BREAKING NEWS

സൈനിക കേന്ദ്രങ്ങളുടെ വിവരങ്ങൾ ശേഖരിച്ചു!! ഡൽ​​ഹിയിൽ ഭീകരാക്രമണത്തിനു പദ്ധതിയിട്ട് പാക് ചാരസംഘടന, പ്ലാൻ പൊളിച്ച്കയ്യിൽ കൊടുത്ത് ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗം, രണ്ടുപേർ അറസ്റ്റിൽ!! ജ്യോതി മൽഹോത്രയോടു ബന്ധമുണ്ടായിരുന്ന ഡാനിഷിനും പങ്ക്

· · 1 min read
Share: Copied!

ന്യൂഡൽഹി: ഡൽഹിയിൽ ഭീകരാക്രമണം നടത്താനുള്ള പാക്കിസ്ഥാൻ ചാരസംഘടനയായ ഐഎസ്‌ഐയുടെ ശ്രമം തകർത്ത് ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗം. ഐഎസ്‌ഐ ബന്ധമുള്ള, വിദഗ്ധ പരിശീലനം ലഭിച്ച രണ്ട് പേരെ അറസ്റ്റ് ചെയ്തതോടെയാണ് ഇവരുടെ പദ്ധതി പാളിപ്പോയത്. സംഭവത്തിൽ നേപ്പാൾ സ്വദേശി അൻസാറുൽ മിയ അൻസാരി, റാഞ്ചി സ്വദേശി അഖ്‌ലഖ് അസം എന്നിവരാണ് അറസ്റ്റിലായത്.

അതേസമയം മൂന്ന് മാസത്തെ രഹസ്യാന്വേഷണ വിഭാത്തിന്റെ അന്വേഷണത്തിന് പിന്നാലെയായിരുന്നു ഇവരുടെ അറസ്റ്റ്. ഡൽഹിയിലെ സൈനിക കേന്ദ്രങ്ങളുടെ വിവരങ്ങൾ ഈ സംഘം ശേഖരിച്ചിരുന്നു. കഴിഞ്ഞ ജനുവരിയിലാണ് രഹസ്യാന്വേഷണ വിഭാഗത്തിന് ആക്രമണ സാധ്യതയെ സംബന്ധിച്ച് വിവരം ലഭിച്ചത്. ഐഎസ്‌ഐ നിയോഗിച്ച അൻസാറുൽ മിയ അൻസാരി എന്ന ചാരൻ ചില പ്രധാനപ്പെട്ട വിവരങ്ങൾ ശേഖരിക്കാൻ ഡൽഹിയിലെത്തും എന്നായിരുന്നു വിവരം.

തുടർന്ന്ഫെബ്രുവരി 15ന് ഇയാൾ ഡൽഹിയിലെത്തുകയും വിവരങ്ങൾ കൈപ്പറ്റുകയും ചെയ്തു. ശേഷം തിരിച്ചുപോകാൻ ശ്രമിക്കുമ്പോൾ പിടിയിലാകുകയായിരുന്നു. അഖ്‌ലഖ് അസം കൂടി നിലവിൽ പിടിയിലായതോടെയാണ് വാർത്ത പുറംലോകമറിഞ്ഞത്. ഇന്ത്യ പുറത്താക്കിയ പാക്കിസ്ഥാൻ ഹൈക്കമ്മീഷനിലെ രണ്ടു ഉദ്യോഗസ്ഥർക്കും ഇതിൽ പങ്കുണ്ടെന്നാണ് വിവരം. യൂട്യൂബറായ ജ്യോതി മൽഹോത്ര അടക്കമുള്ളവരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചിരുന്ന ഡാനിഷ്, മുസമ്മിൽ എന്നിവരും ഈ പദ്ധതിയിൽ പങ്കാളികളായിരുന്നു എന്നാണ് കരുതപ്പെടുന്നത്.

