BREAKING NEWS

ജ്യോതി മൽഹോത്രയ്ക്ക് ഭീകരരുമായി ബന്ധമില്ല, സൈന്യത്തെക്കുറിച്ചോ, സൈനിക പദ്ധതികളെ സംബന്ധിച്ചോ അറിയില്ല!!  പാക് രഹസ്യാന്വേഷണ ഏജൻസിയിലെ ചിലരുമായി സൗഹൃദം മാത്രം

· · 1 min read
Share: Copied!

ന്യൂഡൽഹി: ചാരവൃത്തിക്കേസിൽ അറസ്റ്റിലായ യുട്യൂബ് വ്ലോഗർ ജ്യോതി മൽഹോത്രയ്ക്ക് ഭീകരവാദികളുമായി ബന്ധമില്ലെന്ന് പോലീസ്. അവർക്ക് സൈന്യത്തെക്കുറിച്ചോ സൈനിക പദ്ധതികളെ സംബന്ധിച്ചോ വിവരമില്ലായിരുന്നു. പക്ഷെ, പാക്കിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയിലെ ചിലരുമായി സൗഹൃദമുണ്ടായിരുന്നെന്നും ഹിസാർ പോലീസ് സൂപ്രണ്ട് മാധ്യമങ്ങളോട് പറഞ്ഞു.

‘‘അവർക്ക് ഭീകരരുമായി ബന്ധമുണ്ടെന്നതിന്റെ തെളിവുകൾ ലഭിച്ചിട്ടില്ല. പാക്കിസ്ഥാൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥനെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നോ എന്നതിനും തെളിവില്ലയെന്നും എസ്പി പറഞ്ഞു. അതേസമയം ജ്യോതിയുടെ ഫോണും ലാപ്‍ടോപ്പും പോലീസ് ഫൊറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. മേയ് 13ന് ഇന്ത്യ പുറത്താക്കിയ പാക്ക് ഹൈക്കമ്മിഷൻ ഉദ്യോഗസ്ഥൻ ഡാനിഷുമായി ജ്യോതി ബന്ധം പുലർത്തിയിരുന്നതായി നേരത്തെ ഹിസാർ പോലീസ് വ്യക്തമാക്കിയിരുന്നു.

അതേസമയം ഇപ്പോഴും ജ്യോതിയെ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ ചോദ്യം ചെയ്തുവരികയാണ്. മേയ് 17നാണ് ജ്യോതി മൽഹോത്ര ഉൾപ്പെടെ 6 പേർ അറസ്റ്റിലായത്. ‘ട്രാവൽ വിത്ത് ജോ’ എന്ന പേരിൽ 3 ലക്ഷത്തിലധികം പേർ പിന്തുടരുന്ന യുട്യൂബ് ചാനൽ ന‌ടത്തുന്ന ജ്യോതി ഒന്നിലധികം തവണ പാക്കിസ്ഥാൻ സന്ദർശിച്ചിട്ടുണ്ടെന്നും പാക്കിസ്ഥാൻ ഇന്റലിജൻസ് ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധം പുലർത്തിയതിന് തെളിവുകൾ ഉണ്ടെന്നും പോലീസ് വ്യക്തമാക്കിയിരുന്നു.

2023ലാണ് ജ്യോതി ആദ്യമായി പാക്കിസ്ഥാൻ സന്ദർശിക്കുന്നത്. ഈ യാത്രയിൽ പാക്കിസ്ഥാൻ ഹൈക്കമ്മിഷൻ ഉദ്യോഗസ്ഥനായ ഡാനിഷുമായി സൗഹൃദത്തിലായി. ഡാനിഷ് വഴി പരിചയപ്പെട്ട പാക്ക് ചാരസംഘടനയിലെ അംഗങ്ങളോട് സമൂഹമാധ്യമങ്ങൾ വഴിയാണ് ആശയവിനിമയം നടത്തിയിരുന്നത്. അതേപോലെ ജ്യോതി പാക്കിസ്ഥാനു ശേഷം ബം​ഗ്ലാദേശ് സന്ദർശിക്കാനും പദ്ധതിയിട്ടിരുന്നതായി നേരത്തെ കണ്ടെത്തിയിരുന്നു. ഇതിനായുള്ള രേഖകൾ പോലീസ് നേരത്ത കണ്ടെത്തിയിരുന്നു.

