BREAKING NEWS

ലൈസെൻസില്ലാതെ ട്രാക്ടർ ഓടിച്ചത് കെ സുരേന്ദ്രൻ, ഉടമയ്ക്ക് 5000 രൂപ പിഴയടപ്പിച്ച് ട്രാഫിക് എൻഫോഴ്സ്മെന്റ്, സംഭവം ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ

· · 1 min read
Share: Copied!

പാലക്കാട്: ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടന്ന കർഷക വിരുദ്ധ റാലിയിൽ ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ട്രാക്‌ടർ ഓടിച്ചുവന്ന സംഭവത്തിൽ ഉടമയ്‌ക്ക് 5000 രൂപ പിഴ ചുമത്തി. സുരേന്ദ്രന് ട്രാക്‌ടർ ഓടിക്കാനുള്ള ലൈസൻസ് ഇല്ലെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് പാലക്കാട് ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് പിഴ ചുമത്തിയത്.

പാലക്കാട് ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇടത് സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാറിനായി അന്നത്തെ സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ട്രാക്ടർ റാലി നടത്തിയത്. ട്രാക്‌ടർ റാലിയിൽ ട്രാക്‌ടർ ഓടിച്ച് തന്നെയാണ് സുരേന്ദ്രൻ സ്ഥലത്തെത്തിയത്.

സംഭവത്തിൽ എറണാകുളം ശ്രീമൂല നഗരം സ്വദേശിയും എസ്‌എഫ്‌ഐ എറണാകുളം ജില്ലാ സെക്രട്ടറി ആയിരുന്ന ഫസൽ മുഹമ്മദ് കഴിഞ്ഞ നവംബറിൽ അന്നത്തെ പാലക്കാട് എസ്‌പി ആർ ആനന്ദിന് പരാതി നൽകിയിരുന്നു. തുടർന്ന് ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് വിഭാഗം വാഹനം അന്വേഷിച്ച് കണ്ടെത്തുകയും ഉടമയിൽ നിന്ന് പിഴ ഈടാക്കുകയുമായിരുന്നു. പോലീസ് നടപടിയിൽ തൃപ്‌തനല്ലെന്നും സമൂഹത്തിന് കൂടി മാതൃകയാകേണ്ട ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ മതിയായ ലൈസൻസില്ലാതെ ട്രാക്‌ടർ ഓടിച്ചതിന് നടപടി വേണം. കൂടാതെ കെ സുരേന്ദ്രനെതിരെ കൂടുതൽ നടപടി ആവശ്യപ്പെട്ട് മുന്നോട്ട് പോകുമെന്നും പരാതിക്കാരൻ പറഞ്ഞു.

വഖഫ് ഭേദഗതി ബിൽ പാസായതോടെ ബിജെപിയിൽ അം​ഗത്വം സ്വീകരിച്ച് മുനമ്പം നിവാസികൾ- ‘പുതിയ സംഭവവികാസങ്ങൾ രാഷ്ട്രീയ മാറ്റത്തിന്റെ തുടക്കം, ആരാണ് ഒറ്റുകാർ എന്നു ബോദ്ധ്യമായ സാഹചര്യത്തിൽ കൂടുതൽ കരുത്തോടെ മുന്നോട്ടുപോകും’ 

BREAKING NEWS
അമേരിക്കയ്ക്ക് മുന്നിൽ ഏഴ് നിബന്ധനകൾ; ഹോർമുസ് തുറക്കില്ല, പുടിനെ കണ്ട് ഇറാൻ പ്രതിനിധി; ഗ്യാസ് പൈപ്പ് ലൈൻ, പ്രാദേശിക സുരക്ഷ, ഉപരോധങ്ങൾ തുടങ്ങിയവ ചർച്ചാവിഷയങ്ങൾ
06 Nov 2026
BREAKING NEWS
‘‘സാറേ... എന്റെ ഫോൺ പരിശോധിച്ചാൽ എന്നെ ഊരിയെടുക്കാനുള്ള സാധനം വക്കീലിന് കിട്ടിക്കോളും...’’; അഭിരാം കൊല്ലപ്പെടുമ്പോൾ താൻ വീട്ടിലായിരുന്നെന്ന് വരുത്തി തീർക്കാൻ ഉമറിന്റെ തിരക്കഥ, കാമുകി ഫോൺ ഹോൾഡ് ചെയ്തത് ഒന്നര മണിക്കൂർ!! ഐശ്വര്യയെ ചോദ്യം ചെയ്തതോടെ എല്ലാം പുറത്ത്
06 Nov 2026
BREAKING NEWS
അഭിരാം കൊലപാതകം, പുതിയ വെളിപ്പെടുത്തൽ; ആനന്ദയുടെ സ്വകാര്യ ദൃശ്യങ്ങൾ ചോർന്നതിലെ പകയാണ് കൊലപാതകത്തിന് കാരണമെന്ന് സുഹൃത്തുക്കളുടെ മൊഴി; പ്രതികളെ വിശമായി ചോദ്യം ചെയ്യും
06 Nov 2026
BREAKING NEWS
കു‍ഞ്ഞിന്റെ മുഖത്ത് രക്തം കല്ലിച്ച പാടുകൾ... വീടിന്റെ മുകളിൽ നിന്ന് വീണ് പരിക്കേറ്റതെന്ന് രണ്ടാനച്ഛൻ, കുട്ടിയെ നിരന്തരം തല്ലാറുണ്ടെന്ന് നാട്ടുകാർ!! പെരുമ്പാവൂരിൽ മൂന്നു വയസുകാരന്റെ മരണം കൊലപാതകം?, രണ്ടാനച്ഛൻ കസ്റ്റഡിയിൽ
06 Nov 2026