BREAKING NEWS

ഇറാനും അമേരിക്കയും കൈകൊടുത്തു; 30 ദിവസത്തിനുള്ളിൽ ഹൊർമുസിലൂടെയുള്ള ​ഗതാ​ഗതം സാധാരണ നിലയിലാവും; ഇറാന്റെ മരവിപ്പിച്ച വിദേശ ഫണ്ടുകളിൽ ഒരുഭാഗം വിട്ടുകൊടുക്കാനും യുഎസ് തയ്യാർ

· · 1 min read
Share: Copied!

ടെഹ്‌റാൻ: പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇറാനും അമേരിക്കയും തമ്മിൽ സമാധാന കരാറിലേക്കെന്ന് റിപ്പോർട്ട്. ഹൊർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം 30 ദിവസത്തിനുള്ളിൽ യുദ്ധത്തിന്റെ മുൻപുള്ള സ്ഥിതിയിലേക്ക് തിരിച്ചെത്തുമെന്ന് ഇറാന്റെ വാർത്താ ഏജൻസിയായ ‘തസ്‌നിം’ ന്യൂസ് ഏജൻസിയാണ് റിപ്പോർട്ട്‌ചെയ്തത്. ഇറാനും അമേരിക്കയും തമ്മിൽ കരാർ സംബന്ധിച്ചുള്ള ചർച്ചകൾ തുടരുന്നതായാണ് റിപ്പോർട്ടിലുള്ളത്.

ഈ കരാറനുസരിച്ച് 30 ദിവസത്തിനുള്ളിൽ ഹൊർമുസ് വഴിയുള്ള കപ്പൽ ഗതാഗതം സാധാരണനിലയിലെത്തും. മാത്രമല്ല, ഇക്കാലയളവിനുള്ളിൽ അമേരിക്കയുടെ നാവിക ഉപരോധവും പൂർണമായും ഒഴിവാക്കും. ഇറാന്റെ മരവിപ്പിച്ച വിദേശ ഫണ്ടുകളിൽ ഒരുഭാഗം വിട്ടുകൊടുക്കാനും കരാറിൽ നിർദേശമുണ്ടെന്നും തസ്‌നീം ന്യൂസ് ഏജൻസി റിപ്പോർട്ട്‌ചെയ്തു.

ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട് ഏതാനും മണിക്കൂറുകൾക്കുള്ളിൽ നല്ലവാർത്തകൾക്കുള്ള സാധ്യതയുണ്ടെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ നേരത്തേ പറഞ്ഞിരുന്നു. ഇന്ത്യയിൽ സന്ദർശനം നടത്തുന്നതിനിടെയാണ് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇക്കാര്യം പറഞ്ഞത്. ചർച്ചകളിൽ ചില പുരോഗതികളുണ്ടായിട്ടുണ്ടെന്നും എന്നാൽ അന്തിമമായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു. മാർക്കോ റൂബിയോയുടെ പ്രസ്താവന വന്ന് മണിക്കൂറുകൾക്കുള്ളിലാണ് ഇരുരാജ്യങ്ങളും തമ്മിൽ കരാറിലേക്കെത്തുന്നതായുള്ള സൂചനകളും പുറത്തുവരുന്നത്.

ഫെബ്രുവരി 28-ന് യുഎസും ഇസ്രയേലും സംയുക്തമായി ഇറാനെ ആക്രമിച്ചതോടെയാണ് പശ്ചിമേഷ്യ സംഘർഷഭരിതമായത്. അമേരിക്കയുമായുള്ള സംഘർഷം മൂർച്ഛിച്ചതോടെ ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചിട്ടിരുന്നു. ലോകത്തെ ഊർജവിതരണത്തിന്റെ 20 ശതമാനവും ഹോർമുസ് കടലിടുക്ക് വഴിയാണ് നടക്കുന്നത്. ഇതുവഴിയുള്ള കപ്പൽ ഗതാഗതം മുടങ്ങിയതോടെ ആഗോളതലത്തിൽ എണ്ണപ്രതിസന്ധിയും രൂക്ഷമായിരുന്നു.

BREAKING NEWS
കുഞ്ഞ് കരഞ്ഞത് ഇഷ്ടപ്പെട്ടില്ല, കുട്ടിയെ പിടിച്ചുവലിച്ച് മുഖം തറയില്‍ അടിച്ചു, രണ്ടാമത്തെ അടിയോടെ അനക്കം ഇല്ലാതായി, തടയാന്‍ ശ്രമിച്ച മൂത്തമകളെയും മര്‍ദിച്ചു, ഒന്നരവയസുകാരിയുടെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
16 Nov 2026
BREAKING NEWS
താന്‍മാത്രം മന്ത്രിയായി ഇരുന്നാല്‍ മതിയോയെന്ന് സഖാക്കള്‍ ചോദിക്കുന്ന അവസ്ഥയുണ്ടാക്കരുത്, കോര്‍പ്പറേഷന്‍ നിയമനങ്ങള്‍ അടിയന്തരമായി നടത്തണം, യുഡിഎഫിന്റെ ഭാഗത്തുനിന്ന് മാന്യതയുണ്ടാകുമെന്നാണ് കരുതുന്നത്- ഷിബു ബേബി ജോണ്‍
16 Nov 2026
BREAKING NEWS
മൂന്ന് പേരുടെ ജീവനെടുത്ത നെടുമ്പാശേരി മിനികൂപ്പർ അപകടം; ഒന്നാം പ്രതി സുഹൈൽ ഇന്ന് പുറത്തിറങ്ങും, കോടതി ആവശ്യപ്പെട്ട 10 ദിവസത്തെ ജയിൽവാസം പൂർത്തിയായി
16 Nov 2026
BREAKING NEWS
മാർക്കറ്റ് ഗേറ്റ് ചാടിക്കടന്ന് അടക്ക മോഷണം; 3.64 ലക്ഷം രൂപയുടെ 16 ചാക്ക് കവർന്ന പ്രായപൂർത്തിയാകാത്ത രണ്ടുപേരടക്കം അഞ്ചംഗ സംഘം പിടിയിൽ
16 Nov 2026