BREAKING NEWS

ലോകത്തിന്റെ ഏത് കോണിൽ നിന്നും എതിരാളിയുടെ നെഞ്ച് തകർക്കാൻ ഈ അമേരിക്കൻ ഭീകരൻ മതി… ബി-2 സ്റ്റെൽത്ത് ബോംബർ!! ഒറ്റപ്പറക്കലിൽ സഞ്ചരിക്കുക 18,500 കിലോമീറ്റർ, 18,000 കിലോവരെ ഭാരമുള്ള ബോംബുകൾ വരെ ഇവന്റെ തോളിൽ താങ്ങും…

· · 1 min read
Share: Copied!

വാഷിങ്ടൺ: ഇസ്രയേൽ- ഇറാൻ യുദ്ധം പത്താം ദിവസത്തിലെത്തി നിൽക്കുമ്പോൾ അമേരിക്കയും പങ്കാളി ആയിരിക്കുകയാണ്. ഇറാനെതിരെ ഇസ്രയേലിനൊപ്പം അണി നിരക്കാൻ തീരുമാനിച്ചതെ ആണവ കേന്ദ്രങ്ങൾ തകർക്കണമെന്ന് ഇസ്രയേൽ അമേരിക്കയോട് ആവശ്യപ്പെട്ടിരുന്നു. ഫൊർദൊ പോലെ മലനിരകൾക്കുള്ളിൽ ഭൂഗർഭ കേന്ദ്രമാണ് അമേരിക്കൻ ആക്രമണത്തിൽ തകർന്നത്.

ഇറാനെ ആക്രമണങ്ങൾക്കായി യുഎസിന്റെ ബി-2 സ്റ്റെൽത്ത് ബോംബർ വിമാനങ്ങളാണ് ഇറാനിൽ ആക്രമണം നടത്തിയതെന്നാണ് വിവരം. അമേരിക്കയുടെ കൈവശം മാത്രമുള്ള ബി-2 വിമാനത്തിന് 15 ടൺ ഭാരമുള്ള രണ്ട് ബങ്കർ-ബസ്റ്റർ ബോംബുകൾ വഹിക്കാൻ കഴിയും. ഇറാൻ മലനിരകളിൽ ഭൂഗർഭത്തിൽ സ്ഥിതിചെയ്യുന്ന ഫൊർദോ യുറേനിയം സമ്പുഷ്ടീകരണകേന്ദ്രം തകർക്കാൻ യുഎസിന്റെ സഹായം ഇസ്രയേൽ ആവശ്യപ്പെട്ടിരുന്നു. ആ ആവശ്യം അമേരിക്ക നിറവേറ്റുകയും ചെയ്തു.

അതേസമയം ലോകത്തിന്റെ ഏത് കോണിലും ആക്രമണം നടത്താൻ യുഎസിന് സാധിക്കുന്ന സ്ട്രാറ്റജിക് ബോംബർ വിമാനമാണ് ബി2. ഇതാണ് അമേരിക്ക ഇറാനെതിരെ തൊടുത്തത്. നോർത്രോപ് ഗ്രമ്മൻ എന്ന യുഎസ് ആയുധ നിർമാതാക്കളാണ് ഈ സവിശേഷമായ യുദ്ധവിമാനം വികസിപ്പിച്ചത്. ഹെവി ബോംബർ എന്ന വിഭാഗത്തിൽ പെടുന്ന ഈ യുദ്ധവിമാനത്തിന് 18,000 കിലോവരെ ഭാരമുള്ള ബോംബുകൾ വഹിക്കാനുള്ള ശേഷിയുണ്ട്. ഒറ്റപ്പറക്കലിൽ 18500 കിലോമീറ്റർ ദൂരം വരെ ഇവയ്ക്ക് സഞ്ചരിക്കാൻ സാധിക്കും.

റഡാർ കണ്ണുകളെ വെട്ടിക്കാൻ കഴിയുന്ന തരത്തിലാണ് ഇവയുടെ രൂപഘടന. ഒരു ഭീമൻ പക്ഷി പറന്നുപോകുന്നതുപോലെയാണ് ദൂരെനിന്ന് നോക്കിയാൽ ഇവയെ കാണാനാകുക. ഇതിനൊപ്പം റഡാർ ക്രോസ് സെക്ഷനിൽ ഇവയെ ചെറിയൊരു പക്ഷിയുടെ അത്രയുമെ കാണിക്കു. ഇവയെ കണ്ടെത്തണമെങ്കിൽ അതിശക്തമായ റഡാർ സംവിധാനങ്ങൾ വേണം. നിലവിൽ ഭൂരിഭാഗം രാജ്യങ്ങൾക്കും ബി2 ബോംബറിനെ തിരിച്ചറിയാനുള്ള സംവിധാനങ്ങളില്ലെന്നാണ് റിപ്പോർട്ടുകൾ. കൂടാതെ യുഎസ് വ്യോമസേനയുടെ പക്കൽ 19 ബി2 ബോംബറുകളുണ്ട്.

