BREAKING NEWS

‘ എന്നെ ഒരു ന്യായവുമില്ലാതെയാണ് കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റിയത്, എന്റെ വിയർപ്പിന് വിലകുറച്ചു; ദു:ഖമുണ്ട്’; കോൺഗ്രസിനെ വീണ്ടും വെട്ടിലാക്കി കെ. സുധാകരൻ

· · 1 min read
Share: Copied!

കണ്ണൂർ: കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റിയതിൽ അതൃപ്തി പരസ്യമാക്കി മുതിർന്ന കോൺഗ്രസ് നേതാവ് കെ. സുധാകരൻ. ഒരു ന്യായവുമില്ലാതെയാണ് തന്നെ അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റിയതെന്നും അതിൽ ദുഃഖമുണ്ടെന്നും അദ്ദേഹം തുറന്നുപറഞ്ഞു. പാർട്ടിക്കുവേണ്ടി രക്തം ചിന്തിയവരുടെ വിയർപ്പിന് വിലകുറച്ചു കാണുന്ന നടപടി ഗുണം ചെയ്യില്ലെന്നും സുധാകരൻ പറഞ്ഞു.

സർക്കാരിന്റെ തെറ്റുകൾ ചൂണ്ടിക്കാട്ടാൻ ഭരണപക്ഷത്തിനുള്ളിലും ആർജവമുള്ളവർ വേണമെന്നായിരുന്നു അദ്ദേഹത്തിന്റെ മറ്റൊരു വിമർശനം. സർക്കാരിന് ആവശ്യം സ്തുതിപാഠകരെയല്ല, തെറ്റുകൾ തുറന്നുപറയുന്ന പോരാളികളെയാണെന്നും സുധാകരൻ അഭിപ്രായപ്പെട്ടു.

കണ്ണൂരിൽ താനും പ്രവർത്തകരും അനുഭവിച്ച യാതനകൾ ചെറുതല്ലെന്ന് പറഞ്ഞ സുധാകരൻ, പ്രതിസന്ധിയിലായിരുന്ന കോൺഗ്രസിനെ വിജയങ്ങളിലേക്ക് നയിച്ചയാളാണ് താനെന്നും അവകാശപ്പെട്ടു. സ്വന്തം നിലപാടുകൾ തുറന്നുപറയാൻ തനിക്ക് അവകാശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അധികാരത്തേക്കാൾ വലുത് ആദർശമാണെന്നും നിലപാടുകളുടെ പേരിൽ തന്നോട് വിയോജിപ്പുണ്ടാകാമെന്നും സുധാകരൻ പറഞ്ഞു. സ്ഥാനങ്ങളേക്കാൾ പ്രാധാന്യം പ്രസ്ഥാനത്തിനാണ്. അക്രമരാഷ്ട്രീയത്തോടുള്ള തന്റെ നിലപാടിൽ മാറ്റമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റിയതിനെക്കുറിച്ചുള്ള സുധാകരന്റെ പരസ്യപ്രതികരണം കോൺഗ്രസിനുള്ളിലെ നേതൃത്വവുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് വീണ്ടും വഴിവെച്ചിരിക്കുകയാണ്.

BREAKING NEWS
പുതിയ വീട് പെയിന്റടിക്കാൻ വന്നയാളോട് അടുപ്പം; ഭർത്താവിനെ കൊന്ന് അപകടമരണമാക്കി ചിത്രീകരിക്കാൻ ശ്രമം, പ്രഭാതനടത്തത്തിനായി പോയ ഭർത്താവിനെ ഏതോ ഒരു വാഹനം ഇടിച്ചുവീഴ്ത്തുകയായിരുന്നെന്ന് മൊഴി; അന്വേഷണത്തിൽ കഥ പൊളിഞ്ഞു; ഭാര്യയും കാമുകനും അറസ്റ്റിൽ
21 Oct 2026
BREAKING NEWS
നെതന്യാഹുവിന്റെ രാഷ്ട്രീയ ഭാവി തുലാസിൽ? അറബ് വോട്ടുകൾ നിർണ്ണായകം; അധികാരപ്പോരിൽ മറുവശത്ത് മൻസൂർ അബ്ബാസ്; റാം പാർട്ടിയുടെ വേരോട്ടം ശക്തം
21 Oct 2026
BREAKING NEWS
‘വീണയെ ആക്രമിക്കുന്നത് കണ്ടില്ല’; മൊഴിമാറ്റം ​ഗൗരവ വിഷയം; വീണ ജോർജിന്റെ മുൻ ഗൺമാനെതിരെ നടപടിക്ക് നീക്കം; റിപ്പോർട്ട് ഡിജിപിക്ക് കൈമാറാൻ എസ്ഐടി
21 Oct 2026
BREAKING NEWS
ആനവണ്ടിയിൽ പോകാം; വിദ്യാർത്ഥികൾക്കായി അടിപൊളി പദ്ധതിയുമായി കെഎസ്ആർടിസി; കുറഞ്ഞ ടെലവിൽ പഠനയാത്രയ്ക്ക് അവസരം; ‘വിജ്ഞാന ദർശിനി’ പദ്ധതി തുടങ്ങി
21 Oct 2026