BUSINESS

ജിയോ ടെലി ഒഎസ്; എല്ലാ സ്മാർട്ട് ടിവികൾക്കുമായുള്ള ഓപ്പറേറ്റിങ് സിസ്റ്റം അവതരിപ്പിച്ച് ജിയോ

· · 1 min read
Share: Copied!

കൊച്ചി/മുംബൈ: വരുംതലമുറ സ്മാർട്ട് ടിവി ഓപ്പറേറ്റിങ് സിസ്റ്റമായ ജിയോടെലി ഒഎസ് അവതരിപ്പിച്ച് ജിയോ. ഇന്ത്യൻ കാഴ്ച്ചക്കാരുടെ സവിശേഷ ആവശ്യകതകളെല്ലാം നിറവേറ്റുന്നതരത്തിലുള്ള നൂതനാത്മക ഓപ്പറേറ്റിങ് സിസ്റ്റമാണ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്.

ഇന്ത്യയിൽ ഇന്റർനെറ്റ് കണക്റ്റ് ചെയ്ത് പ്രവർത്തിക്കുന്ന ടിവികളുള്ള 35 ദശലക്ഷത്തോളം വീടുകളുണ്ടെന്നാണ് കണക്കുകൾ. അതിനാൽ തന്നെ ഡിജിറ്റൽ എന്റർടെയ്ൻമെന്റിനുള്ള ആവശ്യകത നാൾക്കുനാൾ വർധിക്കുകയാണ്. എന്നാൽ തങ്ങളുടെ കണക്റ്റഡ് ടിവി സെറ്റുകളുടെ പരിമിതമായ ശേഷികളിൽ നല്ലൊരു ശതമാനം ഉപഭോക്താക്കളും അസംതൃപ്തരാണ്. കസ്റ്റമൈസേഷൻ പരിമിതികൾ, ഉന്നതനിലവാരത്തിലുള്ള പ്രാദേശിക ഉള്ളടക്കം ലഭ്യമാകുന്നതിലെ പരിമിതികൾ, തടസമില്ലാത്ത സേവനങ്ങൾ തുടങ്ങിയവയെല്ലാം ഉപയോക്താക്കൾക്ക് വെല്ലുവിളി ഉയർത്തുന്നു.

ഈ സാഹചര്യത്തിലാണ് വളർന്നുവരുന്ന കണക്റ്റഡ് ടിവി വിപണിയിലും വിപ്ലവാത്മക മാറ്റം ജിയോ വരുത്തുന്നത്. വിശ്വസിക്കാവുന്ന കണക്റ്റിവിറ്റി സേവനങ്ങളും വൈവിധ്യമാർന്ന ഉള്ളടക്കം ലഭ്യമാക്കുന്ന പങ്കാളിത്തങ്ങളും കാരണം ഡിജിറ്റൽ കണക്റ്റിവിറ്റിയിലും എന്റർടെയ്ൻമെന്റിലും ജിയോ ഏറെ മുന്നിലാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് ജിയോടെലി ഒഎസ് എന്ന വരുംതലമുറ ഓപ്പറേറ്റിങ് സിസ്റ്റം കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

ജിയോടെലി ഒഎസിന്റെ പ്രധാന സവിശേഷതകൾ:

എഐ അധിഷ്ഠിത കണ്ടന്റ് റെക്കമൻഡേഷൻ/ എഐ അധിഷ്ഠിത ഉള്ളടക്ക ശുപാർശ: നിങ്ങളുടെ അഭിരുചികൾക്കനുസരിച്ചുള്ള കണ്ടന്റ് എഐ തന്നെ റെക്കമൻഡ് ചെയ്യും. അതിനാൽ ഉപയോക്താക്കൾക്ക് സർച്ച് ചെയ്യാൻ ചെലവഴിക്കുന്ന സമയം കുറയ്ക്കാം, കൂടുതൽ ആസ്വാദ്യകരമായി മാറും ടിവി കാണൽ.

