BREAKING NEWS

കാട്ടുകള്ളൻ, അഴിമതി വീരൻ, കൈക്കൂലി വീരൻ… അധിക്ഷേപം!! മാപ്പ് പറഞ്ഞോ, അല്ലെങ്കിൽ രണ്ടുകോടി നഷ്ടപരിഹാരം തരാനൊരുങ്ങിക്കോ… ഡോ കെഎം ഏബ്രഹാമിന്റെ ഒറ്റ വക്കീൽ നോട്ടിസിൽ നിരുപാധികം മാപ്പ് പറഞ്ഞ് തടിയൂരി റിട്ട. ജസ്റ്റീസ് കെമാൽ പാഷ

· · 1 min read
Share: Copied!

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ കെ എം ഏബ്രഹാം തന്നെ അധിക്ഷേപിച്ചെന്നു കാണിച്ചു നിയമനടപടി ആരംഭിച്ചതോടെ അധിക്ഷേപ പരാമർശങ്ങൾ നിരുപാധികം പിൻവലിച്ച് മാപ്പ് പറഞ്ഞ് റിട്ട. ജസ്റ്റീസ് കെമാൽ പാഷ. ‘ജസ്റ്റീസ് കെമാൽ പാഷ വോയിസ്’ എന്ന സ്വന്തം യൂട്യൂബ് ചാനൽ വഴി ഡോ കെ എം ഏബ്രഹാമിനെതിരെ നടത്തിയ വ്യക്തിപരമായ അധിക്ഷേപ പരാമർശങ്ങൾക്കെതിരെയാണ് കെഎം ഏബ്രഹാം വക്കീൽ നോട്ടീസയച്ചത്. വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദന കേസിൽ ഹൈക്കോടതി ഏബ്രഹാമിനെതിരെ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

ഇതിനു പിന്നാലെ വ്യക്തി അധിക്ഷേപ പരാമർശങ്ങളോടെ കെമാൽ പാഷ സ്വന്തം യൂട്യൂബ് ചാനലിൽ വീഡിയോ പോസ്റ്റ് ചെയ്തത്. അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിടുക മാത്രം ചെയ്ത കേസിൽ കെഎം ഏബ്രഹാമിനെ കാട്ടുകള്ളൻ, അഴിമതി വീരൻ, കൈക്കൂലി വീരൻ തുടങ്ങിയ വാക്കുകളിലൂടെ അധിക്ഷേപിച്ചിരുന്നു. തുടർന്നാണ് വീഡിയോ പിൻവലിച്ച് പരസ്യമായി മാപ്പ് പറയണമെന്നും മുൻനിര പത്രങ്ങളിലടക്കം മാപ്പപേക്ഷ പ്രസിദ്ധീകരിക്കണമെന്നും ആവശ്യപ്പെട്ട് കെഎംഏബ്രഹാം വക്കീൽ നോട്ടീസ് അയച്ചത്.

ഈ പറഞ്ഞതുപോലെ ചെയ്തില്ലെങ്കിൽ രണ്ടു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാനനഷ്ടക്കേസ് നൽകുമെന്നും അദേഹം വ്യക്തമാക്കിയിരുന്നു. തുടർന്നാണ് അദേഹം വീഡിയോ പിൻവലിച്ച് ക്ഷമാപണം നടത്തിയത്.

ആലപ്പുഴ ബീച്ചിലെ കട തകർന്ന് ദേഹത്തേക്കുവീണ് പെൺകുട്ടിക്ക് ദാരുണാന്ത്യം, അപകട സുഹൃത്തിനൊപ്പം ബീച്ചിൽ നിൽക്കവെ മഴയിൽ നിന്നു രക്ഷപെടാൻ ബജി കടയിലേക്ക് ഓടിക്കയറിയപ്പോൾ

BREAKING NEWS
കടയിൽ അതിക്രമിച്ചുകയറി യുവതിയുടെ കൈകളിൽ ഫെവിക്വിക്ക് ഒഴിച്ചു; കാലുകൾ കെട്ടിയിട്ട് കവർച്ചാശ്രമം, നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതോടെ ഓട്ടോയിൽ കയറി രക്ഷപ്പെടാനൊരുങ്ങി അക്രമി, പിടികൂടി പോലീസിലേൽപ്പിച്ചു
03 Nov 2026
BREAKING NEWS
മാപ്പ്......... മോശം കൂട്ടുകെട്ടില്‍പ്പെട്ടുപോയി, കണ്ണിൽ മുളകുപൊടി വിതറി വയോധികന്റെ സ്വർണമാല കവർന്നു, 19കാരൻ അറസ്റ്റിൽ
03 Nov 2026
BREAKING NEWS
"എന്റെ അപ്പോഴത്തെ ആവശ്യത്തിനായിരുന്നു, ഞാൻ പറഞ്ഞല്ലോ മോള് പറയില്ല, അങ്ങനെ സംഭവിച്ചിട്ടുണ്ടെന്ന് എനിക്കറിയാം... ഞാനും നീയും മരിച്ചാലും ഇത് പുറത്ത് പോകരുത്",  16 കാരിയെ പീഡിപ്പിച്ച കേസിൽ നിയാസ് ജൗഹരി പെൺകുട്ടിയെ ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖ പുറത്ത്!! ഹബീബിയ ഇസ്ലാമിക് അക്കാദമി അടച്ചുപൂട്ടി, മറ്റു കു‌ട...
03 Nov 2026
BREAKING NEWS
’എന്നെ അപമാനിച്ചു; സ്വമേധയാ കോടതിയലക്ഷ്യ കേസ് എടുക്കണം’; നടിയെ ആക്രമിച്ച കേസ്; വിചാരണക്കോടതി ജഡ്ജിക്കെതിരെ അതിജീവിതയുടെ അഭിഭാഷക ഹൈക്കോടതിയിൽ ; ഹർജി നാളെ പരി​ഗണിക്കും
03 Nov 2026