BREAKING NEWS

സിപിഎം എന്തിനാണ് ഒരു ജില്ലയെ ഇത്തരത്തിൽ ആക്ഷേപിക്കുന്നത്, ഉള്ളിലുണ്ടാകുന്ന ധാരണ അറിയാതെ പുറത്തുവരുന്നതാണ്, വളരെ മോശം പരാമർശം, ഒരു സമുദായത്തെ ലക്ഷ്യം വച്ചാണ് സംസാരിച്ചത്, പി. നന്ദകുമാറിന്റെ പരാമര്‍ശത്തിനെതിരെ കെ എം ഷാജി

· · 1 min read
Share: Copied!

മലപ്പുറം: സി.പി.എം നേതാവ് പി. നന്ദകുമാറിന്‍റെ മലപ്പുറം വിരുദ്ധ പരാമർശം ഉള്ളിലുണ്ടാകുന്ന ധാരണ അറിയാതെ പുറത്തുവരുന്നതാണെന്ന് മന്ത്രി കെ.എം ഷാജി. സി.പി.എം എന്തിനാണ് ഒരു ജില്ലയെ ഇത്തരത്തിൽ ആക്ഷേപിക്കുന്നതെന്ന് കെ. എം ഷാജി ചോദിച്ചു. മലപ്പുറം ജില്ല മതമൗലിക വർഗീയവാദികളുടെ കൂടാണെന്നായിരുന്നു സി.പി.എം മുൻ എം.എൽ.എ പി. നന്ദകുമാറിന്‍റെ വിദ്വേഷ പരാമ‍ർശം.

മലപ്പുറം മതതീവ്രവാദത്തിന്‍റെയും വർഗീയതയുടെയും പേരിലല്ല മാതൃകയാകുന്നതെന്ന് കെ.എം ഷാജി പറഞ്ഞു. സി.പി.എം നന്നാവുകയല്ല ചെയ്യുന്നതെന്നും നന്ദകുമാറിന്‍റേത് വളരെ മോശം പരാമർശമാണെന്നും കെ.എം ഷാജി പറഞ്ഞു. മുമ്പ് എ. വിജയരാഘവൻ അടക്കം പല സി.പി.എം നേതാക്കൾ നടത്തിയ പരാമർശങ്ങൾ വലിയ വിവാദമായതാണ്. ഇതൊരു ശരിയായ പ്രയോഗമല്ല. കേവലമൊരു പ്രദേശത്തെയല്ല, സമൂഹത്തെയും സമുദായത്തെയുമാണ് ലക്ഷ്യംവെച്ചാണ് സംസാരിക്കുന്നത്. പരാമർശം അബദ്ധവശാൽ ഉള്ളതല്ല, ഉള്ളിലുണ്ടാകുന്ന ധാരണ അറിയാതെ പുറത്തുവരുന്നതാണ്. ഏറ്റവും കൂടുതൽ മന്ത്രി പറഞ്ഞു മുസ്‍ലിം ലീഗ് എം.എൽ.എമാരെ ജയിപ്പിക്കുന്ന നാട് മാത്രമല്ല മലപ്പുറം, കേരളത്തിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന മഹാമനുഷ്യരുടെ നാടുകൂടിയാണെന്നും മന്ത്രി പറഞ്ഞു.

ലീഗ് ജനപ്രതിനിധികളുടെ യോഗം വളരെ ഗൗരവത്തോടെയാണ് കാര്യങ്ങൾ ചർച്ച ചെയ്തതെന്ന് കെ.എം. ഷാജി വ്യക്തമാക്കി. ഭരണാധികാരികളുടെ പ്രവർത്തന ശൈലിയും കാര്യക്ഷമതയുമാണ് യോഗത്തിൽ പ്രധാനമായും വിശകലനം ചെയ്തത്. ജനപ്രതിനിധികൾ നിരന്തരം നിരീക്ഷിക്കപ്പെടുകയും വിലയിരുത്തപ്പെടുകയും ചെയ്യുന്നത് നല്ല ഒരു പ്രവണതയാണ്. മുസ്‍ലിം ലീഗിൽ കൃത്യമായ പെരുമാറ്റച്ചട്ടങ്ങൾ എക്കാലത്തുമുണ്ട്. ഈ ചട്ടക്കൂടിനുള്ളിൽ നിൽക്കുന്നവർക്ക് മാത്രമാണ് പാർട്ടിയിൽ അംഗത്വം പോലും നൽകുകയുള്ളൂ എന്നും കെ.എം. ഷാജി കൂട്ടിച്ചേർത്തു.

BREAKING NEWS
’രാജീവ് പ്രധാനമന്ത്രിയാകുന്നതിൽ എനിക്ക് പൂർണ്ണ എതിർപ്പായിരുന്നു’; രാജീവ് ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശം മുതൽ 2004ലെ തീരുമാനം വരെ; സോണിയയുടെ ആത്മകഥ ചർച്ചയാകുന്നു
28 Oct 2026
BREAKING NEWS
അതിതീവ്ര ചുഴലിക്കാറ്റായി അർണബ്; മണിക്കൂറിൽ 150 കിലോമീറ്റർ വരെ വേഗം; ആന്ധ്രയിലും ഒഡീഷയിലും ജാഗ്രത, ഒരു ലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു; 72 ട്രെയിനുകളും 4 വിമാന സർവ്വീസുകളും റദ്ദാക്കി
28 Oct 2026
BREAKING NEWS
ഒരു ബില്യൺ ഡോളർ പണമായി സൈനിക ചരക്കു വിമാനത്തിൽ കയറ്റി തെഹ്റാനിലെത്തിച്ചു!! ലക്ഷ്യം സൗദി അറേബ്യയുടെ അടിസ്ഥാന സൗകര്യങ്ങൾക്കു നേരെയുള്ള ആക്രമണം അവസാനിപ്പിക്കുക, ഹൂതികൾക്ക് 8,800 കോടി നൽകാൻ സൗദി അറേബ്യ, ഇറാന്റെ മധ്യസ്ഥതയിൽ രഹസ്യ നീക്കം- റിപ്പോർട്ട്
28 Oct 2026
BREAKING NEWS
കുട്ടി കരഞ്ഞപ്പോൾ മടിയിൽ ഇരുത്തിയതെന്ന് മൊഴി...3 വയസുകാരനെ മടിയിലിരുത്തിയുള്ള ഡ്രൈവിം​ഗില്ഡ നടപടിയെടുത്ത് കഴക്കൂട്ടം ആർടിഒ, ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും, അശ്രദ്ധമായും അപകടകരമായും ഓടിച്ചതിന് കേസ്
28 Oct 2026