BREAKING NEWS

ഒന്നേകാൽ ലക്ഷം രൂപ അടിസ്ഥാന ശമ്പളമുള്ള സംസ്ഥാന ആസൂത്രണ ബോർഡിലെ മൂന്ന് സുപ്രധാന തസ്തികകളിലേക്ക് പിഎസ്‌സി നടത്തിയ കൂടുതൽ പരീക്ഷകളിൽ വൻ ക്രമക്കേട്, റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത് 10 ചോദ്യങ്ങൾ മൂല്യനിർണ്ണയം നടത്താതെ… ഒന്നാം റാങ്കുകാരൻ അരുൺ ജെ പ്രതാപ് ഇടതുസർവ്വീസ് സംഘടനയുടെ സജീവ പ്രവർത്തകൻ- അന്വേഷണത്തിനൊരുങ്ങി ആഭ്യന്തര വകുപ്പ്

· · 1 min read
Share: Copied!

തിരുവനന്തപുരം: ഒന്നേകാൽ ലക്ഷം രൂപ അടിസ്ഥാന ശമ്പളമുള്ള ആസൂത്രണ ബോർഡിലെ മൂന്ന് സുപ്രധാന തസ്തികകളിലേക്ക് നടത്തിയ പൊതു പ്രാഥമിക പരീക്ഷയുടെ ഫലം പിഎസ്‌സി പ്രസിദ്ധീകരിച്ചതിൽ ക്രമക്കേട്. പത്ത് ചോദ്യങ്ങൾ മൂല്യനിർണ്ണയം നടത്താതെയാണ് ഫലം പിഎസ്‌സി പ്രസിദ്ധീകരിച്ചതെന്ന് കണ്ടെത്തൽ. സംസ്ഥാന ആസൂത്രണ ബോർഡിലെ ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ വിഭാഗം ചീഫ്, പേഴ്‌സ്‌പെക്ടീവ് പ്ലാനിങ് ഡിവിഷൻ ചീഫ്, പ്ലാനിങ് കോ-ഓർഡിനേഷൻ ഡിവിഷൻ തചീഫ് തസ്തികകളിലേക്കുള്ള ഫലത്തിലാണ് ക്രമക്കേട് നടന്നത്.

ഇതിൽ ഇൻഡസ്ട്രീസ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ചീഫ് ആയി ഒന്നാം റാങ്കുകാരൻ അരുൺ ജെ പ്രതാപിനെ കഴിഞ്ഞ വർഷം നിയമിച്ചിരുന്നു. ഇടതുസർവ്വീസ് സംഘടനയുടെ സജീവ പ്രവർത്തകനാണ് അരുൺ ജെ പ്രതാപെന്നും കണ്ടെത്തിയിട്ടുണ്ട്. മാർക്കിൽ സംശയം തോന്നിയ മൂന്നാം റാങ്കുകാരൻ കെ ശ്യാം കൃഷ്ണനാണ് ഉത്തരക്കടലാസിനായി പിഎസ്‌സിയെ സമീപിച്ചത്. ഓൺ സ്‌ക്രീൻ മാർക്കിംഗിൽ 9 മുതൽ 18 വരെയുള്ള ചോദ്യങ്ങൾ മാർക്കിടാതെ ഒഴിവാക്കിയതായി കണ്ടതോടെ പരാതി നൽകുകയായിരുന്നു. തുടർന്ന് പിഎസ്‌സി നടത്തിയ പ്രാഥമിക പരിശോധനയിൽ 228 പേരുടേയും ഉത്തരക്കടലാസുകളിൽ ഈ ചോദ്യങ്ങൾ നോക്കിയിട്ടില്ലെന്ന് കണ്ടെത്തി.

അതേസമയം 2023 ജൂലൈ 13നായിരുന്നു പൊതുപ്രാഥമിക പരീക്ഷ നടന്നത്. 228 പേർ പരീക്ഷയെഴുതിയിരുന്നു. 2025 മേയ് 31നാണ് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്. സംഭവം വിവാദമായതോടെ ആഭ്യന്തര അന്വേഷണത്തിനൊരുങ്ങുകയാണ് പിഎസ്‌സി. ഇന്ന് ചേരുന്ന പിഎസ്‌സി യോഗം പരാതി പരിശോധിക്കും. ആഭ്യന്തര വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടേക്കും. ഡിവൈഎസ്പി, അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ തസ്തികകളിലെ പിഎസ്‌സി നിയമങ്ങളിലെ ക്രമക്കേടിന് പിന്നാലെയാണ് പുതിയ വിവാദമെത്തിയത്.

BREAKING NEWS
’യമുനയിലെ മലിനീകരണം കുറഞ്ഞു’; അവകാശവാദത്തിന് പിന്നാലെ നദിയിൽ മുങ്ങിക്കുളിച്ച് വെള്ളം കുടിച്ച് മനോജ് തിവാരി, രാഹുൽ ഗാന്ധിയുംഅരവിന്ദ് കെജ്രിവാളും വന്നു കുളിക്കൂവെന്നും തിവാരി
30 Oct 2026
BREAKING NEWS
അഭിനയ മോഹത്തിന് വീട്ടുകാര്‍ എതിരുനിന്നു, നിര്‍ബന്ധത്തിന് വഴങ്ങി ബിബിഎയ്ക്ക് ചേര്‍ന്നു, 19-ാം നിലയില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി
30 Oct 2026
BREAKING NEWS
രണ്ട് വർഷമായി പ്രണയത്തിൽ, കാമുകിയെ കാണാനെത്തിയ 31 കാരന്റെ കൈ-കാലുകൾ ബന്ധിച്ച് പുളിമരത്തിൽ കെട്ടിയിട്ടു, വടികളും അടിക്കോലുകളും ഉപയോഗിച്ച് ക്രൂര മർദനം, വിവരമറിഞ്ഞ് യുവാവിന്റെ പിതാവെത്തുമ്പോൾ കണ്ടത് ഇരുമ്പുകട്ടിലിൽ കിടത്തി ചാക്കുപോലുള്ള ഒരു പുതപ്പ് ഉപയോഗിച്ച് മൂടിയ മകന്റെ മൃതദേഹം!! യുവതിയുടെ അമ്മയും...
30 Oct 2026
BREAKING NEWS
പാതിരാത്രി എംഎസ്എഫ് നേതാവിന്റെ വീടിന് നേരെ പെട്രോള്‍ ബോംബേറ്, കേസെടുത്ത് പൊലീസ്
30 Oct 2026