Uncategorized

ജീത്തു ജോസഫിന്റെ വലതു വശത്തെ കള്ളൻ ജനുവരി മുപ്പതിന് പ്രൊമോ വീഡിയോയിലൂടെ പ്രഖ്യാപനം.

· · 1 min read
Share: Copied!

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന വലതു വശത്തെ കള്ളൻ എന്ന ചിത്രത്തിനു വേണ്ടി
ബിജു മേനോനും, ജോജു ജോർജും ആദ്യമായി നേർക്കുനേർ,വരുന്ന പ്രൊമോ വീഡിയോ പുറത്തുവിട്ടിരിക്കുന്നു.
ചിത്രത്തിൻ്റെ റിലീസ് ഡേറ്റ് ജനുവരി മുപ്പതിന് അനൗൺസ് ചെയ്യുകയാണ് ഈ പ്രൊമോ വീഡിയോയിലൂടെ ചെയ്തിരിക്കുക്കു
ന്നത്.
ഇരുട്ടിൽ അരണ്ട വെളിച്ചത്തിൽ ഒരു മേശയുടെ രണ്ട് അഗ്രങ്ങളിലിരിക്കുന്ന താണ് ഇരുവരുടേയും ലുക്ക്.
ഇവർ രണ്ടു പേരുടേയും പൂർണ്ണമായ ലുക്ക് ആദ്യമായി വരുന്നതും ഈ വീഡിയോയിലൂടെയാണ്.
ഇരുവരും ഒന്നിച്ചുള്ള ഒരു പോസ്റ്റർ ഇതിനു മുമ്പ് പുറത്തുവിട്ടിരുന്നുവെ
ങ്കിലും പാതി മറഞ്ഞ മുഖത്തോടെയായിരുന്നു ആ പോസ്റ്ററും.
ആഗസ്റ്റ് സിനിമയുടെ ബാനറിൽ ഷാജി നടേശൻ ബഡ് ടൈം സ്റ്റോറീസ് ,സിനി ഹോളിക്സ് എന്നിവരുമായി സഹകരിച്ചാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
കെറ്റിനാ ജീത്തു ,മിഥുൻ ഏബ്രഹാം എന്നിവരാണ്
എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ് .
കോ-പ്രൊഡ്യൂസേഴ്സ് -ടോൺസൺ, സുനിൽ രാമാടി, പ്രശാന്ത് നായർ.
ബിജു മേനോനും, ജോജു ജോർജും , അഭിനയത്തിൻ്റെ മാറ്റുരക്കുന്ന ഈ ചിത്രം പൂർണ്ണമായും
ഇമോഷണൽ ഡ്രാമാ ത്രില്ലർ ജോണറിലാണ് അവതരിപ്പിക്കുന്നത്.
തുടക്കം മുതൽ അവസാനം വരെയും പ്രേക്ഷകനെ ഉദ്വേഗത്തിൻ്റെ മുൾമുന്നയിൽ നിർത്തുന്ന മുഹൂർത്തങ്ങളിലൂടെ യാണ് ഈ ചിത്രത്തിൻ്റെ കഥാ സഞ്ചാരം.
പരിമിതമായ കഥാപാത്രങ്ങളിലൂടെ അതിശക്തമായ ഒരു പ്രമേയത്തിനാണ് ജീത്തു ജോസഫ് ദൃശ്യാവിഷ്ക്കാരണം നടത്തുന്നത്.
പ്രേക്ഷക മനസ്സിലേക്ക് ചാട്ടുളി പോലെ കയറുന്ന മുഹൂർത്തങ്ങളാണ് ചിത്രത്തെ ഏറെ സമ്പന്ന മാക്കുന്നത്.

ലെന, നിരഞ്ജനഅനൂപ്, ഇർഷാദ്,, ഷാജു ശ്രീധർ, സംവിധായകൻ ശ്യാമപ്രസാദ്,മനോജ്.കെ.യു. ലിയോണാ ലിഷോയ്, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.ഡിനു തോമസ് ഈലാനാണ് തിരക്കഥ രചിച്ചിരിക്കുന്നത്.കൂദാശ എന്ന ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്ത് ഏറെ ശ്രദ്ധേയനാണ് ഡിനു തോമസ്.സംഗീതം -വിഷ്ണു ശ്യാം.ഛായാഗ്രഹണം – സതീഷ് ക്കുറുപ്പ്.എഡിറ്റിംഗ്- വിനായക് ‘കലാസംവിധാനം. പ്രശാന്ത് മാധവ്മേക്കപ്പ് -ജയൻ പൂങ്കുളം.കോസ്റ്റ്യും ഡിസൈൻ – ലിൻഡ ജീത്തു.സ്റ്റിൽസ് – സബിത്ത്
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – അറഫാസ് അയൂബ് .
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് – ഫഹദ് (അപ്പു),അനിൽ.ജി. നമ്പ്യാർ
പ്രൊഡക്ഷൻ കൺട്രോളർ – ഷബീർ മലവെട്ടത്ത്.
ഗുഡ് വിൽ എൻ്റെർടൈൻമെൻ്റ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.
വാഴൂർ ജോസ്.

BREAKING NEWS
'വെടിവച്ചവന് കുഴപ്പമില്ല; വെടിയൊച്ച കേട്ട ഞാനാണോ തെളിയിക്കേണ്ടത്?', കെ.പി. ഉദയഭാനുവിനെതിരെ വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി ശ്രീനാദേവി കുഞ്ഞമ്മ
23 Oct 2026
BREAKING NEWS
കൊച്ചിയിൽ ലഹരികടത്തിയ വാഹനം പിന്തുടർന്ന പൊലീസുകാരെ കാറിടിപ്പിച്ച് വീഴ്ത്തി , രണ്ട് പൊലീസുകാർക്ക് പരിക്ക്, ഡാൻസാഫ് സംഘം പിന്തുടർന്ന അതേ വാഹനം റിവേഴ്സെടുത്ത് തട്ടിയിട്ടു, ഒരാൾ കസ്റ്റഡിയിൽ; . 32 ഗ്രാം എംഡിഎംഎ കണ്ടെത്തി
23 Oct 2026
BREAKING NEWS
’പ്രിയങ്കയ്ക്ക് രാഹുലിലുള്ള വിശ്വാസം നഷ്ടമായി; മകനെ നൈസായിട്ട് രാഷ്ട്രീയത്തിലേയ്ക്ക് കൊണ്ടുവരാനാണ് അവർ ശ്രമിക്കുന്നത്; റെയ്ഹാൻ വാദ്രയുടെ ഫോട്ടോപ്രദർശന വിവാദത്തിൽ രാഹുൽ മൗനം പാലിക്കുന്നത് കണ്ടോ?’: ആരോപണമുയർത്തി ബിജെപി
23 Oct 2026
BREAKING NEWS
രാത്രിയിൽ വിളിച്ചിട്ടും കുഞ്ഞ് പ്രതികരിക്കുന്നില്ലെന്നും മൂക്കിലൂടെ കഫം വരുന്നുണ്ടെന്നും പറഞ്ഞ് ആശുപത്രിലെത്തിച്ചു; എന്നാൽ മർദിച്ചവശനിലയിലായതെന്ന് കണ്ടെത്തി; നാലുമാസം പ്രായമുള്ള കുഞ്ഞിന്റെ മരണം: മാതാപിതാക്കൾ അറസ്റ്റിൽ; പിതാവിനെതിരെ കൊലക്കുറ്റം
23 Oct 2026