BREAKING NEWS

ഉള്ളതല്ലേ.. ഇല്ലാത്തത്‌ ഒന്നുമല്ലല്ലോ.. ഏഴയലത്ത്‌ അടുപ്പിക്കാൻ പറ്റാത്തവരാണ് ഇപ്പോൾ പാര്‍ട്ടി നിയന്ത്രിക്കുന്നത്‌, മുഖ്യമന്ത്രിയുടെ പേര് പോലും അറിയാത്ത കുറേപേര്‍ ബ്രാഞ്ചിലുണ്ട്, അവർ തലയാട്ടാൻ മാത്രമുള്ള ഉപകരണങ്ങളാണ്, സിപിഎമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി പി ജയരാജന്റെ മകന്‍

· · 1 min read
Share: Copied!

കണ്ണൂർ: സിപിഎമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജന്റെ മകൻ ജയിൻ രാജ്.    ഏഴയലത്ത്‌ അടുപ്പിക്കാൻ പറ്റാത്തവർ ഒക്കെയാണ്‌ ഇപ്പോൾ പാർട്ടി​യെ നിയന്ത്രിക്കുന്നതെന്ന്  ജയിൻ രാജ് പറഞ്ഞു. പി.കെ. ശശിയുടെ വിമതകൂട്ടായ്മയും പുറത്താക്കലും സംബന്ധിച്ച് ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിലാണ് ജയിൻ രാജിന്റെ വിമർശനം. പാലക്കാട്‌ പി.കെ. ശശിയെ അന്ന് നടപടി എടുത്ത്‌ പുറത്താക്കിയിരുന്നേൽ ഇന്ന് ഇതൊന്നും കാണേണ്ടി വരില്ലായിരുന്നു എന്നായിരുന്നു ഫേസ്ബുക് പോസ്റ്റ്.

ഇതിനുതാഴെ ‘സ്തുതി പാടുന്ന അർഹത ഇല്ലാത്തവരെ അടിത്തറ തൊട്ട് തലപ്പത്ത് വരെ കയറ്റി വെക്കുന്ന പ്രവണത നിർത്തിയില്ലെങ്കിൽ ഇതിലും വലുത് അനുഭവിക്കേണ്ടിവരും…. പല ബ്രാഞ്ചുകളിൽ പോലും ഒരിക്കലും മെമ്പർഷിപ്പിൽ വരാൻ അർഹതയില്ലാത്തവരെ കാണാം. ഉദ്ദിഷ്ഠ കാര്യത്തിന് ഉപകാരസ്മരണ എന്ന് പറഞ്ഞത് പോലെ പാർട്ടിയുടെ ഏഴയലത്ത് അടുപ്പിക്കാൻ പറ്റാത്തവർ പല ലോക്കലുകളും നിയന്ത്രിക്കുന്നു’ എന്ന് പാർട്ടി പ്രവർത്തകൻ കമന്റ് ചെയ്തപ്പോഴായിരുന്നു ജയിൻരാജിന്റെ പ്രതികരണം. ‘യുവജന സംഘടനയെ വിമർശിച്ചതിന്റെ പേരിൽ പിണറായിലെ ഒരു സഖാവിനെതിരെ (ആ സഖാവ്‌ ഇപ്പോൾ ജീവനോടെ ഇല്ല) പാനൂരിലെ ഒരു നേതാവ്‌ ഫൈക്ക്‌ അക്കൗണ്ടിൽ നിന്നാണെന്ന് കരുതി കമന്റിട്ടത്‌ സ്വന്തം അക്കൗണ്ടിൽ നിന്നായിരുന്നു.. നീയാരാടാ *@$&& എന്നാണ്‌ ചോദിച്ചത്‌.. പൊല്ലാപ്പായി, വിവാദമായി.. യുവജന നേതാവിനെതിരെ ഒരു നടപടിയുമില്ല.. ഏഴയലത്ത്‌ അടുപ്പിക്കാൻ പറ്റാത്തവർ ഒക്കെയാണ്‌ ഇപ്പോൾ നിയന്ത്രിക്കുന്നത്‌’ -ജയിൻ രാജ് പറഞ്ഞു.