സൈനിക കേന്ദ്രങ്ങളുടെ വിവരങ്ങൾ ശേഖരിച്ചു!! ഡൽ​​ഹിയിൽ ഭീകരാക്രമണത്തിനു പദ്ധതിയിട്ട് പാക് ചാരസംഘടന, പ്ലാൻ പൊളിച്ച്കയ്യിൽ കൊടുത്ത് ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗം, രണ്ടുപേർ അറസ്റ്റിൽ!! ജ്യോതി മൽഹോത്രയോടു ബന്ധമുണ്ടായിരുന്ന ഡാനിഷിനും പങ്ക്

BREAKING NEWS
ദേണ്ടെ, അതും അങ്ങേര് കൊണ്ടുപോയി...'നെതന്യാഹുവിന് നേട്ടമുണ്ടാക്കിയത് എന്റെ പിന്തുണ, തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹുവിനെ പിന്തുണച്ച് ഞാൻ നടത്തിയ പരസ്യ പ്രസ്താവന ഇസ്രയേലിലെ രാഷ്ട്രീയ സാഹചര്യം മാറ്റി'- അവകാശ വാദവുമായി അമേരിക്കൻ പ്രസിഡന്റ്, ഇതുവരെ ഭൂരിപക്ഷം നേടാനാകാതെ സഖ്യം
28 Oct 2026
BREAKING NEWS
കേസിൽ ഒത്തുകളി നടക്കുന്നതായി കോടതിയുടെ രൂക്ഷ വിമർശനം, പിന്നാലെ പിഎസ്‌സി പരീക്ഷാ ക്രമക്കേടിൽ സംസ്ഥാനത്ത് ആദ്യ അറസ്റ്റ്, മുൻ ഡെപ്യൂട്ടി സെക്രട്ടറി പി. സതീഷ് അറസ്റ്റിൽ, ക്രൈംബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് രണ്ടുദ്യോ​ഗസ്ഥരെ പ്രതിപട്ടികയിൽ ഉൾപ്പെടുത്തി
28 Oct 2026
BREAKING NEWS
'എന്നെ സമ്മർദ്ദപ്പെടുത്തരുത്, ബ്ലാക്ക് മെയിൽ ചെയ്യരുത്' എന്നാണ് നേരിൽ കണ്ടപ്പോൾ പറഞ്ഞത്, കള്ളങ്ങൾ വിളിച്ചു പറയുന്നത് മുഖ്യമന്ത്രി കസേരയിരിക്കുന്ന ആൾക്ക് ചേരുന്ന രീതിയല്ല, സഭയിൽ പറഞ്ഞത് കള്ളം!! കാര്യം നടക്കില്ലെന്ന നിലപാടാണ് മന്ത്രിക്ക് ഉള്ളതെങ്കിൽ ഒരു ജീവൻ ഇവിടെ നഷ്ടമാകും, ഒരു വളർമതി മരിച്ചാൽ 100...
28 Oct 2026
BREAKING NEWS
പ്രതികൾ ഈ പറയുന്നതുപോലെ ഒരു തെറ്റും ചെയ്തിട്ടില്ല, അബദ്ധം സംഭവിച്ചത്, ആദ്യം തന്നെ ഇവരെ കുരുക്കുന്നതിനായുള്ള ഒരു ക്ലൈമാക്‌സ് തയാറായിരുന്നു- പ്രതിഭാഗം, അപകടം നടന്നയുടൻ സുഹൈൽ ഉമ്മയേയും ബാപ്പയേയും വിളിച്ചു, പ്രതികൾ സമൂഹത്തിലെ ഉന്നതർ, പുറത്തുപോയാൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ട്- പോലീസ് കോടതിയിൽ!! ...
28 Oct 2026