BREAKING NEWS

കിണറ്റിൻ കരയിലിരുന്ന് സുഹൃത്തുക്കൾ തമ്മിൽ സംസാരിക്കുന്നതിനിടെ തർക്കം, രണ്ടുപേരെ തള്ളി കിണറ്റിലിട്ടു, ഒരാൾ തനിയെ കരയ്ക്കു കയറിയെങ്കിലും രണ്ടാമന് കയറാനായില്ല, ദാരുണാന്ത്യം!! രണ്ടുപേർ കസ്റ്റഡിയിൽ

· · 1 min read
Share: Copied!

ഇരവിപേരൂർ: പത്തനംതിട്ടയിൽ കൂട്ടുകാർ തമ്മിലുണ്ടായ തർക്കത്തിനിടെ രണ്ടുപേരെ കിണറ്റിലേക്ക് തള്ളിയിട്ട സംഭവത്തിൽ രണ്ടുപേർ പോലീസ് കസ്റ്റഡിയിൽ. സംഭവത്തിൽ രക്ഷപ്പെട്ട രണ്ടുപേരിൽ ഒരാളെയും കരയ്ക്കുനിന്ന സുഹൃത്തിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. കിണറ്റിൽ വീണ രണ്ടാമൻ മരിച്ചിരുന്നു. ഇരവിപേരൂർ കുളക്കാട് വീട്ടിൽ ജൂവലാണ് (34) മരിച്ചത്. ഇരവിപേരൂർ ഒ.ഇ.എം. പബ്ലിക് സ്കൂളിന് സമീപം ഞായറാഴ്ച 11-ഓടെയായിരുന്നു സംഭവം.

ജൂവലും കൂട്ടുകാരായ ജോജോ ജോണും വൈശാഖും കിണറ്റിൻകരയിൽ സംസാരിച്ചുനിൽക്കുന്നതിനിടെ തർക്കമുണ്ടാകുകയും പിടിച്ചുതള്ളുണ്ടാകുകയും ചെയ്തെന്നാണ് പോലീസിന് ലഭിച്ച പ്രാഥമികവിവരം. ജൂവലും ജോജോയും കിണറ്റിൽ വീണു. ഇതോടെ വിവരം വൈശാഖാണ് അഗ്നിരക്ഷാസേനയെ അറിയിച്ചത്. ഇവർ എത്തിയപ്പോഴേക്കും ജോജോ കരയ്ക്ക് കയറിയിരുന്നു.

ജൂവലിനെയെടുത്ത് അഗ്നിരക്ഷാസേന തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കിണറിന്റെ കെട്ടിലിരിക്കുമ്പോൾ വീണെന്നാണ് ജോജോ പറയുന്നതെങ്കിലും, സ്ഥലത്തെത്തിയ തിരുവല്ല പോലീസ് ഇത് വിശ്വസിച്ചില്ല. തുടർന്നാണ് ജോജോയെ കസ്റ്റഡിയിലെടുത്തത്. സ്ഥലത്തുനിന്നു മുങ്ങിയ വൈശാഖിനെയും പിന്നീട് പിടികൂടിയതായാണ് വിവരം.

മൃതദേഹം പോസ്റ്റുേമാർട്ടം ചെയ്തശേഷമേ മരണം സംബന്ധിച്ച് വ്യക്തത വരുത്താനാകൂ എന്ന് പോലീസ് അറിയിച്ചു. ജൂവലിന്റെ അച്ഛൻ ജോൺ വർഗീസ്. അമ്മ: ലിസി.

‘വലിയ തിരക്കുകളൊക്കെ ഒഴിഞ്ഞു; വകുപ്പിലെ പ്രതിസന്ധികൾ പരിഹരിക്കപ്പെട്ടു’ ; കെപിസിസി അധ്യക്ഷസ്ഥാനത്ത് തുടരുമെന്ന് സണ്ണി ജോസഫ്; ജില്ലകളിൽ പര്യടനം നടത്തും

BREAKING NEWS
സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാൻ കണ്ടെത്തിയ മാർ​ഗം... ആറുമാസം പ്രായമുള്ള ആൺകുഞ്ഞിനെ വിൽക്കാൻ ശ്രമം, ഭാര്യയും ഭർത്താവും ഇടനിലക്കാരനും അറസ്റ്റിൽ, കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ചത് രണ്ടര ലക്ഷം രൂപയ്ക്ക്
04 Nov 2026
BREAKING NEWS
അവർ മുടിമുറിക്കുന്നതുകണ്ടപ്പോൾ സങ്കടമായി, ഒരു പെൺകുട്ടിയല്ലേ? സമരം ചെയ്യുന്നവർ മുഖ്യമന്ത്രിയെക്കുറിച്ചോ, പൊതുവിദ്യാഭ്യാസ മന്ത്രിയെക്കുറിച്ചോ എന്തു പറഞ്ഞാലും വിരോധമില്ല, അഞ്ചിൽ നാലും സമ്മതിച്ചു, റേഷ്യോ കുറയ്ക്കാനാവില്ല, തസ്തികകൾ സൃഷ്ടിക്കേണ്ടി വരും, അങ്ങനെയൊരു ധനസ്ഥിതിയിലല്ല കേരളം, അവരെ നിഷേധിച്ചി...
04 Nov 2026
BREAKING NEWS
ആ ജീവൻ തിരികെപ്പിടിക്കാൻ 10 ദിവസങ്ങളായി നടത്തിയ ശ്രമങ്ങൾ വിഫലം, വനിതാ കണ്ടക്ടർ മരണത്തിനു കീഴടങ്ങി!! ടിക്കറ്റ് ബാക്കി 90 രൂപ ചോദിച്ചുള്ള തർക്കം, ഓടുന്ന ബസിൽ നിന്ന് വനിതാ കണ്ടക്ടറെ യാത്രക്കാരി തള്ളിത്താഴെയിട്ടു, ബസിന്റെ ചക്രങ്ങൾ ഇരുകാലുകളിലൂടെയും കയറിയിറങ്ങി, 24കാരിക്ക് ദാരുണാന്ത്യം
04 Nov 2026
BREAKING NEWS
വെറും 15 രൂപയ്ക്ക് അൺലിമിറ്റഡ് 5ജി ഡാറ്റ; പുതിയ പായ്ക്കുമായി ജിയോ
04 Nov 2026