ഇതിനെതിരെ ‘സി.പി.എം സൗത്ത് എലങ്കോട്‘ എന്ന ഫേസ്ബുക്ക് പേജിൽനിന്ന് പ്രതികരണം വന്നപ്പോൾ ‘ഉള്ളതല്ലേ.. ഇല്ലാത്തത്‌ ഒന്നുമല്ലല്ലോ..അത്‌ പറയാൻ ഒരാളെയും ഭയക്കേണ്ടതില്ല..’ എന്നായിരുന്നു ജയിനിന്റെ മറുപടി. ‘വായ തുറക്കാത്തവരെ മാത്രമാണ് ബ്രാഞ്ചിൽ ഉൾപ്പെടുത്തുക. കേരള മുഖ്യമന്ത്രിയുടെ പേര് പോലും ശരിയാവണ്ണം പറയാൻ അറിയാത്ത ഒട്ടേറെ പേര് ബ്രാഞ്ചിൽ കാണാൻ സാധിക്കും. അവർ തലയാട്ടാൻ മാത്രമുള്ള ഉപകരണം..’ തുടങ്ങി പാർട്ടി നേതൃത്വത്തിനും പ്രവർത്തകർക്കും എതിരെ നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെയുള്ളത്. മുമ്പും പാർട്ടി നേതൃത്വവുമായുള്ള വിയോജിപ്പ് ജയിൻരാജ് സമൂഹമാധ്യമങ്ങളിലൂടെ തുറന്നെഴുതിയിരുന്നു.

BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ ജഡ്ജിക്കെതിരെ അത്ര തിടുക്കപ്പെട്ട് നടപടിയെടുക്കേണ്ട, പോലീസ് റിപ്പോർട്ട് വരട്ടേ... ഹൈക്കോടതി!! പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണം കസ്റ്റഡിയിൽ വേണം, ഡ്രൈവിങ് എങ്ങനെ പഠിച്ചെന്നത് ഉൾപ്പെടെ അറിയണം- പോലീസ് കോടതിയിൽ, ഹർജി വെള്ളിയാഴ്ച പരി​ഗണിക്കും
28 Oct 2026
BREAKING NEWS
വെറും 16 വയസുള്ള പെൺകുട്ടിയെ ഒ​രു ദി​വ​സം മാത്രം സ്പാ​യി​ൽ വ​ച്ച് പീ​ഡി​പ്പി​ച്ചത് പ​തി​ന​ഞ്ചോ​ളം പേ​ർ... ആ സ്പാ നടത്തിക്കൊണ്ടു പോയതിൽ പങ്കാളിയായവരിൽ വ​നി​താ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റും... കോ​വ​ളം സ്പാ ​പീ​ഡ​ന കേ​സി​ൽ ന​ഗ​രൂ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ടർ മായ അറസ്റ്റിൽ, പ​ണ​മി​ട​പാ​ടു​ക​ളി​ലും പെൺകുട്ട...
28 Oct 2026
BREAKING NEWS
സി​ഗ​റ​റ്റ് ക​ത്തി​ച്ച​പ്പോ​ൾ കൊ​ള്ളി വീ​ണ് വീടിന്റെ രണ്ടാം നിലയ്ക്ക് തീപിടിച്ചു, ര​ക്ഷ​പ്പെ​ടാ​ൻ ഓടി ബാ​ത്റൂ​മി​ൽ ക​യ​റി ക​ത​ക​ട​ച്ചെ​ങ്കിലും കു​ടു​ങ്ങി​പ്പോ​യി, യുവാവിന് ദാരുണാന്ത്യം
28 Oct 2026
BREAKING NEWS
ജിമ്മിൽ പോയി തിരിച്ചുവരുന്നതിനിടെ തെരുവുനായ കുറുകെ ചാടി പ്ലസ് വൺ വിദ്യാർഥി മരിച്ച സംഭവം,16 കാരൻ ഓടിച്ചത് പിതാവിന്റെ സ്‌​കൂ​ട്ട​ർ,  പിതാവിനെതിരെ കേസ്
28 Oct 2026