BREAKING NEWS

സാമ്പത്തിക ബാധ്യതയാണ് സർക്കാരിന്റെ പ്രശ്നമെങ്കിൽ വഴി ഞാൻ പറഞ്ഞുതരാം!! മുഖ്യമന്ത്രിക്കായി എടുത്ത ഹെലികോപ്റ്റർ മടക്കിയാൽ പ്രതിമാസം 80 ലക്ഷം രൂപ ലാഭിക്കാം, മുഖ്യമന്ത്രിക്കും ബിജെപിക്കുമിടയിലുള്ള പാലം കെവി തോമസിനെ മാറ്റിയാൽ 11.31 ലക്ഷം ലാഭം – കെ സുധാകരൻ

· · 1 min read
Share: Copied!

തിരുവനന്തപുരം: സാമ്പത്തിക ഞെരുക്കത്തിന്റെ പേരിലാണ് ആശാ വർക്കർമാരുടെയും അങ്കണവാടി ജീവനക്കാരുടെയും ഓണറേറിയം കൂട്ടാൻ സർക്കാർ തയാറാകാത്തതെങ്കിൽ അത്രയും തുക കണ്ടെത്താനുള്ള വഴികൾ താൻ നിർദേശിക്കാമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഏപ്രിൽ, മേയ് മാസങ്ങളിൽ നടത്താനിരിക്കുന്ന സർക്കാരിന്റെ നാലാം വാർഷികാഘോഷ ആർഭാട പരിപാടികൾ ഉപേക്ഷിക്കുകയോ വെട്ടിച്ചുരുക്കുകയോ ചെയ്താൽതന്നെ ഇവർക്ക് നൽ‌കാനുള്ള പണം അനായാസം ലഭിക്കും.

സ്വന്തം മക്കളുടെ കാര്യം പോലും നോക്കാത്ത ക്രൂരമനസ്, പണവും സ്വാധീനവുമുണ്ട്, വിദേശത്ത് ജോലിയുള്ളതിനാൽ രക്ഷപ്പെടാൻ സാധ്യത- നോബി ലൂക്കോസിന് ജാമ്യം കൊടുക്കരുതെന്ന് പോലീസ്

കഴിഞ്ഞ 9 വർഷം ഭരിച്ചിട്ട് യാതൊരു നേട്ടവും ഇല്ലാത്ത പിണറായി സർക്കാർ കോടികൾ ചെലവിട്ട് പിആർ പ്രവർത്തനത്തിലൂടെ നേട്ടമുണ്ടെന്ന് വരുത്തിതീർക്കാനാണ് ശ്രമിക്കുന്നത്. ഉമ്മൻ ചാണ്ടി സർക്കാർ കൈവരിച്ച നേട്ടങ്ങളുടെ ഇത്തിൾക്കണ്ണി മാത്രമാണ് പിണറായി സർക്കാരെന്നും സുധാകരൻ കുറ്റപ്പെടുത്തി. കഴിഞ്ഞ വാർഷികത്തോട് അനുബന്ധിച്ചു നടത്തിയ കേരളീയത്തിന് 24 കോടിയും നവകേരള സദസിന് 42 കോടിയും ചെലവായെന്നാണ് ഏകദേശ കണക്ക്.

ഇത്തവണയും ഇതൊക്കെ തന്നെയാണ് നടത്തുന്നത്. വിഐപികൾക്ക് സർക്കാർ ചെലവിൽ സമൃദ്ധമായ ഭക്ഷണവുമുണ്ട്. 26,125 ആശാവർക്കർമാരും 33,114 അങ്കണവാടികളിലെ ജീവനക്കാരും ഒഴിഞ്ഞ മടിശീലയും വിശക്കുന്ന വയറുമായി സെക്രട്ടേറിയറ്റിനു മുന്നിൽ നരകിക്കുമ്പോൾ പിണറായി എമ്പ്രാനല്ലാതെ മറ്റാർക്കാണ് ആഘോഷം നടത്താൻ കഴിയുകയെന്ന് സുധാകരൻ ചോദിച്ചു.

ലഹരി വേട്ടയ്ക്കിടെ എക്സൈസ് സംഘത്തെ കാറിടിച്ച് അപായപ്പെടുത്താൻ ശ്രമം, ഇൻസ്പെക്ടറുടെ കാലിന് പരുക്ക്, പ്രതി കാറിൽ എംഡിഎംഎയും ഉപേക്ഷിച്ച് രക്ഷപ്പെട്ടു

അതുപോലെ മുഖ്യമന്ത്രിക്കു മാത്രമായി എടുത്തിട്ടിരിക്കുന്ന ഹെലികോപ്റ്റർ മടക്കിക്കൊടുത്താൽ പ്രതിമാസം 80 ലക്ഷം രൂപ ലാഭിക്കാം. മുഖ്യമന്ത്രിക്കും ബിജെപിക്കും ഇടയിൽ പാലം പണിയുന്ന കെവി തോമസിനെ പറഞ്ഞുവിട്ടാൽ 11.31 ലക്ഷം രൂപയാണ് ലാഭം. 20 പിഎസ്‍സി അംഗങ്ങളുടെ കുത്തനെ കൂട്ടിയ 3.87 ലക്ഷം രൂപയുടെ വേതനം പഴയതുപോലെ 2.24 ലക്ഷത്തിലാക്കിയാൽ 30 ലക്ഷം രൂപ ആശാ വർക്കർമാർക്ക് നൽകാം. മുഖ്യമന്ത്രിയുടെ വാഹന വ്യൂഹങ്ങളുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും എണ്ണം കുറച്ചാൽ തന്നെ ലക്ഷങ്ങൾ ലാഭിക്കാമെന്നും സുധാകരൻ പറഞ്ഞു.

BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026
BREAKING NEWS
നട്ടപാതിരായ്ക്ക് പമ്മി പതുങ്ങി കാമുകിയെ കാണാനെത്തി, നാട്ടുകാരിൽ ചിലർ കണ്ടു; യുവതിയുടെ വീടിനു മുന്നിൽ ആളുകൾ തടിച്ചുകൂടി; കട്ടിലിനടിയിൽ ഒളിച്ച വാർഡ് മെമ്പറെ വലിച്ചിറക്കി മർദ്ദിച്ചു
26 Oct 2026