BREAKING NEWS

34 വർഷത്തിനൊടുവില്‍ സൊമാലിലാ‍ൻഡിനെ അംഗീകരിച്ച് ഇസ്രയേല്‍, പൂർണ നയതന്ത്രബന്ധം സ്ഥാപിച്ചു, കടുത്ത പ്രതിഷേധവുമായി ആഫ്രിക്ക, ഇസ്രയേൽ നീക്കം നിയമവിരുദ്ധം

· · 1 min read
Share: Copied!

ജറുസലം:  സൊമാലിയയിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ച സൊമാലിലാ‍ൻഡിനെ ഇസ്രയേൽ അംഗീകരിച്ചു. 1991ൽ റിപ്പബ്ലിക്കായി സ്വയം പ്രഖ്യാപിച്ച മേഖലയ്ക്ക് 34 വർഷത്തിനു ശേഷമാണ് ഏതെങ്കിലും ഒരു രാജ്യം അംഗീകാരം നൽകുന്നത്.
സൊമാലിലാൻഡുമായി പൂർണ നയതന്ത്രബന്ധം സ്ഥാപിച്ചതായി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു വെള്ളിയാഴ്ച പ്രഖ്യാപിച്ചതോടെ സൊമാലിയയും ആഫ്രിക്കൻ യൂണിയനും കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.

സൊമാലിലാൻഡ് സൊമാലിയയുടെ അവിഭാജ്യഭാഗമാണെന്നും ഇസ്രയേൽ നീക്കം നിയമവിരുദ്ധമാണെന്നും സൊമാലിയ ആരോപിച്ചു. സൊമാലിയ വിദേശകാര്യ മന്ത്രി അബ്ദിസലാം അബ്ദി അലി ഈജിപ്ത്, തുർക്കി, ജിബൂട്ടി എന്നീ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുമായി അടിയന്തര ചർച്ച നടത്തി.

മേഖലയിലെ രാജ്യങ്ങളുമായി ഇസ്രയേൽ ഔദ്യോഗിക നയതന്ത്രബന്ധം സ്ഥാപിക്കുന്നതു ലക്ഷ്യമിട്ട് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മധ്യസ്ഥനായി 2020–ൽ നിലവിൽ വന്ന ഏബ്രഹാം ഉടമ്പടിയുടെ ഉള്ളടക്കത്തോടു ചേർന്നു പോകുന്ന നീക്കമാണിതെന്ന് നെതന്യാഹു പറഞ്ഞു.

BREAKING NEWS
’അല്ലയോ പ്രതിപക്ഷ നേതാവേ…മുദ്രാവാക്യംവിളി കേട്ടാൽ കഴുത്തുളുക്കുന്ന പ്രശ്നം എനിക്കില്ല’: പിണറായിക്ക് മന്ത്രി റോജി എം. ജോണിന്റെ മറുപടി
01 Nov 2026
BREAKING NEWS
വിനോദയാത്രാ ചട്ടലംഘനം; മീനങ്ങാടി സ്കൂൾ പ്രിൻസിപ്പലിന് സ്ഥലംമാറ്റം, പി.ടി.എ. പ്രസിഡന്റിനും നടപടി
01 Nov 2026
BREAKING NEWS
താലിബാൻ അധികാരത്തിലേറിയ ശേഷം സെക്കൻഡറി വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടത് 26 ലക്ഷത്തിലധികം പെൺകുട്ടികൾക്ക്!! അഫ്ഗാനിസ്ഥാനിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെ മാധ്യമങ്ങൾ അവതരിപ്പിക്കുന്നത് തെറ്റായ രീതിയിൽ, ആറാം ക്ലാസുവരെ വിദ്യാഭ്യാസം നൽകുന്നുണ്ട്, അനുയോജ്യരായ അധ്യാപകരെ ലഭിക്കുന്നതുവരെ പെൺകുട്ടികളുടെ വി...
01 Nov 2026
BREAKING NEWS
ഇൻസ്പെക്ടർക്കെതിരായ പീഡന പരാതിയുമായി 16 കാരി ചെെൽഡ് ലൈനെ സമീപിച്ചു, ഉദ്യോ​ഗസ്ഥർ പരാതി കൈമാറിയത് ആരോപണ വിധേയനായ അതേ ഓഫിസർക്ക്, ക്രൈംബ്രാഞ്ച് ഓഫീസിനുള്ളിൽവച്ച് പല തവണ വീണ്ടും പീഡനത്തിനിരയാക്കി, പോലീസ് ഇൻസ്പെക്ടർക്കും ഒത്താശ ചെയ്തുകൊടുത്ത സ്ത്രീക്കുമെതിരെ കേസ്
01 Nov 2026