BREAKING NEWS

‘മോദിയുടെ പേരിൽ നിങ്ങൾ സിന്ദൂരം ധരിക്കുമോ? ഇത് ഒരു രാഷ്ട്രം, ഒരു ഭർത്താവ് പദ്ധതിയാണോ?’ പഞ്ചാബ് മുഖ്യമന്ത്രി എല്ലാ സീമകളും ലംഘിച്ചു, ഇത് ഇന്ത്യാ വിരുദ്ധമല്ലെങ്കിൽ, പിന്നെ എന്താണ്?- ബിജെപി

· · 1 min read
Share: Copied!

അമൃത്സർ: ഓപ്പറേഷൻ സിന്ദൂറിനേയും മോദിയേയും പരിഹസിച്ചുകൊണ്ടുള്ള പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ പരാമർശം വിവാദമാകുന്നു. ഭഗവന്ത് മാന്റെ ‘ഒരു രാഷ്ട്രം ഒരു ഭർത്താവ്’ എന്ന പരാമർശത്തിനെതിരെയാണ് ബിജെപി രംഗത്തെത്തിയിരിക്കുന്നത്. ഭഗവന്ത് മാൻ എല്ലാ പരിധികളും ലംഘിച്ചുവെന്നും പഞ്ചാബ് മുഖ്യമന്ത്രി ഓപ്പറേഷൻ സിന്ദൂറിനെ പരിഹസിക്കുകയാണെന്നുമാണ് ബിജെപിയുടെ ആരോപണം. മാത്രമല്ല ഇന്ത്യൻ സായുധ സേനയേയും മുഖ്യമന്ത്രി അപമാനിച്ചെന്നും ബിജെപി ആരോപിച്ചു.

ബിജെപി വീടുകളിൽ സിന്ദൂരം വിതരണം ചെയ്യുമെന്ന റിപ്പോർട്ടുകളെ പരാമർശിച്ചുകൊണ്ടായിരുന്നു ഭഗവന്ത് മാന്റെ പരാമർശം. ‘‘മോദിയുടെ പേരിൽ നിങ്ങൾ സിന്ദൂരം ധരിക്കുമോ? ഇത് ഒരു രാഷ്ട്രം, ഒരു ഭർത്താവ് പദ്ധതിയാണോ?’ – ഭഗവന്ത് മാൻ ചോദിച്ചു. ഇതിനു മറുപടിയായി ഭഗവന്ത് മാൻ ‘സീറോ സെൻസിറ്റിവിറ്റി’ ഉള്ള ആളാണെന്നാണ് ബിജെപി ഇതിനു മറുപടി നൽകിയത്. ‘‘ഭഗവന്ത് ഉടൻ രാജിവയ്ക്കണം. സായുധ സേനയെ അനാദരിക്കുന്ന നടപടിയാണ് ഇത്. വിജയകരമായ ഒരു സൈനിക നടപടിയെ മാൻ ഇകഴ്ത്തുന്നു. ഇത് ഇന്ത്യാ വിരുദ്ധമല്ലെങ്കിൽ, പിന്നെ എന്താണെന്നു ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി പറഞ്ഞു.

സുകാന്ത് സുരേഷിന്റെ ലൈം​ഗിക ശേഷി പരിശോധിക്കും, തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ എത്തിച്ചു വിശദമായ അന്വേഷണം നടത്തും, ജൂൺ അഞ്ചുവരെ പോലീസ് കസ്റ്റഡിയിൽ വിട്ടു,

BREAKING NEWS
പണത്തിന്റെ ഹുങ്കും ധാർഷ്ട്യവുമാണ് അവന്‍ റോഡിൽ പ്രകടിപ്പിച്ചത്, പല തെറ്റുകൾക്കും അവന്റെ അമ്മയും അച്ഛനും കൂട്ടുനിന്നിട്ടുണ്ടാകും, അവൻ കാണിച്ച അഹങ്കാരം ആ വളർത്തലിന്റെ ഫലമാണ്, സുഹൈലിനെതിരെ രൂക്ഷവിമര്‍ശനവുമായി ഭാഗ്യലക്ഷ്മി
15 Oct 2026
BREAKING NEWS
എത്രയും പെട്ടെന്ന് രാജ്യം വിട്ടോണം... സിജെപി പ്രതിഷേധത്തിൽ പങ്കെടുത്ത നടൻ ഇമ്രാൻ ഖാനോട് ഒക്ടോബൻ 28നുള്ളിൽ ഇന്ത്യ വിടാൻ നിർദേശം നൽകി മുംബൈ പോലീസ്!! എന്താണ് ഒ.സി.ഐ കാർഡ്?
15 Oct 2026
BREAKING NEWS
രണ്ടര വയസുകാരനോട് പിതാവിന്റെ കൊടുംക്രൂരത... ഭാര്യ സ്വന്തം വീട്ടിലേക്ക് പോയി, മകനെ നോക്കാനാകുന്നില്ല, കുഞ്ഞിന്റെ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നു, തെളിവു നശിപ്പിക്കാനായി മൃതദേഹം ആരുമറിയാതെ പിതാവും ബന്ധുക്കളും ചേർന്ന് കുഴിച്ചിട്ടു, യുവാവ് അറസ്റ്റിൽ... സംഭവം പുറംലോകമറിഞ്ഞത് കുഞ്ഞിന്റെ അമ്മാവ...
15 Oct 2026
BREAKING NEWS
ഭര്‍ത്താവിന് മറ്റൊരു യുവതിയുമായി അവിഹിതബന്ധം, കാമുകിക്ക് വീട് വച്ച് നല്‍കാന്‍ 10 ലക്ഷം രൂപ ചോദിച്ച് നിരന്തരം മര്‍ദനവും, രണ്ട് മക്കളെയുമെടുത്ത് 26കാരി കനാലില്‍ ചാടി ജീവനൊടുക്കി
15 Oct 2026