BREAKING NEWS

‘തേക്കുംകാട്ടിൽ ജോൺ റോമൻ കാത്തലിക് ജിന്റോ എന്നല്ല, ജിന്റോ ജോൺ; അത് മതി‘- വി.ഡി. സതീശന്റെ സത്യപ്രതിജ്ഞ ചർച്ചയാവുന്നതിനിടെ ജിന്റോ ജോണിന്റെ പോസ്റ്റ്; മുഖ്യമന്ത്രിയെ വിമർശിച്ചതല്ല, അത് തന്റെ നിലപാടെന്നും വിശ​ദീരണം

· · 1 min read
Share: Copied!

കൊച്ചി: മുഖ്യമന്ത്രി വി.ഡി. സതീശൻ സത്യപ്രതിജ്ഞയ്ക്കിടെ ‘വടശ്ശേരി ദാമോദരമേനോൻ സതീശൻ’ എന്ന് പേരുപറഞ്ഞതിനെ തുടർന്ന് സാമൂഹിക മാധ്യമങ്ങളിൽ ചർച്ചകൾ ശക്തമായി. ഇതിനിടെ കോൺഗ്രസ് നേതാവ് ജിന്റോ ജോൺ നടത്തിയ പരാമർശവും ശ്രദ്ധനേടുകയാണ്.

‘തേക്കുംകാട്ടിൽ ജോൺ റോമൻ കാത്തലിക് ജിന്റോ എന്നല്ല, ജിന്റോ ജോൺ. അത് മതി. അങ്ങനെ അറിയപ്പെട്ടാൽ മതി. ജാതിവാലുകൾ ചുമക്കാത്ത കോൺഗ്രസ് ആകുന്നതാണ് ഇൻക്ലൂസീവ്. എന്റെ രാഷ്ട്രീയം എന്റെ ബോധ്യങ്ങൾ കൂടിയാണ്. ഒരല്പം ലെഫ്റ്റ് ആയൊരു കോൺഗ്രസ് ബോധ്യം’ എന്നായിരുന്നു ജിന്റോ സാമൂഹിക മാധ്യമത്തിൽ കുറിച്ചത്.

മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞയ്ക്കുശേഷം, ഇതുവരെ ഉപയോഗിക്കാത്ത ജാതിവാൽ ഇപ്പോൾ ചേർത്തതെന്തിനെന്ന ചോദ്യവുമായി സാമൂഹിക മാധ്യമങ്ങളിൽ വിമർശനങ്ങൾ ഉയർന്നതിനു പിന്നാലെയായിരുന്നു ജിന്റോയുടെ പ്രതികരണം.

എന്നാൽ പിന്നീട്, തന്റെ കുറിപ്പ് മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടതല്ലെന്ന് ജിന്റോ വിശദീകരിച്ചു. അടുത്തിടെ സമൂഹമാധ്യമങ്ങളിൽ ഉയരുന്ന അഭിപ്രായങ്ങൾ കാണുമ്പോൾ കോൺഗ്രസിന്റെ പുരോഗമന നിലപാടിൽ നിന്ന് പിന്നോട്ടുപോകുന്നുവെന്ന തോന്നലാണ് കുറിപ്പിന് കാരണമായതെന്ന് അദ്ദേഹം പറഞ്ഞു.

ജാതിവാലുകൾ ഉപയോഗിക്കുന്നത് തെറ്റാണോ ശരിയാണോ എന്നതിൽ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. പറയാൻ എളുപ്പമുള്ള ജാതിവാലുകൾ ഉപയോഗിക്കാൻ പ്രിവിലേജ് കിട്ടുന്നവരുണ്ട്.അത്തരമൊരു പ്രിവിലേജ് ഇല്ലാത്തവരാണ് സമൂഹത്തിൽ കൂടുതലെന്നും അദ്ദേഹം പറഞ്ഞു.

