BREAKING NEWS

‘ഇന്ത്യയിൽ എല്ലാ മമ്മൂട്ടിമാർക്കും മോഹൻലാലിനെപ്പോലെ ഒരു സുഹൃത്തും എല്ലാ മോഹൻലാലിനും മമ്മൂട്ടിയെപ്പോലെ ഒരു സുഹൃത്തുമുണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു’, ഇടുങ്ങിയ മനസുള്ളവർക്ക് അതുമനസിലാവില്ല- ജാവേദ് അക്തർ

· · 1 min read
Share: Copied!

ശബരിമലയിൽ മമ്മൂട്ടിക്കുവേണ്ടി മോഹൻലാൽ വഴിപാട് കഴിപ്പിച്ചതുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവാദത്തിൽ ഇരുവരേയും പിന്തുണച്ച് ബോളിവുഡ് ഗാനരചയിതാവും തിരക്കഥാകൃത്തുമായ ജാവേദ് അക്തർ. ഇടുങ്ങിയ മനോനിലയുള്ളവർക്ക് ഇരുവരേയും സൗഹൃദം മനസിലാകില്ലെന്ന് ജാവേദ് അക്തർ എക്‌സിൽ കുറിച്ചു. മമ്മൂട്ടിക്കായി മോഹൻലാൽ ശബരിമലയിൽ വഴിപാട് നടത്തിയ വിവരം പുറത്തുവന്നതോടെ ഇരുവരുടേയും ബന്ധത്തെ പ്രകീർത്തിച്ച് ധാരാളം ആരാധകർ രംഗത്തെത്തിയിരുന്നു. അതേസമയം, മതവിധിക്ക് എതിരാണിതെന്ന് മറ്റുചിലരും പ്രതികരിച്ച് രം​ഗത്തെത്തിയിരുന്നു.

കറുപ്പുമയമായി ‘എമ്പുരാൻ’, മോഹൻലാൻ, പൃഥ്വിരാജ്, അണിയറപ്രവർത്തകരും ആരാധകരും എത്തിയത് ബ്ലാക്ക് ഡ്രസ്സ് കോഡിൽ, ആശയം മുന്നോട്ടുവച്ചത് ആശിവാദ് സിനിമാസ്

ജാവേദ് അക്തറിന്റെ ട്വീറ്റ് ഇങ്ങനെയായിരുന്നു- ‘ഇന്ത്യയിൽ എല്ലാ മമ്മൂട്ടിമാർക്കും മോഹൻലാലിനെപ്പോലെ ഒരു സുഹൃത്തും എല്ലാ മോഹൻലാലിനും മമ്മൂട്ടിയെപ്പോലെ ഒരു സുഹൃത്തുമുണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു. അവരുടെ മഹത്തായ സൗഹൃദം, ഇടുങ്ങിയ മനസുള്ള നെഗറ്റീവ് ആളുകൾക്ക് മനസിലാക്കാൻ കഴിയില്ല എന്നത് സ്വാഭാവികമാണ്. അതാര് ശ്രദ്ധിക്കുന്നു’.

കുടുംബം പുലർത്താൻ ഭർത്താവ് ജോലിക്കുപോയതോടെ ഭാര്യ കാമുകനുമായി അടുത്തു, പിന്മാറാൻ പറഞ്ഞു, കേട്ടില്ല, ഒടുവിൽ 9,7 വയസുള്ള മക്കളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഭാര്യയെ സ്വതന്ത്രയാക്കി… വിവാഹം കോടതിയിൽവച്ച് നടത്തിക്കൊടുത്ത് യുവാവ്

ഏതാനും ദിവസങ്ങൾക്കു മുമ്പ് ശബരിമലയിൽ സന്ദർശനം നടത്തിയ മോഹൻലാൽ മമ്മൂട്ടിക്കുവേണ്ടി ഉഷഃപൂജ വഴിപാട് നടത്തിയിരുന്നു. മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രം എന്ന പേരിലാണ് വഴിപാട് നടത്തിയത്. ഇതിന്റെ രസീത് പുറത്തുവന്നതോടെയാണ് സംഭവം വലിയ വാർത്തയായത്. ദേവസ്വം ബോർഡിലെ ആരോ ആണ് വഴിപാട് രസീത് ചോർത്തിയത് എന്നായിരുന്നു മോഹൻലാലിന്റെ പ്രതികരണം. എന്നാൽ, തങ്ങൾ രസീത് പുറത്തുവിട്ടിട്ടില്ലെന്ന് ദേവസ്വം ബോർഡ് വിശദീകരിച്ചു.

അതേസമയം, മോഹൻലാൽ വഴിപാട് നടത്തിയത് മമ്മൂട്ടിയുടെ അറിവോടെയാണെങ്കിൽ, മമ്മൂട്ടി ഇസ്ലാമിക വിധിപ്രകാരമുള്ള പരിഹാരം ചെയ്യണമെന്ന് ഒ. അബ്ദുള്ള ആവശ്യപ്പെട്ടിരുന്നു. ഇത് വലിയ വിവാദമായിരുന്നു. അതുപോലെ ശബരിമലയിൽ മമ്മൂട്ടിക്കായി നടൻ മോഹൻലാൽ വഴിപാട് നടത്തിയ സംഭവത്തിൽ പ്രതികരിച്ച് സമസ്ത നേതാവ് നാസർ ഫെെസി കൂടത്തായിയും രം​ഗത്തെത്തിയിരുന്നു. ശബരിമലയിൽ മോഹൻലാൽ വഴിപാട് നടത്തിയത് മമ്മൂട്ടിയുടെ നിർദേശപ്രകാരമാണെങ്കിൽ അത് തെറ്റാമെന്നാണ് അദ്ദേഹം ഒരു ന്യൂസ് ചാനൽ ചർച്ചയിൽ പ്രതികരിച്ചത്.

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026