BREAKING NEWS

ആലപ്പുഴ ബീച്ചിലെ കട തകർന്ന് ദേഹത്തേക്കുവീണ് പെൺകുട്ടിക്ക് ദാരുണാന്ത്യം, അപകട സുഹൃത്തിനൊപ്പം ബീച്ചിൽ നിൽക്കവെ മഴയിൽ നിന്നു രക്ഷപെടാൻ ബജി കടയിലേക്ക് ഓടിക്കയറിയപ്പോൾ

· · 1 min read
Share: Copied!

ആലപ്പുഴ: അതിശക്തമായ കാറ്റിലും മഴയിലും ആലപ്പുഴ ബീച്ചിലെ ബജിക്കട തകർന്ന് ദേഹത്തേക്കുവീണ് പെൺകുട്ടിക്ക് ദാരുണാന്ത്യം. പള്ളാത്തുരുത്തി രതിഭവനിൽ നിത്യ(18)യാണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം ബീച്ചിലെത്തിയതായിരുന്നു പെൺകുട്ടി.

തിങ്കളാഴ്ച ഉച്ചയ്ക്ക് ആലപ്പുഴ ബീച്ചിൽ കനത്തമഴയ്‌ക്കൊപ്പം കാറ്റും വീശിയിരുന്നു. ഈ സമയത്ത്, ബീച്ചിൽ നിൽക്കുകയായിരുന്ന നിത്യയും സുഹൃത്ത് ആദർശും, ഉടൻ മഴയിൽനിന്ന് രക്ഷനേടാനാണ് ഇവർ ബജിക്കടയുടെ അടുത്ത് പോയിനിന്നത്.

എന്നാൽ ശക്തമായ കാറ്റിൽ ബജിക്കട മറിഞ്ഞ് നിത്യയുടെയും ആദർശിന്റെയും ദേഹത്തേക്ക് വീണു. ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഉടൻതന്നെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും നിത്യയെ രക്ഷിക്കാനായില്ല. ആദർശ് ചികിത്സയിൽ തുടരുകയാണ്.

 

BREAKING NEWS
കടയിൽ അതിക്രമിച്ചുകയറി യുവതിയുടെ കൈകളിൽ ഫെവിക്വിക്ക് ഒഴിച്ചു; കാലുകൾ കെട്ടിയിട്ട് കവർച്ചാശ്രമം, നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതോടെ ഓട്ടോയിൽ കയറി രക്ഷപ്പെടാനൊരുങ്ങി അക്രമി, പിടികൂടി പോലീസിലേൽപ്പിച്ചു
03 Nov 2026
BREAKING NEWS
മാപ്പ്......... മോശം കൂട്ടുകെട്ടില്‍പ്പെട്ടുപോയി, കണ്ണിൽ മുളകുപൊടി വിതറി വയോധികന്റെ സ്വർണമാല കവർന്നു, 19കാരൻ അറസ്റ്റിൽ
03 Nov 2026
BREAKING NEWS
"എന്റെ അപ്പോഴത്തെ ആവശ്യത്തിനായിരുന്നു, ഞാൻ പറഞ്ഞല്ലോ മോള് പറയില്ല, അങ്ങനെ സംഭവിച്ചിട്ടുണ്ടെന്ന് എനിക്കറിയാം... ഞാനും നീയും മരിച്ചാലും ഇത് പുറത്ത് പോകരുത്",  16 കാരിയെ പീഡിപ്പിച്ച കേസിൽ നിയാസ് ജൗഹരി പെൺകുട്ടിയെ ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖ പുറത്ത്!! ഹബീബിയ ഇസ്ലാമിക് അക്കാദമി അടച്ചുപൂട്ടി, മറ്റു കു‌ട...
03 Nov 2026
BREAKING NEWS
’എന്നെ അപമാനിച്ചു; സ്വമേധയാ കോടതിയലക്ഷ്യ കേസ് എടുക്കണം’; നടിയെ ആക്രമിച്ച കേസ്; വിചാരണക്കോടതി ജഡ്ജിക്കെതിരെ അതിജീവിതയുടെ അഭിഭാഷക ഹൈക്കോടതിയിൽ ; ഹർജി നാളെ പരി​ഗണിക്കും
03 Nov 2026