അതേപോലെ പഞ്ചാബിൽ ബാബർ ഖൽസ ഇന്റർനേഷൻ എന്ന സംഘടനയുടെ ആക്രമണം ഉണ്ടായതിന് ശേഷം വടക്ക് പടിഞ്ഞാറൻ ഇന്ത്യയിൽ ആക്രമണം ഉണ്ടാകാൻ സാധ്യതയുണ്ട് എന്നും രഹസ്യാന്വേഷണ വിഭാഗത്തിന് വിവരങ്ങൾ ലഭിച്ചിരുന്നു. തുടർന്നായിരുന്നു അൻസാരിയുടെ അറസ്റ്റ് ഉണ്ടായത്. അൻസാരിക്ക് വിവരങ്ങൾ കൈമാറിയിരുന്നത് അഖ്ലഖ്‌ അസം എന്നയാളായിരുന്നു. ഇന്ത്യൻ സേനയെക്കുറിച്ചുള്ള നിർണായക വിവരങ്ങളാണ് ഇയാൾ കൈമാറിയത്. അൻസാരിയും അസമും നിരന്തരം സംസാരിക്കാറുണ്ടായിരുന്നുവെന്നും പാക്കിസ്ഥാനി ഹാൻഡ്‌ലർമാരുമായി ഇവർ നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും പോലീസ് കണ്ടെത്തി. ഇനിയും കൂടുതൽ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് സൂചന.

കോൺഗ്രസിനെ നയിക്കാൻ സണ്ണി ജോസഫ് അർഹനല്ല, അധ്യക്ഷനാകാൻ യോഗ്യനായിരുന്ന കെ. മുരളീധരനെ പാർട്ടി അവഗണിച്ചു. നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ 40 സീറ്റിൽ ഒതുങ്ങുമെന്ന് പത്മജാ വേണുഗോപാൽ

BREAKING NEWS
ട്രെയിനുകൾ ഒരേസമയം പാഞ്ഞത് മുന്നിലും പിറകിലുമായി... സ്പെയിനിൽ ഒരേ ദിശയിൽ സഞ്ചരിച്ച രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചു; 30 മരണം, നിരവധിപ്പേർക്ക് ​ഗുരുതര പരുക്ക്, മരണസംഖ്യ ഉയർന്നേക്കും
28 Oct 2026
BREAKING NEWS
അന്ന് കിഫ്ബിയുടെ കടമെടുപ്പ് കെഎൻ ബാലഗോപാൽ എതിർത്തത് കോർപ്പറേറ്റ് വത്കരണത്തിന്റെ ഭാഗമാണോ? ചീഫ് സെക്രട്ടറിയേക്കാൾ ഉയർന്ന ശമ്പളത്തിൽ വിരമിച്ച ആളുകളെയും ഇഷ്ടക്കാരെയും കിഫ്ബിയിൽ കുത്തി നിറച്ചു, ടെൻഡറില്ലാതെ 5,900 കോടിയുടെ പ്രവൃത്തികൾ നൽകിയതിലൂടെ ഖജനാവിൽനിന്ന് വൻ ചോർച്ചയുണ്ടായി... കിഫ്ബി ഇനി സർക്കാരിന്...
28 Oct 2026
BREAKING NEWS
ജിമ്മിൽ പരിശീലനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ തെരുവുനായ കുറുകെ ചാടി, ബൈക്ക് നിയന്ത്രണംവിട്ട് മതിലിലിടിച്ച് പ്ലസ് വൺ വിദ്യാർഥിക്ക് ദാരുണാന്ത്യം
28 Oct 2026
BREAKING NEWS
ദേണ്ടെ, അതും അങ്ങേര് കൊണ്ടുപോയി...'നെതന്യാഹുവിന് നേട്ടമുണ്ടാക്കിയത് എന്റെ പിന്തുണ, തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹുവിനെ പിന്തുണച്ച് ഞാൻ നടത്തിയ പരസ്യ പ്രസ്താവന ഇസ്രയേലിലെ രാഷ്ട്രീയ സാഹചര്യം മാറ്റി'- അവകാശ വാദവുമായി അമേരിക്കൻ പ്രസിഡന്റ്, ഇതുവരെ ഭൂരിപക്ഷം നേടാനാകാതെ സഖ്യം
28 Oct 2026