യുഎസിന്റെ പക്കൽ മാത്രമാണ് ബങ്കർ ബസ്റ്റർ ബോംബായ ജിബിയു-57എ/ബി എന്ന ബോംബുള്ളത്. 20 അടി നീളമുള്ള ഈ ബോംബ് പ്രയോഗിക്കാൻ യുഎസിന്റെ ബി2 ബോംബറിന് മാത്രമേ സാധിക്കു. 15 ടണ്ണോളം വരുന്ന ഈ ബോബിന് എത്രശക്തമായ കോൺക്രീറ്റ് കവചത്തെയും തുളഞ്ഞിറങ്ങി ഉള്ളിൽ ചെന്ന് കനത്ത സ്ഫോടനം നടത്താനുള്ള ശേഷിയും ഇതിനുണ്ട്.

ഇന്ത്യാക്കാരെ സുരക്ഷിതരാക്കി ‘ഓപ്പറേഷൻ സിന്ധു’, ഇതുവരെ തിരിച്ചെത്തിയത് ഒരു മലയാളി 1117 പേർ; ഇന്ന് 2 വിമാനങ്ങൾ കൂടി എത്തും

BREAKING NEWS
അന്ന് കിഫ്ബിയുടെ കടമെടുപ്പ് കെഎൻ ബാലഗോപാൽ എതിർത്തത് കോർപ്പറേറ്റ് വത്കരണത്തിന്റെ ഭാഗമാണോ? ചീഫ് സെക്രട്ടറിയേക്കാൾ ഉയർന്ന ശമ്പളത്തിൽ വിരമിച്ച ആളുകളെയും ഇഷ്ടക്കാരെയും കിഫ്ബിയിൽ കുത്തി നിറച്ചു, ടെൻഡറില്ലാതെ 5,900 കോടിയുടെ പ്രവൃത്തികൾ നൽകിയതിലൂടെ ഖജനാവിൽനിന്ന് വൻ ചോർച്ചയുണ്ടായി... കിഫ്ബി ഇനി സർക്കാരിന്...
28 Oct 2026
BREAKING NEWS
ജിമ്മിൽ പരിശീലനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ തെരുവുനായ കുറുകെ ചാടി, ബൈക്ക് നിയന്ത്രണംവിട്ട് മതിലിലിടിച്ച് പ്ലസ് വൺ വിദ്യാർഥിക്ക് ദാരുണാന്ത്യം
28 Oct 2026
BREAKING NEWS
ദേണ്ടെ, അതും അങ്ങേര് കൊണ്ടുപോയി...'നെതന്യാഹുവിന് നേട്ടമുണ്ടാക്കിയത് എന്റെ പിന്തുണ, തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹുവിനെ പിന്തുണച്ച് ഞാൻ നടത്തിയ പരസ്യ പ്രസ്താവന ഇസ്രയേലിലെ രാഷ്ട്രീയ സാഹചര്യം മാറ്റി'- അവകാശ വാദവുമായി അമേരിക്കൻ പ്രസിഡന്റ്, ഇതുവരെ ഭൂരിപക്ഷം നേടാനാകാതെ സഖ്യം
28 Oct 2026
BREAKING NEWS
കേസിൽ ഒത്തുകളി നടക്കുന്നതായി കോടതിയുടെ രൂക്ഷ വിമർശനം, പിന്നാലെ പിഎസ്‌സി പരീക്ഷാ ക്രമക്കേടിൽ സംസ്ഥാനത്ത് ആദ്യ അറസ്റ്റ്, മുൻ ഡെപ്യൂട്ടി സെക്രട്ടറി പി. സതീഷ് അറസ്റ്റിൽ, ക്രൈംബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് രണ്ടുദ്യോ​ഗസ്ഥരെ പ്രതിപട്ടികയിൽ ഉൾപ്പെടുത്തി
28 Oct 2026