BREAKING NEWS

‘ഇന്ത്യയ്ക്കും ഇസ്രായേലിനും ഒരു പൊതു ശത്രുവുണ്ട്’… ഹമാസ്!! ലഷ്കർ-ഇ-തൊയ്ബ, ഇറാൻ അടക്കമുള്ള രാജ്യങ്ങളിൽ നിന്നും ഭീകര സംഘടനകളുമായും ഹമാസ് ശക്തമായ ബന്ധം വളർത്തുന്നു, ഇത് ഇന്ത്യയ്ക്ക് ഭീഷണി, ഗാസയിൽ യുദ്ധ ഇരകൾക്ക് സഹായമെത്തിക്കുന്ന യുഎൻആർഡബ്ല്യുഎക്ക് സഹായം നൽകുന്നത് ഇന്ത്യ നിർത്തണം, ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കണം- ഇസ്രയേൽ

· · 1 min read
Share: Copied!

ന്യൂഡൽഹി: പലസ്‌തീനിലെ ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യക്ക് മേലെ കടുത്ത സമ്മർദ്ദവുമായി ഇസ്രയേൽ രം​ഗത്ത്. പാക്കിസ്ഥാൻ ആസ്ഥാനമായുള്ള ലഷ്കർ-ഇ-തൊയ്ബ (എൽഇടി)യുമായും ഇറാൻ അടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള മറ്റ് ഭീകര സംഘടനകളുമായും ഹമാസ് ശക്തമായ ബന്ധം വളർത്തുകയാണെന്നും ഇതു ഇന്ത്യയ്ക്ക് ഭീഷണിയാണെന്നും ഇസ്രയേൽ ഇന്ത്യക്ക് മുന്നറിയിപ്പ് നൽകുന്നു.

ഇസ്രയേലിനെ പോലെ തന്നെ ഹമാസ് ഇന്ത്യക്കും സുരക്ഷാ ഭീഷണിയാകുന്നതായാണെന്നും ഇസ്രായേൽ പ്രതിരോധ സേനയുടെ അന്താരാഷ്ട്ര വക്താവ് ലെഫ്റ്റനന്റ് കേണൽ നദവ് ശോഷാനി ജറുസലേമിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇന്ത്യയ്ക്കും ഇസ്രായേലിനും ഒരു പൊതു ശത്രുവുണ്ട്. നമ്മൾ ആരെയാണ് നേരിടുന്നത് എന്നതിനെക്കുറിച്ച് വ്യക്തമായ ഒരു പ്രസ്താവന ഉണ്ടാകുന്നത് നല്ലതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതുപോലെ ആഗോള ക്രിമിനൽ ശൃംഖലകളെ ഉപയോഗിച്ച് ഇറാൻ ആക്രമണങ്ങൾ നടത്തുന്നെന്നും ലഷ്കർ-ഇ-തൊയ്ബയുമായടക്കം ഹമാസും ബന്ധം ശക്തിപ്പെടുത്തുന്നതും ഗൗരവതരമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഗാസയിൽ യുദ്ധത്തിൻ്റെ ഇരകൾക്ക് സഹായമെത്തിക്കുന്ന യുഎൻആർഡബ്ല്യുഎക്ക് സഹായം നൽകുന്നത് ഇന്ത്യ നിർത്തണമെന്നും ആവശ്യമുണ്ട്. 2024-2025ൽ ഇന്ത്യ ഈ യുഎൻ ഏജൻസിക്ക് 50 ലക്ഷം ഡോളർ സഹായം നൽകിയിരുന്നു. ഒക്ടോബർ ഏഴ് ആക്രമണത്തിന് പിന്നാലെ 2023 ൽ ലഷ്‌കർ-ഇ-തൊയ്‌ബയെ ഇസ്രയേൽ ഭീകര സംഘടനയായി പ്രഖ്യാപിച്ചിരുന്നു.

BREAKING NEWS
വീണ്ടും ആക്രമിക്കാൻ ഇറങ്ങിപ്പുറപ്പെട്ടാൽ തിരിച്ചടി എങ്ങനെ വേണമെന്ന് തീരുമാനിക്കുക ഇറാനായിരിക്കും, തിരിച്ചടിയുടെ സമയവും സാഹചര്യങ്ങളും ഇറാന്റെ സായുധസേനയും ജനങ്ങളും തീരുമാനിക്കും, അത് എപ്പോൾ അവസാനിക്കണമെന്ന് തീരുമാനിക്കുന്നതും ഞങ്ങൾ തന്നെയായിരിക്കും- അമേരിക്കയ്ക്കും ഇസ്രയേലിനും മുന്നറിയിപ്പുമായി മൊജ...
31 Oct 2026
BREAKING NEWS
ഏഷ്യാകപ്പിലും ഏഷ്യൻ‍ ഗെയിംസിലും ട്വന്റി20 ലോകകപ്പിലും ഇന്ത്യയോട് മുട്ടിനോക്കി, എട്ടുനിലയിൽ പൊട്ടി...ഹോങ്കോങ് സിക്സസ് ടൂർണമെന്റിൽ ഇന്ത്യയെ തോൽപിച്ചത് ആഘോഷമാക്കി പാക് പ്രധാനമന്ത്രി- ഇനി പാക്കിസ്ഥാനിൽ അവധി കൊടുക്കുമോയെന്ന് പരിഹാസം
31 Oct 2026
BREAKING NEWS
’എന്റെ മരണശേഷം നിങ്ങൾ വീണ്ടും കല്ല്യാണം കഴിക്കണം, ജീവിതം മുന്നോട്ടുകൊണ്ടുപോകണം; അതിന് കുഞ്ഞ് ഒരു തടസ്സമായാലോ?’; ഭർത്താവിന് കുറിപ്പ് എഴുതിവച്ചു, 33-കാരിയും ആറുവയസ്സുകാരനായ മകനും 18-ാം നില ഫ്ലാറ്റിൽ നിന്നും വീണ് മരിച്ച നിലയിൽ
31 Oct 2026
BREAKING NEWS
ലുക്കീമിയ ബാധിച്ച 9 മാസം പ്രായമുള്ള കുഞ്ഞിന്റെ ക്യാനുല വച്ച അതേ കയ്യിൽ ബിപി മെഷീൻ വച്ച് പരിശോധിച്ചു, കുഞ്ഞ് വെന്റിലേറ്ററിൽ... കൈയിലെ അണുബാധയും കാൻസറും തമ്മിൽ ബന്ധമില്ല, കയ്യിലെ രക്ത കുഴലുകളിൽ രക്തം കട്ടപിടിച്ചതിനു പിന്നിൽ ചികിത്സാപിഴവ്- പാത്തോളജി റിപ്പോർട്ട്, റീജിയണൽ കാൻസർ സെന്ററിൽ ​ഗുരുതര ചികിത്...
31 Oct 2026