BREAKING NEWS

സാധാരണക്കാർക്കും ബഹിരാകാശയാത്ര! ചരിത്രനീക്കവുമായ് ഐഎസ്ആർഒ; ആദ്യ ഗഗൻയാൻ ദൗത്യം അടുത്തവർഷം;​ രണ്ട് വിക്ഷേപണ ദൗത്യങ്ങൾ വീതം ഓരോ വർഷവും നടത്താനും ലക്ഷ്യമിടുന്നു

· · 1 min read
Share: Copied!

ബെംഗളൂരു: ബഹിരാകാശ സഞ്ചാരികളായി സാധാരണ പൗരരെയും ഉൾപ്പെടുത്താൻ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയായ ഐ.എസ്.ആർ.ഒ. തയ്യാറെടുക്കുന്നു. ഐ.എസ്.ആർ.ഒ.യുടെ രണ്ടാം ബാച്ച് ബഹിരാകാശ സഞ്ചാരികളിൽ നാലുപേർ സാധാരണക്കാരായിരിക്കുമെന്നാണ് കരുതുന്നത്.

ബഹിരാകാശ സഞ്ചാരികളെ തിരഞ്ഞെടുക്കുന്ന ഐ.എസ്.ആർ.ഒ.യുടെ സമിതി ഇക്കാര്യം ശുപാർശ ചെയ്തതായാണ് വിവരം. സയൻസ്, ടെക്നോളജി, എൻജിനിയറിങ്, കണക്ക് എന്നീ മേഖലകളിൽ പരിചയമുള്ള നാലുപേരെ തിരഞ്ഞെടുക്കാനാണ് ശുപാർശ. ഇവർക്കൊപ്പം മിലിറ്ററി ഏവിയേഷൻ മേഖലയിൽനിന്നുള്ള ആറ് മിഷൻ പൈലറ്റുമാരെയും രണ്ടാം ബാച്ചിലേക്ക് തിരഞ്ഞെടുക്കും.

മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ആദ്യ ദൗത്യമായ ‘ഗഗൻയാനി’ന്റെ ക്രൂ മൊഡ്യൂളിൽ സഞ്ചാരികളാകാൻ തിരഞ്ഞെടുത്ത് പരിശീലനം നൽകിയിരിക്കുന്നത് വ്യോമസേനയിലെ നാല് ടെസ്റ്റ് പൈലറ്റുമാരെയാണ്. ഇവർക്ക് പിന്നാലെയാണ് രണ്ടാമത്തെ ബാച്ച് ബഹിരാകാശ സഞ്ചാരികളെ തിരഞ്ഞെടുക്കുന്നത്. ആദ്യ ഗഗൻയാൻ ദൗത്യം അടുത്തവർഷം നടത്താനാണ് ഐ.എസ്.ആർ.ഒ. ലക്ഷ്യമിടുന്നത്.

ഇതിന്റെ തുടർ ദൗത്യങ്ങൾ പിന്നീടുണ്ടാകും. നാലാമത്തെ ദൗത്യം മുതലായിരിക്കും സാധാരണപൗരരെ സഞ്ചാരികളാക്കുക. 72 മാസത്തെ പരിശീലനത്തിലൂടെയാകും ഇവരെ സജ്ജമാക്കുക.

ബഹിരാകാശ സഞ്ചാരികളുമായുള്ള രണ്ട് വിക്ഷേപണ ദൗത്യങ്ങൾ വീതം ഓരോ വർഷവും നടത്താനുള്ള ആസൂത്രണമാണ് നടക്കുന്നത്. ഒരുതവണ ബഹിരാകാശത്ത് പോകുന്നവർക്ക് രണ്ട് വർഷത്തിനുശേഷം വീണ്ടും പോകാനാകുമെന്നും കരുതുന്നു. ഏഴാമത്തെ ദൗത്യം മുതൽ ക്രൂ മൊഡ്യൂളിലെ യാത്രികരുടെ എണ്ണം രണ്ടിൽനിന്ന് മൂന്നിലേക്ക് ഉയർത്താനും ലക്ഷ്യമിടുന്നു. 2035-ഓടെ ഇന്ത്യ ബഹിരാകാശത്ത് സ്ഥാപിക്കാനുദ്ദേശിക്കുന്ന ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ യാഥാർഥ്യമാകുമ്പോൾ കൂടുതൽ ബഹിരാകാശ സഞ്ചാരികൾ വേണ്ടിവരുമെന്നും കരുതുന്നു

