BREAKING NEWS

സമരക്കാർക്കു നേരെ  ജലപീരങ്കി പ്രയോ​ഗിച്ചത് 5 തവണ, ചീറ്റിക്കാൻ വെള്ളമില്ല!!  ഇനി ​ഗ്രനേഡ് പോലീസിന്റെ മുന്നറിയിപ്പ്

· · 1 min read
Share: Copied!

തിരുവനന്തപുരം: രാജ്ഭവനിലേക്കു പാഞ്ഞടുക്കുന്ന എസ്എഫ്ഐ പ്രതിഷേധക്കാർക്കു നേരെ പോലീസ് ജലപീരങ്കി പ്രയോ​ഗിച്ചത് ഒന്നും രണ്ടുമല്ല അഞ്ചുതവണ. വീണ്ടും പ്രയോ​ഗിക്കാൻ നോക്കിയപ്പോഴാണ് അറിയുന്നത് വെള്ളം തീർന്നുപോയെന്ന്. എസ്എഫ്ഐ നടത്തിയ പ്രതിഷേധ മാർച്ചിനിടെ കൗതുകമായി പോലീസിന്റെ ജലക്ഷാമം.

പ്രതിഷേധ മാർച്ച് തടയുന്നതിനായി പോലീസ് വെച്ച ബാരിക്കേഡിൻ്റെ ഒരുഭാ​ഗം എസ്എഫ്ഐ പ്രവർത്തകർ എടുത്ത് മാറ്റിയതു സങ്കർഷത്തിലേക്കു നീങ്ങിയിരുന്നു. പോലീസിന്റെ ജലപീരങ്കി പ്രയോ​ഗം വകവെയ്ക്കാതെയാണ് പ്രതിഷേധക്കാർ ബാരിക്കേഡ് എടുത്ത് മാറ്റിയത്. ഇതിനിടെ അഞ്ച് തവണയാണ് പോലീസ് പ്രതിഷേധക്കാർക്കെതിരെ ജലപീരങ്കി പ്രയോ​ഗിച്ചത്. ഇതോ‌ടെ വെള്ളം തീരുകയും ചെയ്തു.

ഇതിനിടെ തകർത്ത ബാരിക്കേഡിന് മുകളിൽ കയറി നിന്ന് പ്രവർത്തകർ മുദ്രാവാക്യം മുഴക്കാൻ തുടങ്ങിയതോടെ വെള്ളം ഇല്ലെങ്കിൽ ടിയർഗ്യാസോ, ​​​ഗ്രനേഡോ പ്രയോ​ഗിക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. എന്നാൽ ഇതും പ്രതിഷേധക്കാർ മുഖവിലയ്ക്കെടുത്തില്ല. സംഘി വിസി അറബിക്കടലിൽ എന്ന മുദ്രാവാക്യം ഉയർത്തിയാണ് എസ്എഫ്ഐ രാജഭവനിലേക്ക് പ്രതിഷേധ മാർച്ച് നടത്തുന്നത്.

രാജ്യത്ത് അച്ചടക്കം കൊണ്ടുവരാൻ അടിയന്തരാവസ്ഥയ്ക്കേ കഴിയൂയെന്ന് ഇന്ദിര ശഠിച്ചു.,.തടങ്കലിലെ പീഡനവും, വിചാരണ കൂടാതെയുള്ള കൊലപാതകങ്ങളും പുറം ലോകം അറിഞ്ഞില്ല… സഞ്ജയ് ഗാന്ധിയുടെ ചെയ്തികൾ കൊടും ക്രൂരതയുടേതായി… അടിയന്തരാവസ്ഥയെ നിശീതമായി വിമർശിച്ച് തരൂർ

BREAKING NEWS
കോവളത്ത് പെൺകുട്ടിയെ പീ‍ഡിപ്പിച്ച സ്പാ ഹെൽത്ത് ഇൻസ്പെക്ടറുടെ ബെനാമി സ്ഥാപനം, നിശാന്തിനു പിന്നിലും ഈ ഉദ്യോ​ഗസ്ഥനെന്ന് സൂചന, വിവരങ്ങൾ കണ്ടെത്തിയത് പ്രതിയുടെ ഫോണിൽ നിന്ന്... അമ്മയും അച്ഛനും മരിച്ചു, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സ്പായിലെത്തിച്ചത് മാതൃസഹോദരിയും ഭർത്താവും ചേർന്ന്
18 Oct 2026
BREAKING NEWS
അനുമോളെ കണ്ടെത്തിയത് 12-ാം ​ദിവസം, അബ്ദുൾ സമദിനെ വേണ്ടാ, കുടുംബത്തിനൊപ്പം പോയാൽ മതിയെന്ന് കോടതിയിൽ... സ്വീകരിക്കാൻ തയാറാണെന്ന് ഭർത്താവ്!! അധ്യാപികയെ മാതാപിതാക്കൾക്കും ഭർത്താവിനുമൊപ്പം വിട്ടയച്ചു, അനുമോൾക്കെതിരായ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറി പോലീസ്
18 Oct 2026
BREAKING NEWS
പാൽ തൊണ്ടയിൽ കുടുങ്ങിയാണ് കുഞ്ഞ് മരിച്ചതെന്ന് പിതാവ്; ’ദമ്പതികളുടെ മറ്റൊരു കുഞ്ഞും ഏതാനും നാൾ മുമ്പ് മരിച്ചിരുന്നു’, കാർത്തികപ്പള്ളിയിലെ രണ്ട് വയസ്സുകാരന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ
18 Oct 2026
BREAKING NEWS
വീടിന്റെ മുകൾനിലയിൽ കയറിയ നായയെ ഓടിക്കുന്നതിനിടെ തെന്നിവീണു, ​ഗുരുതര പരിക്ക്; ചികിത്സയിലായിരുന്നയാൾ മരിച്ചു
18 Oct 2026