റർ ദൂരം പിന്നിട്ടു!! നെടുമ്പാശ്ശേരി അപകടത്തിന് തൊട്ടുമുൻപുള്ള ദൃശ്യങ്ങൾ സുഹൃത്തിന്റെ ഫോണിൽനിന്ന് കണ്ടെത്തി
23 Oct 2026
BREAKING NEWS
’റെയ്ഹാന് കേരളത്തിലേക്ക് സ്വാ​ഗതം; ഫോട്ടോ പ്രദർശനം ഇവിടെ നടത്താം’: വി.ഡി സതീശൻ; പ്രിയങ്ക ഗാന്ധിയുടെ മകൻ ഡൽഹിയിൽ നടത്തിയ ‘നോ ഐഡിയ ഈസ് ഫൈനൽ’ പ്രദർശനത്തിൽ നിന്നും ചിത്രങ്ങൾ നീക്കിയ സംഭവത്തിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ക്ഷണം
23 Oct 2026