BREAKING NEWS
കൈയിൽ പിടികിട്ടിയെങ്കിലും വഴുതിപ്പോയി... കനത്ത മഴയിൽ റോഡും തോടും തിരിച്ചറിയാൻ കഴിയാത്തവിധം വെള്ളം കയറി, റോഡിലെ വെള്ളം കണ്ട് തിരിക്കാനുള്ള ശ്രമത്തിനിടെ ഓട്ടോ തോട്ടിലേക്കു മറിഞ്ഞു, ഡ്രൈവറെ കാണാതായി, ഭാര്യയെ രക്ഷപ്പെടുത്തി, അപകടം വിവാഹസത്കാരം കഴിഞ്ഞ് തിരിച്ചു വരുന്നവഴി
01 Nov 2026
BREAKING NEWS
ശോ, വെറുതെ ക്യാമറയും തൂക്കി ഡൽഹിക്കുപോയി... മൊത്തം ക്യാമറാ ട്രിക്ക്, മൈതാനത്തിന്റെ 40% ഭാഗവും കാലി, മഹാറാലി പരാജയം ഈ രാജ്യം രാഹുൽ ഗാന്ധിയുടെ കുടുംബസ്വത്തല്ല!! മമതയുടേയും രാഹുലിന്റേയും സഖ്യകക്ഷികളുടെയും വോട്ട് ബാങ്ക് അനധികൃത കുടിയേറ്റക്കാർ- ബിജെപി നേതാവ്
01 Nov 2026
BREAKING NEWS
"എന്റെ വാക്കുകൾ ഓർത്തുവെച്ചോളൂ, അടുത്ത മൂന്ന് തിരഞ്ഞെടുപ്പുകളിലും ഡൽഹിയിൽ നിങ്ങളുടെ അക്കൗണ്ട് തുറക്കാൻ പോകുന്നില്ല’’ പ്രധാനമന്ത്രിയാകാനാണ് ആഗ്രഹമെങ്കിൽ ജീവിതകാലം മുഴുവൻ ‘മോക്ക് പാർലമെന്റിൽ’ തുടർന്ന് ആശ തീർത്തോളു...ഇന്ന് ഈ ദിനം രാഹുൽ തിരഞ്ഞെടുത്തത് സിഖ് കലാപ ഇരകളുടെ മുറിവുകളിൽ ഉപ്പുതേക്കുന്നതിന് ത...
01 Nov 2026
BREAKING NEWS
ഐവിഎഫ് കേന്ദ്രങ്ങളുടെ മറവിൽ അണ്ഡക്കടത്ത് മാഫിയ; ഒരു അണ്ഡദാനത്തിന് 30,000 രൂപ വരെ വാഗ്ദാനം ചെയ്ത് സ്ത്രീകളെ വലയിലാക്കി; അന്തർസംസ്ഥാന സംഘത്തിലെ എട്ടുപേർ ഹൈദരാബാദിൽ അറസ്റ്റിൽ, 43 സ്ത്രീകളെ രക്ഷപ്പെടുത്തി; പിടിച്ചെടുത്തവയിൽ ഹ്യൂമോഗ് എച്ച്.പി. ഇൻജക്ഷനുകൾ, സിറിഞ്ചുകൾ, സൂചികൾ, ഗുളികകൾ
01 Nov 2026