BREAKING NEWS

“വിഷം ചീറ്റുന്ന പ്രസ്താവനകളുമായി വരുന്നത് അംഗീകരിക്കാനാകില്ല”. തൊട്ടതിനും പിടിച്ചതിനും മുസ്ലിം ലീഗിനെ ആക്രമിക്കുന്നക് മത സ്പര്‍ദ്ധ വളര്‍ത്താന്‍, വെള്ളാപ്പളളി നടേശന്റെ ഉദ്ദേശം നല്ലതല്ല, കേരളം അവർക്ക് പറ്റുന്ന നാടല്ല- കെ സി വേണുഗോപാല്‍

· · 1 min read
Share: Copied!

ആലപ്പുഴ: എസ്‌എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പളളി നടേശന്‍റെ പ്രസ്താവനകളുടെ ഉദ്ദേശം നല്ലതല്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. പ്രസ്താവനകൾ വെള്ളാപ്പള്ളി ഒഴിവാക്കേണ്ടതാണ്. ഇതെല്ലാം ജനങ്ങൾ തള്ളിക്കളഞ്ഞതാണെന്നും കേരളം അവർക്ക് പറ്റുന്ന നാടല്ലെന്നും കെ.സി വേണുഗോപാൽ ആലപ്പുഴയിൽ പറഞ്ഞു.

നാട്ടിൽ വർഗീയത ഇളക്കിവിട്ടാൽ ജനങ്ങൾ അത് അംഗീകരിക്കില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ഈ തെരഞ്ഞെടുപ്പ് ഫലം.ഒരു സർക്കാർ അധികാരത്തിൽ വരുന്നതിന് മുൻപ് തന്നെ ഇത്തരം വിഷം ചീറ്റുന്ന പ്രസ്താവനകളുമായി വരുന്നത് അംഗീകരിക്കാനാകില്ല. തൊട്ടതിനും പിടിച്ചതിനും ഒക്കെ മുസ്ലിം ലീഗിനെ ലക്ഷ്യമിട്ട് ആക്രമിക്കുന്ന ശൈലി, സമൂഹത്തിൽ മനപ്പൂർവം മതസ്പർദ്ധ വളർത്താനുള്ള ഉദ്ദേശത്തോടു കൂടി മാത്രമുള്ളതാണെന്ന് വേണുഗോപാൽ പറഞ്ഞു.

വിവാദങ്ങൾ ഉണ്ടാക്കി അത് കത്തിച്ച് പ്രശ്നങ്ങൾ സൃഷ്ടിക്കാനല്ല ഇത്തരക്കാർ ശ്രമിക്കേണ്ടത്. ഇത്തരം പ്രവണതകൾ ജനങ്ങൾ തള്ളിക്കളഞ്ഞതാണെന്നും, കേരളം പരസ്പര സ്നേഹവും സൗഹാർദ്ദവും വളരുന്ന നാടാണെന്നും ഇത്തരക്കാര്‍ക്ക് പറ്റിയ നാടല്ലെന്നും അദ്ദേഹം പറഞ്ഞു.

 

BREAKING NEWS
ആശുപത്രിക്ക് അകത്തേക്ക് മുഖം മറച്ച് അക്രമികൾ പട്ടികവടി, ഇരുമ്പുവടി, ആണികൾ തറച്ച പട്ടികവടി, ഇന്റർലോക്ക് കട്ടകൾ തുടങ്ങിയവ ഉപയോഗിച്ചെന്ന് ആരോപണം, SFI നേതാക്കളെ ആശുപത്രിയിൽ കയറി മർദ്ദിച്ചെന്ന പരാതി, എട്ട് MSF പ്രവർത്തകർക്കെതിരെ വധശ്രമത്തിനടക്കം കേസ്,എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുടെ വാരിയെല്ലുകൾക്കും തലയ...
29 Oct 2026
BREAKING NEWS
സത്യം എന്നെങ്കിലും മറനീക്കി പുറത്തുവരാതിരിക്കുമോ? പ്രത്യേകിച്ചും രണ്ട് നിഷ്കളങ്ക ബാല്യങ്ങളെ ഇല്ലാതാക്കിയ കേസിൽ!! കുഞ്ഞുങ്ങളെ ഒഴിവാക്കാൻ അമ്മയും കാമുകനും പദ്ധതിയിട്ടു, നിവേദ്യ രണ്ടുമക്കളേയും വെള്ളത്തിൽ മുക്കി ക്രൂരമായി കൊല്ലുമ്പോൾ വീട്ടിലേക്ക് ആരെങ്കിലും കയറിവരുന്നുണ്ടോയെന്നറിയാൻ കാമുകൻ വീട്ടുപടിക...
29 Oct 2026
BREAKING NEWS
"ഇന്ത്യ മുസ്‌ലിം രാഷ്ട്രമാകുമോ? അൻവറിന്റെ പിന്നിൽ മത സംഘടനകൾ...കൊലയാളി കളികളും കലോൽസവവും ഫലസ്തീനും, 'ഖമനയി ഭാഗ്യവാൻ! ജലീലക്കയ്ക്ക് സ്വർഗത്തിൽ പോവാൻ ധൃതി"... ഷാജൻ സ്കറിയയുടെ 261 വിദ്വേഷ പരാമർശങ്ങൾ സമാഹരിച്ച് പ്രസിദ്ധീകരിച്ച് ഇസ്‌ലാമോഫോബിയ റിസർച്ച് കലക്റ്റീവ്
29 Oct 2026
BREAKING NEWS
എസ്.കെ. പൊറ്റക്കാടിന്റെ ചെറുകഥ ‘സമ്മാനം’ അഭ്രപാളിയിലേക്ക്; ‘മാലിനി’യുടെ ടൈറ്റിൽ പോസ്റ്റർ പ്രകാശനം ചെയ്തു
29 Oct 2026