സുഗമം അതിവേഗം: സുഗമവും കാലതാമസമില്ലാത്തതുമായ 4കെ പ്രകടനം ആസ്വദിക്കാൻ അവസരം. ടിവി പരിപാടികൾ കാണുന്നത് സമാനതകളില്ലാത്ത ആനന്ദമാക്കുന്നു.

വിനോദം വൈവിധ്യം: വൈവിധ്യം നിറഞ്ഞ ടിവി ചാനലുകൾ, ക്ലൗഡ് ഗെയിമുകൾ, നിങ്ങളുടെ പ്രിയപ്പെട്ട ഒടിടി ആപ്പുകൾ, ടിവി ചാനലുകൾ, മറ്റ് കണ്ടന്റുകൾ എന്നിവയ്ക്കിടയിലേക്ക് പരിധിയില്ലാത്ത പ്രവേശനം – എല്ലാം ഒരൊറ്റ റിമോട്ട് ഉപയോഗിച്ച്.

സ്ഥിരതയാർന്ന നവീകരണം: പുതിയ ആപ്പുകൾ, ഉള്ളടക്ക ഫോർമാറ്റുകൾ, വികസിച്ചുകൊണ്ടിരിക്കുന്ന സെക്യൂരിറ്റികൾ, സാങ്കേതികവിദ്യകൾ എന്നിവയുമായി ടിവി ഒഎസ് പൊരുത്തപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള പതിവ് സോഫ്റ്റ്വെയർ അപ്ഡേറ്റുകൾ.

ഫെബ്രുവരി 21 മുതൽ ജിയോടെലി ഒഎസ് അടിസ്ഥാനപ്പെടുത്തിയ ടെലിവിഷനുകൾ ലഭ്യമായിത്തുടങ്ങും. തോംസൺ, കൊഡാക്ക്, ബിപിഎൽ, ജെവിസി തുടങ്ങിയ ബ്രാൻഡുകളുടെ സ്മാർട്ട് ടിവികളിലെല്ലാം ജിയോ ഒഎസ് ലഭ്യമായിരിക്കും.

BREAKING NEWS
‘ചായക്കട തുടങ്ങിയോ?’ സഞ്ജുവിന്റെ ചോദ്യത്തിന് രാഹുലിന്റെ മലയാളം മറുപടി- ’ഒരു ചായ ചേട്ടാ’; താരങ്ങളുടെ വീഡിയോ വൈറൽ; ജസ്റ്റ് മല്ലു തിങ്‌സ്’ എന്ന് ആരാധകർ
21 Oct 2026
BREAKING NEWS
‘സമസ്തയോട് ചോദിച്ചില്ല, മുസ്തഫൽ ഫൈസിയെ ഉൾപ്പെടുത്തിയതും അറിഞ്ഞില്ല’; വഖഫ് ബോർഡ് പുനഃസംഘടനയിൽ അതൃപ്തി പരസ്യമാക്കി ജിഫ്രി തങ്ങൾ; ‘മായിൻ ഹാജിയിൽ പ്രതീക്ഷയുണ്ട്‘
21 Oct 2026
BREAKING NEWS
200 സ്ത്രീകൾക്ക് സൗജന്യ മാമ്മോഗ്രാം; 100 പേരുടെ പരിശോധനാ ചെലവ് മന്ത്രി അബ്ദുൾ ഗഫൂർ വഹിക്കും, കൈത്താങ്ങായി സെന്റ് ജോസഫ്സ് ആശുപത്രിയും
21 Oct 2026
BREAKING NEWS
’ക്രൂരത; ഒരു ഷെഡ്ഡിൽ മാത്രം ഇരുന്നൂറോളം നായക്കൾ; തീറ്റയും വെള്ളവും ഇല്ല; ‍ഞാൻ ചെല്ലുമ്പോൾ നായകൾ ചത്തുകിടക്കുന്നത് കണ്ടു; ഷെൽട്ടർ ഹോമിന്റെ മറവിൽ ലക്ഷങ്ങളുടെ അഴിമതി, ലൈസൻസില്ലാത്തയാൾക്കാണ് നടത്തിപ്പ് ചുമതല ’: മേയർക്കെതിരെ എസ്.പി. ദീപക്
21 Oct 2026