താൻ ബഹുമാനത്തോടെയും ആരാധനയോടെയും കാണുന്ന നേതാവാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ എന്നും, അദ്ദേഹത്തെ അങ്ങനെ തന്നെ വിളിക്കാനാണ് തനിക്കിഷ്ടമെന്നും ജിന്റോ കൂട്ടിച്ചേർത്തു. ഈ കുറിപ്പ് മുഖ്യമന്ത്രിക്കെതിരായ വിമർശനമല്ലെന്നും, വിമർശിക്കേണ്ട സാഹചര്യം വന്നാൽ തീർച്ചയായും വിമർശിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

‘ഗൾഫ് രാജ്യങ്ങളുടെ അഭ്യർത്ഥന മാനിച്ച് ഇറാനെതിരെ ആക്രമണം പുനരാരംഭിക്കാനുള്ള നീക്കം താല്ക്കാലികമായി നിർത്തുന്നു‘: ട്രംപ്; ഇനി തൊട്ടാൽ വിവരമറിയുമെന്ന് ഇറാൻ സേനാവക്താവ്

BREAKING NEWS
എന്നാലും ആ ഐ ഫോണുകൾ ആര് അടിച്ചുമാറ്റി? കോവിഡ് കാലത്ത് 7.16 കോടി രൂപയ്ക്ക് 224 ഐഫോണുകൾ വാങ്ങി, പലതും കാണാനില്ല, മെഡിക്കൽ ഉപകരണങ്ങൾ പലതും ഉപയോഗിക്കാതെ കിടക്കുന്നു, വിവിധ മെഡിക്കൽ കോളേജുകളിൽ 128 വെന്റിലേറ്ററുകൾ ഉപയോഗിക്കാനാവുന്നില്ല!! അഴിമതി അന്വേഷിക്കാൻ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയ്ക്ക് നിർദേ...
26 Oct 2026
BREAKING NEWS
വൈദ്യുതി കമ്പി മോഷണം പോയെന്ന് കെഎസ്ഇബി, മഫ്തിയിലെത്തിയ പോലീസ് വീട്ടുകാരുടെ മുന്നിലിട്ടും സ്റ്റേഷനിൽ ചെന്നും ക്രൂരമായി മർദിച്ചു, തലയ്ക്ക് പിന്നിൽ അടക്കം പരുക്കേറ്റ ആദിവാസി യുവാവ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ, ഈരാറ്റുപേട്ട പോലീസിനെതിരെ എസ്പിക്ക് പരാതി നൽകി കെഎസ്ഇബി കരാർ ജീവനക്കാരൻ
26 Oct 2026
BREAKING NEWS
വിമർശിച്ചു വിമർശിച്ച് പി ജയരാജന്റെ തട്ടകത്തിൽ പാർട്ടി എവിടെ കിടക്കുന്നു, തോറ്റതിന് ന്യായങ്ങൾ കാണാതെ കയ്യിലിരുപ്പ് ആദ്യം നന്നാക്കണം, എസ്എൻഡിപിക്കാരുടെയും പിന്നോക്കക്കാരുടെയും വോട്ടുണ്ടായത് കൊണ്ടല്ലേ ആകെ കുറച്ചു സീറ്റ് എങ്കിലും കിട്ടിയത്, അയാളുടെ വിമര്‍ശനം അന്ധൻ ആനയെ കണ്ടത് പോലെ- വെള്ളാപ്പള്ളി നടേശന്‍
26 Oct 2026
BREAKING NEWS
ഒരു ബസിൽ യാത്ര ചെയ്യുമ്പോൾ ബസ് അപകടത്തിൽപ്പെട്ടാൽ അതിലെ യാത്രക്കാർ  ഉത്തരവാദികളാകുമോ? കൂടെയുള്ളവർക്കെതിരെ എങ്ങനെ പ്രേരണാക്കുറ്റം നിലനിൽക്കും?- കോടതി, തെളിവുണ്ടെന്ന് പ്രോസിക്യൂഷൻ!! അപകടം നടന്നയുടൻ സുഹൈൽ വിളിച്ചത് വാപ്പയെ... FIRൽ പേരില്ല, കേസിന്റെ ക്ലൈമാക്‌സ് നേരത്തെ തീരുമാനിച്ചിരുന്നു- പ്രതിഭാഗം.....
26 Oct 2026