BREAKING NEWS

“പാകിസ്ഥാനെ വിശ്വസിക്കാന്‍ കൊള്ളില്ല”, ട്രംപിന്റെ താല്പര്യമാണ് അവര്‍ക്ക് വലുത്, അമേരിക്കക്കാരുടെ ഇഷ്ടത്തിന് വിരുദ്ധമായി അവർ ഒന്നും സംസാരിക്കില്ല, മധ്യസ്ഥൻ നിഷ്പക്ഷനായിരിക്കണം, അല്ലാതെ ഒരു വശത്തേക്ക് മാത്രം ചായ്‌വ് കാണിക്കുന്നവരാകരുത്- ഇറാന്‍ വക്താവ്

· · 1 min read
Share: Copied!

തെഹ്റാൻ:  സമാധാന ചർച്ചകളിൽ പാകിസ്താനെ മധ്യസ്ഥനായി അംഗീകരിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി ഇറാൻ. പാകിസ്താൻ എപ്പോഴും അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ താൽപ്പര്യങ്ങൾക്കൊപ്പമാണെന്നും അമേരിക്കയുടെ ആഗ്രഹങ്ങൾക്ക് വിരുദ്ധമായി അവർ ഒന്നും ചെയ്യില്ലെന്നും ഇറാന്റെ ദേശീയ സുരക്ഷാ-വിദേശനയ കമീഷൻ വക്താവും എം പിയുമായ ഇബ്രാഹിം റെസായി ആരോപിച്ചു. എക്സിലൂടെയായിരുന്നു റെസായിയുടെ പ്രതികരണം.

പാകിസ്താൻ നല്ലൊരു സുഹൃത്തും അയൽരാജ്യവുമാണെങ്കിലും ചർച്ചകൾക്ക് നേതൃത്വം നൽകാൻ ആവശ്യമായ വിശ്വാസ്യത അവർക്കില്ലെന്ന് അദ്ദേഹം തുറന്നടിച്ചു. “പാകിസ്താൻ ഞങ്ങളുടെ നല്ലൊരു സുഹൃത്തും അയൽരാജ്യവുമാണ്. എന്നാൽ ചർച്ചകൾക്ക് അനുയോജ്യമായ ഒരു മധ്യസ്ഥനല്ല അവർ. മധ്യസ്ഥത വഹിക്കാൻ ആവശ്യമായ വിശ്വാസ്യത അവർക്കില്ല. അവർ എപ്പോഴും ട്രംപിന്റെ താൽപ്പര്യങ്ങളാണ് കണക്കിലെടുക്കുന്നത്, അമേരിക്കക്കാരുടെ ഇഷ്ടത്തിന് വിരുദ്ധമായി അവർ ഒന്നും സംസാരിക്കാറില്ല. ഉദാഹരണത്തിന്, പാകിസ്താന്റെ നിർദേശം അമേരിക്ക ആദ്യം അംഗീകരിച്ചെന്നും പിന്നീട് ആ വാക്കിന് വിരുദ്ധമായി പ്രവർത്തിച്ചെന്നും ലോകത്തോട് പറയാൻ അവർ തയാറല്ല.

ലബനാൻ വിഷയത്തിലോ മരവിപ്പിച്ച ആസ്തികളുടെ കാര്യത്തിലോ അമേരിക്കക്കാർക്ക് ചില ബാധ്യതകൾ ഉണ്ടായിരുന്നുവെന്നും എന്നാൽ അവ പാലിച്ചില്ലെന്നും അവർ പറയുന്നില്ല. ഒരു മധ്യസ്ഥൻ നിഷ്പക്ഷനായിരിക്കണം. അല്ലാതെ എപ്പോഴും ഒരു വശത്തേക്ക് മാത്രം ചായ്‍വ് കാണിക്കുന്നവരാകരുത്” -റസായി കുറിച്ചു.

BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026
BREAKING NEWS
ന്യൂനമർദം ശക്തമാകുന്നു; പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ചുഴലിക്കാറ്റ് മുന്നറിയിപ്പ്, മണിക്കൂറിൽ 140 കിലോമീറ്റർ വരെ കാറ്റിന് സാധ്യത
25 Oct 2026
BREAKING NEWS
’ഖാർഗെ രാഷ്ട്രീയ മര്യാദയുടെ അതിരുകൾ ലംഘിച്ചു; പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കോൺഗ്രസ് അധിക്ഷേപിക്കുന്നത് ഇതാദ്യമായല്ല; ജനങ്ങൾ തക്ക തിരിച്ചടി നൽകും’ :അമിത് ഷാ
25 Oct 2026
BREAKING NEWS
കിസാൻ പഥ് അണ്ടർപാസിനരികെ 25-കാരിയുടെ മൃതദേഹം; മുഖത്ത് പരിക്കുകൾ, ബാഗിലെ കുറിപ്പിൽ 4 യുവാക്കളുടെ പേരുകൾ, കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് സംശയം; അന്വേഷണം
25 Oct 2026